4,00,000 പേർ ഉക്രൈനിൽ ക്രിസ്തുവിനായ്‌ ജീവിതം സമർപ്പിച്ചു: നിക്ക്‌ വുജിസിസ്‌

റോജി ഇലന്തൂർ

ഉക്രൈൻ: ‘ലൈഫ്‌ വിത്തൗട്ട്‌‌ ലിംബ്സ്‌’ എന്ന സംഘടനയുടെ സ്ഥാപകനും ലോകപ്രശസ്ത സുവിശേഷകനുമായ നിക്ക്‌ വുജിസിസും ടീമും നടത്തിയ സുവിശേഷ മാമാങ്കത്തിൽ 4,00,000 പേർ ക്രിസ്തുവിനെ സ്വീകരിച്ചതായി റിപ്പോർട്ട്‌.

ഉക്രൈനിലെ കീവ് തെരുവിൽ നിക്കിന്റെ പ്രസംഗം കേൾക്കാൻ തടിച്ചുകൂടിയ ലക്ഷങ്ങൾ

‌ജന്മനാ കൈകാലുകൾ ഇല്ലാത്തവനായി ലോകത്തിലേക്ക്‌ നിക്ക്‌ വുജിസിസ് പിറന്നുവീണു എങ്കിലും തന്റെ സുവിശേഷ പ്രഘോഷണപരമ്പരകൾക്ക്‌ ഇന്നും യാതൊരു തരത്തിലും ഭംഗം വന്നിട്ടില്ല. അനേക ലക്ഷങ്ങളെ ക്രിസ്തുവിന്റെ സത്യ സുവിശേഷത്തിലേക്ക്‌ കരം പിടിച്ചു നടത്താൻ തനിക്കും തന്റെ ‘ലൈഫ്‌ വിത്തൗട്ട്‌‌ ലിംബ്സ്‌’ എന്ന സംഘടനക്കും കഴിഞ്ഞു കൊണ്ടിരിക്കുന്നു.

സമൂഹ മാധ്യമമായ ഫേസ്ബുക്കിൽ നിക്ക്‌ വുജിസിസ്‌ സാക്ഷ്യ വാചകമായി ഇങ്ങനെ കൂട്ടിച്ചേർത്തു, ‘ലൈഫ്‌ വിത്തൗട്ട്‌ ലിംബ്സ്‌ എന്ന സംഘടനയിലൂടെ യൂറോപ്പ്‌ കണ്ടതിൽ വച്ച്‌ ഏറ്റവും വലിയ (ഏകദേശം 8,00,000 പേർ) സുവിശേഷ മാമാങ്കത്തിനു ഉക്രൈനിലെ കീവ്‌ തെരുവുകൾ സാക്ഷിയായി! നന്ദി യേശുവേ!!’

 

-Advertisement-

You might also like
Comments
Loading...