ഐ പി സി ബാംഗ്ലർ നോർത്ത് സെന്റർ കൺവൻഷൻ സമാപിച്ചു

ചാക്കോ കെ.തോമസ്

ബെംഗളുരു: “ദൈവീക നന്മകൾ അനുഭവിക്കുമ്പോൾ മാത്രം യേശുവിനെ സ്നേഹിക്കുന്ന വിശ്വാസികൾ ,എനിയ്ക്കായി യേശു ക്രൂശിൽ മരിച്ചതിനാൽ യേശുവിനെ സ്നേഹിക്കുന്നുവെന്ന് പറയുന്നവരാകണമെന്ന് പാസ്റ്റർ .കെ.ജെ.തോമസ് കുമളി പറഞ്ഞു. എം.എസ്. പാളയ കളത്തൂർ ഗാർഡൻസിന് സമീപം കിങ്സ് ഫാമിൽ നവംബർ 3 മുതൽ 5 വരെ മൂന്ന് ദിവസമായി നടന്ന ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐ.പി.സി) ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവെൻഷന്റെ സമാപന ദിനരാത്രി യോഗത്തിൽ വചന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. “ദൈവം നമ്മെ പരിപൂർണമായി തകർത്തകളയുന്നവനല്ല, നമ്മെ പുനർനിർമ്മിക്കുന്നവനും ആണെന്നും അദ്ദേഹം പറഞ്ഞു. നോർത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ എൻ.സി.ഫിലിപ്പ്, പാസ്റ്റർ സാജൻ ജോയ് എന്നിവരും കൺവെൻഷനിൽ പ്രസംഗിച്ചു. പാസ്റ്റർമാരായ വിജു ഐ.മാത്യൂ, ജോമോൻ ജോൺ, എം.ഡി.വർഗീസ് എന്നിവർ വിവിധ ദിവസങ്ങളിൽ അദ്ധ്യക്ഷരായിരുന്നു. നോർത്ത് സെന്റർ പി.വൈ.പി.എ ക്വയർ ഗാനശുശ്രൂഷ നിർവഹിച്ചു.

ഐ.പി.സി ബാംഗ്ലൂർ നോർത്ത് സെന്റർ വാർഷിക കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ പാസ്റ്റർ.കെ.ജെ.തോമസ് കുമളി (വലത് ) പ്രസംഗിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.