അഞ്ചു കുടുംബങ്ങള്‍ യേശുവില്‍ വിശ്വസിച്ചു; പാസ്റ്റര്‍ക്ക് ക്രൂര മര്‍ദ്ദനം

ഹൈദരാബാദ്: അഞ്ചു കുടുംബങ്ങളെ ക്രിസ്തുവിങ്കലെ രക്ഷയിലേക്ക് നയിച്ചതിനെ തുടര്‍ന്ന് പാസ്ട്ടര്‍ക്ക് സുവിശേഷ വിരോധികളുടെ ക്രൂരമര്‍ദ്ദനം. മുഖം മൂടി ധരിച്ച് ബൈക്കില്‍ എത്തിയ ഒരു സംഘം ആള്‍ക്കാരാണ് മര്‍ദ്ധിച്ചത്.  ആക്രമണത്തെ തുടര്‍ന്ന്  അബോധാവസ്ഥയിലായ പാസ്ട്ടര്ക് രണ്ടു ദിവസത്തിനു ശേഷമാണ് ബോധം തിരികെ ലഭിച്ചത്. കൊല്ലുവാന്‍ ഭാവിച്ചുള്ള ആക്രമണമായിരുന്നു. തെലങ്കാനയിലെ ജമാണ്ടാലപള്ളി വില്ലേജില്‍ ഗോവിന്ദപുരത്ത് പ്രവര്‍ത്തിക്കുന്ന പാസ്റ്റർ ബനോത്ത് സേവയെ (26 വയസ്സ് ) ആണ് ഹൈന്ദവ തീവ്രവാദികളുടെ ക്രൂര ആക്രമണത്തിനു വിധേയനായത്.

 മുന്‍പും നിരവധി തവണ സുവിശേഷ വിരോധികളുടെ ഭീഷണി ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും പാസ്റ്റര്‍ സേവി കാര്യമാക്കിയിട്ടില്ല. പോലിസ് അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടുമില്ല. കാരണം കർത്താവിൻറെ വേല ചെയ്യുമ്പോള്‍ തടസ്സങ്ങൾ ഉണ്ടാകും എതിര്‍പ്പുകള്‍ ഉണ്ടാകും, പാസ്റ്റര്‍ സേവി മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് പറഞ്ഞു.  

സുവിശേഷ പ്രവര്‍ത്തനം നിര്‍ത്തിയില്ലെങ്കില്‍ ആദിവാസികളെ നിര്‍ബ്ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയമാക്കുന്നു  എന്ന് വ്യാജ കേസ് അധികാരികളെകൊണ്ട് എടുപ്പിക്കും എന്നായിരുന്നു ആദ്യത്തെ ഭീഷണി. അവരോടു പാസ്റ്റര്‍ സേവി പറഞ്ഞു, ഞാന്‍ സുവിശേഷം അറിയിക്കുക മാത്രം ചെയ്യുന്നു. ആരെയും മതം മാറ്റുന്നില്ല. നാം എല്ലാവരും പാപികള്‍ ആകുന്നു, ലോകത്തിനു അവസാനം വരാന്‍ പോകുന്നു. പപാത്തില്‍ നിന്നും രക്ഷ നേടാന്‍ യേശു ക്രിസ്തുവില്കൂടെ മാത്രമേ സാധിക്കു. നമ്മുടെ നിമിത്തം അവന്‍ ക്രൂശിക്കപ്പെട്ടു, നിത്യജീവൻ പ്രാപിക്കാൻ വീണ്ടും ഉയിർത്തെഴുന്നേറ്റു. പാറകളിലും, വൃക്ഷങ്ങളിലും മൃഗങ്ങളിലും രക്ഷയില്ല, അവയെ ആരാധിക്കുന്നത് വ്യര്‍ത്ഥം. യേശുവിനെകുറിച്ചറിയാന്‍ പലരും എന്റെ അടുക്കല്‍ വരുന്നു. ഞാന്‍ അവര്‍ക്ക് ഈ ലോകത്തിന്‍റെ രക്ഷകനെ പരിചയപ്പെടുത്തി കൊടുക്കുന്നു.

-Advertisement-

You might also like
Comments
Loading...