മതപരിവർത്തനം ആരോപിച്ചു യു. പി.യിൽ പാസ്റ്റർമാർ പോലീസ് കസ്റ്റഡിയിൽ

സ്റ്റാൻലി അടപ്പാനാങ്കണ്ടം, ഡൽഹി

അലിഗഡ് : ആഗ്ര കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഇമ്മാനുവേൽ അസോസിയേഷൻ എന്ന സാമൂഹ്യ സംഘടന നടത്തിയ മീറ്റിംഗിൽ മതപരിവർത്തനം നടത്തുന്നു എന്നു ആരോപിച്ചു പാസ്റ്റർ അയൂബിനെയും മറ്റു രണ്ടു പേരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇതു വരെ വിട്ടയിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്. അലിഗഡ് എ. ജി. സഭയിൽ നടന്ന മീറ്റിംഗ് സുവിശേഷ വിരോധികൾ തടയുകയും, മതപരിവർത്തനം നടത്തുന്നു എന്നു വ്യാജ പരാതി നൽകുകയും ചെയ്തതിനെ തുടർന്നാണ് പോലീസ് നടപടി. ഇതു വരെ അവരെ പോലീസ് സ്റ്റേഷനിൽ നിന്നുവിട്ടയച്ചിട്ടില്ല എന്നാണ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധികൾക്കു ലഭിച്ച വിവരം. ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥന ചോദിച്ചു കൊള്ളുന്നു.

post watermark60x60

Update : 24 Oct (10 pm)
മതപരിവർത്തനം ആരോപിച്ചു യു. പി.യിൽ കസ്റ്റഡിയിൽ എടുത്ത പാസ്റ്റർമാരെ വിട്ടയച്ചു

വൈകുന്നേരം വരെ അവരെ കസ്റ്റഡിയിൽ വക്കുകയും ഏകദേശം 9:30 മണി വരെ പോലീസ് സ്റ്റേഷനിൽ നിറുത്തിയതിനുശേഷം വിട്ടയക്കുക ആയിരുന്നു എന്നാണ് ക്രൈസ്തവ എഴുത്തുപുര പ്രതിനിധികൾക്കു ലഭിച്ച വിവരം. ദൈവജനത്തിന്റെ ആത്മാർത്ഥമായ പ്രാർത്ഥനക്ക് നന്ദി.

Download Our Android App | iOS App

വാർത്ത : സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ, ഡൽഹി.

-ADVERTISEMENT-

You might also like