ആരാധനയ്ക്കിടയിൽ വെടിവെപ്പ് 27 മരണം

ടെക്സാസ്: സതർലാൻഡ് സ്പ്രിങ്ങ്സിലെ ഫസ്റ്റ് ബാപ്റ്റിസ്റ്റ് ചർച്ചിൽ ഞായറാഴ്ച രാവിലെ നടന്ന വെടിവെപ്പിൽ 27 പേർ കൊല്ലപ്പെടുകയും 24 പേർ പരിക്കേൽക്കുകയും ചെയ്തു.

വെടിവെപ്പ് നടത്തിയ ആൾ കൊല്ലപ്പെടുകയും സാൻ ആംടോനീയോയുടെ 40 മൈൽ ചുറ്റളവിൽ അപകട ഭീഷണി ഒഴിവായതായും അറിയുന്നു.

രാവിലെ 11.30 ന് ഒരു മനുഷ്യൻ ആ പള്ളിയിൽ പോകുന്നതും നിറയൊഴിക്കുകയും ചെയ്തതായി ദൃക്സാക്ഷി വിവരണത്തിൽ പറയപ്പെടുന്നു.

ആ സഭയുടെ ചുറ്റളവ് ഇപ്പോൾ തടഞ്ഞുനിർത്തി ടേപ്പ് ചെയ്തിരിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ടവർ സുരക്ഷിതരാണ് എന്ന വിവരം കേൾക്കുവാൻ ഉള്ള ആകാംശയിലാണ് ആ സഭയിൽ പോകുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളും. അവിടെ കൂടി വന്നിരുന്ന വിശ്വാസികൾ കരം കോർത്ത് പിടിച്ചു കൊണ്ടുള്ള പ്രാർത്ഥന എല്ലാവരേയും ഈറനണിയിച്ചു.

-Advertisement-

You might also like
Comments
Loading...