കത്തോലിക്ക പുരോഹിതര്‍ വിവാഹിതരാകട്ടെയെന്നു മാര്‍ പാപ്പയുടെ നിര്‍ദ്ദേശം

റോമൻ കത്തോലിക്കാ പുരോഹിതന്മാർക്ക് വിവാഹം ചെയ്യാനുള്ള അവകാശം നൽകണമെന്ന് ഫ്രാൻസിസ് മാർപ്പാപ്പ ആവശ്യപ്പെട്ടു. ആമസോണ്‍ സിനഗഡിന്റെ ചര്‍ച്ചയിലാണ് പോപ്പ് ഫ്രാന്‍സിസ് മാര്‍ പപ്പാ ഇങ്ങനെയൊരു നിര്‍ദ്ദേശം പറഞ്ഞത്. ദി ടെലിഗ്രാഫ് ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശത്തോട് കാതോലിക സഭയിലെ യാഥാസ്ഥിക വിഭാഗം ശക്തമായി എതിര്‍ത്തു.

ഇപ്പോള്‍ കത്തോലിക്കാ സഭയിൽ ഏതാനും വിവാഹിതരായ പുരോഹിതന്മാർ ഉണ്ട്. അവരില്‍ കൂടുതലും ആംഗ്ലിക്കന്‍ സഭയില്‍ നിന്നും കത്തോലിക്ക സഭയിലേക്ക് വന്നവരാണ്. ഒരു ഭാര്യയോ കുട്ടിയോ ഉള്ളത് പുരോഹിതരെ അവരുടെ പൗരോഹിത്യ ശുശ്രൂക്ഷയില്‍ ശ്രദ്ധിക്കുന്നതിനു തടസ്സം ആകുന്നില്ലെന്നു ഒരു വൈദീകന്‍ പ്രതികരിച്ചതായ് ഹെലോ ക്രിസ്ത്യന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ആമസോണിലെ എപ്പിസ്കോപ്പൽ കമ്മിഷന്റെ പ്രസിഡന്റ് കർദിനാൾ ക്ലോഡിയോ ഹൂംസ്ന്‍റെ ആവശ്യ പ്രകാരമാണ് പോപ്പ് ഈ ആവശ്യം സിനഗഡില്‍ ഉന്നയിച്ചത്.

ആമസോൺ റീജിയനില്‍ 10,000 കത്തോലിക്ക വിശ്വാസികള്‍ക്ക് ഇപ്പോള്‍ ഒരേയൊരു പുരോഹിതൻ മാത്രമാണുള്ളത്. കൂടുതല്‍ പേരെ പൗരോഹിത്യത്തിലേക്ക് ആകര്‍ഷിക്കാന്‍ വിവാഹം സഭയില്‍ അനുവധിക്കണമെന്നാണ് പുരോഗമന വാദികളുടെ വാദം.

-ADVERTISEMENT-

-ADVERTISEMENT-

You might also like