പി.സി.എന്‍.എ.കെ രജിസ്ട്രേഷൻ കിക്കോഫ് ന്യുയോർക്കിൽ

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ )

ന്യൂയോർക്ക്:  നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമായ പി.സി.എന്‍.എ.കെ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സിന്റെ  വിജയകരമായ നടത്തിപ്പിനായുള്ള  പ്രമോഷണല്‍ യോഗങ്ങളുടെ കിക്കോഫ് സമ്മേളനവും രജിസ്‌ട്രേഷന്‍ ഉദ്ഘാടനവും ന്യൂയോർക്ക് എൽമണ്ട് ഫസ്റ്റ് ചർച്ച് ഓഫ് ഗോഡ് സഭയിൽ നവംബർ 19 ഞായറാഴ്ച വൈകിട്ട് 5.30 ന് നടത്തപ്പെടും. സമ്മേളനത്തിനോടനുബദ്ധിച്ച് ആത്മീയ ഗാന ശുശ്രുഷയും ഉണ്ടായിരിക്കും. കോണ്‍ഫ്രന്‍സിന്റെ നാഷണൽ കൺവീനർ പാസ്റ്റർ ബഥേൽ ജോൺസൺ ഇടിക്കുള, നാഷണൽ  സെക്രട്ടറി വെസ്ളി മാത്യു, നാഷണൽ ട്രഷറാർ ബാബുക്കുട്ടി ജോർജ്, യൂത്ത് കോർഡിനേറ്റർ ഷോണി തോമസ്, ലേഡീസ് കോർഡിനേറ്റർ ആശ ഡാനിയേൽ തുടങ്ങിയവർ സമ്മേളനത്തിൽ സംബദ്ധിക്കുകയും കോൺഫ്രൻസിന്റെ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളെകുറിച്ച്  വിശദീകരിക്കുകയും, ചിന്താവിഷയം അവതരിപ്പിക്കുകയും ചെയ്യും.

പെന്തക്കോസ്ത് കോണ്‍ഫ്രന്‍സുകളുടെ മുന്‍  ഭാരവാഹികളെ കൂടാതെ വിവിധ സഭാ ശുശ്രൂഷകന്മാരും വിശ്വാസി പ്രതിനിധികളും, നാഷണൽ – ലോക്കൽ തലത്തിലുള്ള ഭാരവാഹികളും പങ്കെടുക്കും. രജിസ്ട്രേഷൻ കിക്കോഫ് വേദിയിൽ പി.സി.എൻ.എ.കെ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്യും.പി.സി.എൻ.എ.കെ സ്റ്റേറ്റ് പ്രതിനിധികളായ പാസ്റ്റർ ജോണിക്കുട്ടി വർഗീസും, ബ്രദർ സോണി വർഗീസും സമ്മേളനത്തിന്  നേത്യത്വം നൽകും. 2018 ജൂലൈ 5 മുതല്‍ 8 വരെ  ബോസ്റ്റൺ പട്ടണത്തിലുള്ള മാസ് മ്യൂച്ചൽ കൺവൻഷൻ സെൻററിൽ വെച്ചാണ്  ആത്മീയ മഹാ സംഗമം നടത്തപ്പെടുന്നത്. പി.സി.എൻ.എ.കെ കോൺഫ്രൻസിൽ സംബദ്ധിക്കുവാൻ  ആഗ്രഹിക്കുന്ന, ന്യുയോർക്കിലും പരിസര പ്രദേശത്തിലുമുള്ള സഭാ വിശ്വാസികൾ യോഗത്തിൽ പങ്കെടുത്ത് സൗജന്യ നിരക്കിലുള്ള രജിസ്ട്രേഷൻ റിസർവ്വ് ചെയ്യണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.

പലതരത്തിലും പുതുമകള്‍ ഉള്‍ക്കൊള്ളുന്ന ഈ കോണ്‍ഫ്രന്‍സ് പെന്തക്കസ്ത് അനുഭവങ്ങളിലേക്ക് വിശ്വാസ സമൂഹം മടങ്ങി വരേണ്ടതിനും അവരുടെ ആത്മീയ ഉത്തേജനത്തിനു ഊന്നല്‍ നല്‍കുന്നതുമായിരിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.

ബോസ്റ്റൺ സ്പ്രിങ്ങ് ഫീൽഡിലുള്ള  പ്രസിദ്ധമായ മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് പി.സി.എൻ.എ.കെ  സമ്മേളനം നടത്തപ്പെടുന്നത്. വിസ്തൃതമായ പ്രോഗ്രാമുകള്‍, മികച്ച താമസ-ഭക്ഷണ- യാത്ര സൗകര്യങ്ങള്‍ തുടങ്ങിയവ മഹായോഗത്തോട് അനുബന്ധിച്ച്, കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണൽ – ലോക്കല്‍ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതായി മീഡിയ കോർഡിനേറ്റർ നിബു വെള്ളവന്താനം അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമായി ചിതറി പാര്‍ക്കുന്ന പെന്തക്കോസ്തുകാരായ ദൈവജനത്തിന്റെ കൂട്ടായ്മയായ പി.സി.എന്‍.എ.കെ. കേരളത്തിനു പുറത്ത്, വിദേശരാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്. സമ്മേളനം അനുഗ്രഹകരമായിത്തീരാനും വിശ്വാസികള്‍ പങ്കെടുക്കുവാനും, പ്രാര്‍ത്ഥിക്കുവാനും  ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും – www.pcnak2018.org

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.