ദൈവം ഉയർത്തിയവനെ താഴ്ത്തുവാൻ ആർക്ക് കഴിയും? | പാസ്റ്റർ ബി.മോനച്ചൻ. കായംകുളം

വിശുദ്ധവേദപുസ്തകത്തിലെ ജോസഫിന്റെ ചരിത്രം പഠിച്ചൽ ദർശനം യോസഫിനെ കഷ്ടതയിൽ എത്തിച്ചു പൊട്ടക്കിണറും കാരാഗ്രഹവാസവും അപവാദവും അപമാനവും എല്ലാം അവൻ സഹിക്കേണ്ടി വന്നത് അവൻ കണ്ട ദർശന നിമിത്തമായിരുന്നു
സഹോദരന്മാർ യോസഫിനെ കൊല്ലുവാൻ നോക്കി എന്നാൽ ദൈവം തക്കസമയത്ത് രൂബേനിലുടെ ഇടപെടുന്നു “അവനെ കൊല്ലാത നമുക്ക് പൊട്ടക്കിണറ്റിൽ ഇടാം ” എന്നവൻ പറയുന്നു പിന്നീട് അതിൽ നിന്ന് കയറ്റി വീട്ടിൽ വിടാമെന്നാണ് രൂബേൻ വിചാരിച്ചത് എന്നാൽ അവൻ ഇല്ലാത്ത സമയത്ത് ഇസ്മായെലിയ കച്ചവടക്കാർ വരുന്നു. അപ്പോൾ ജോസഫിനെ ഇവർക്ക് വിൽക്കാം എന്ന് യഹൂദ പറയുന്നു അതവർക്ക് സമ്മതം ആകുന്നു അവർ ജോസഫിന് ഇരുപത് വെള്ളിക്കാശിന് വില്ക്കുന്നു തൽക്കാലം പൊട്ടക്കിണറ്റിൽ ഇട്ടിട്ട് പിന്നീട് തിരികെ യോസഫിനെ വീട്ടിൽ വിടുവാൻ അണ് രൂബേൻ ചിന്തിച്ചത് അങ്ങനെ വന്നാൽ ജോസഫിന്റെ ദർശനം സമാപ്തിയിൽ എത്തുകയില്ല . “ഈ കൊച്ചൻ ചാകാതെഎവിടെയെങ്കിലും പോയിജീവിക്കാൻഅനുവദിക്കാമെന്ന്” മാത്രമേ യഹൂദയും ചിന്തിച്ചുള്ളൂ .
എന്നാൽ ദൈവിക പദ്ധതി അതല്ലായിരുന്നു അവന്റെ ദർശനത്തെ തകർക്കുവാനും ഇല്ലായ്മ ചെയ്യുവാനും വേണ്ടിയാണ് അവർ അവനെ പൊട്ടക്കിണറ്റിൽ ഇട്ടത് എങ്കിലും ദർശന സമാപ്തി ലേക്കുള്ള ഒന്നാമത്തെ വാതിലായി അതുമാറി. .. ആമേൻ
പ്രിയ ദൈവപൈതലേ നിന്നെ ഇല്ലായ്മ ചെയ്യുവാൻ ശത്രു ഒരുക്കുന്നു പൊട്ടക്കിണറുകൾ ദർശന സമിതിയിലേക്കുള്ള നിന്റെ യാത്രയുടെ വാതിൽ ആക്കി മാറ്റുവാൻ ദൈവത്തിനു കഴിയുമെന്ന് ഓർക്കുക
ദൈവീക പദ്ധതിയുടെ പൂർത്തീകരണത്തിനായി ഉള്ള യാത്രയിൽ പൊട്ടക്കിണറും, കരഗ്രഹവും പോത്തിഫറിന്റെ വീട്ടിലെ, അടിമപ്പണിയും അവന്റെ ഭാര്യയുടെ അപവാദ പ്രചരണവും നിരവധി എങ്കിലും കുറ്റവാളി അക്കപ്പെടുന്ന അവസ്ഥയു ഒക്കെ ഒഴിവാക്കാൻ കഴിയില്ല എന്നോര്ക്കുക.

ഇവിടെയെല്ലാം വെച്ച് യോസഫിനെ ഒറ്റ ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ എങ്ങനെയെങ്കിലും വീട്ടിൽ ചെന്ന് അപ്പച്ചനെ കാണണം
അവൻ ആഗ്രഹം പലരോടും പറഞ്ഞു കാണും
എന്നാൽ ദൈവിക പദ്ധതി ജോസെഫിനെ കുറിച്ച് അതല്ലായിരുന്നു അവൻ വീട്ടിൽ പോകാൻ ശ്രമിച്ചു കൊണ്ടിരുന്നു പോഴും തമ്പുരാൻ അവനെ സിംഹാസനത്തിൽ എത്തി ക്കുവാൻ കാര്യങ്ങൾ ക്രമീകരിക്കുക യായിരുന്നു

അതേ നമുക്ക് വേണ്ടി യുള്ള ദൈവ കരുതലുകൾ തിരിച്ച് അറിയുവാൻ കഴിയാത്തതിനാൽ നാം പലപ്പോഴും ഭാരപ്പെട്ട എന്നുവരാം

നമുക്ക് ഭാവിക്കുന്നത എല്ലാം ദൈവീക അറിവിലും അനുവാദത്തിനും പെട്ടത് ആണ് എന്ന് വിശ്വസിച്ചാൽ പിന്നെ ഭയം എന്തിന്
സഹോദരന്മാർ “അവനെ ദാസനായി വിറ്റു എന്ന് എഴുതിയിരിക്കും പോൾ ദൈവം അവനെ അവർക്കു മുമ്പായി അയച്ചു എന്ന് എഴുതിയിരിക്കുന്ന ”
അതെ ചിലർ നിന്നെ വിൽക്കെട്ട അവയെല്ലാം വ്യക്തമായ ദൈവീക പദ്ധതികളുടെയുള്ള അയക്കപ്പെടൽ അയി മാറും നിശ്ചയം ഹാലേലുയ്യ…..
ദർശനം നൽകിയത് ദൈവമാണ് എങ്കിൽ സമാപ്തിയിൽ വരുത്തുവാനും അവൻ ശക്തൻ തന്നെ. ദൈവം ഉയർത്തിയവനെ താഴ്ത്തുവാൻ ആർക്കു കഴിയും ,പണിയുന്നവൻ ദൈവമെങ്കിൽ പൊളിക്കുന്നവൻ ആർ ?
പ്രിയ സ്നേഹിതരെ
കഴിഞ്ഞ ദിവസങ്ങളിൽ ചിലർ വേദനിപ്പിക്കാൻ ശ്രമിച്ചപ്പോൾ കർത്താവു നൽകിയ ദൂത് ഞാൻ നിങ്ങൾക്കായി പങ്കുവയ്ക്കുകയാണ് നിങ്ങൾക്ക് അനുഗ്രഹം ആയി എങ്കിൽ വളരെ സന്തോഷം

കർത്താവ് എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ

Pr B Monachan Kayamkulam

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.