വിൽ ഗ്രഹാം റുമാനിയയിൽ സുവിശേഷ പ്രാഭാഷകനായി

റുമേനിയ: ഗ്രഹാം കുടുംബത്തിലെ മൂന്നാം തലമുറക്കാരൻ വിൽ ഗ്രഹാം, ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുവിന്റെ സുവിശേഷത്തിനു പതിനായിരങ്ങളുടെ മധ്യത്തിൽ സാക്ഷിയായി.


‘താൻ അടുത്ത ബില്ലി ഗ്രഹാം ആകാൻ ശ്രമിക്കയല്ലെന്നും, താൻ വെറും വിൽ ഗ്രഹാം’ ആണെന്നും കൂട്ടിച്ചേർത്തു.

ഈ ആഴ്ചയുടെ അവസാനമാണ് വിൽ ഗ്രഹാം പതിനായിരങ്ങളെ അഭിസംബോധന ചെയ്ത്‌ സംസാരിച്ചത്‌. ബില്ലി ഗ്രഹാം ഇവാഞ്ചലിസ്റ്റിക്‌ അസോസിയേഷന്റെ വൈസ്‌ പ്രസിഡന്റ്‌ ആയും നോർത്ത്‌ കരോലിനയിലെ ബില്ലി ഗ്രഹാം ട്രയ്നിംഗ്‌ സെന്ററിന്റെ എക്സികൂട്ടിവ്‌ ഡയറക്ടറായും പ്രവർത്തിക്കുന്നു. അമേരിക്കയിലെ സുപ്രസിദ്ധ സുവിശേഷ സന്ദേശവാഹകനായ ബില്ലി ഗ്രഹാമിന്റെ പൗത്രനാണ് നാൽപത്തിരണ്ടുകാരനായവിൽ ഗ്രഹാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like