ലേഖനം:..പരീശന്മാർ….”വേർതിരിക്കപ്പെട്ടവർ” | ഷിബു വർഗ്ഗീസ് 

പ്രധാനമായും ഉപദേശപരമായ വിഷയങ്ങൾ സംവാദിക്കുമ്പോൾ പൊതുവെ ഉപദേശകനെതിരെ പ്രയോഗിക്കുന്ന ഒരു വാക്ക് ആണ് “പരീശൻ”
“”ഈ പദം ഉപയോഗിക്കുമ്പോൾ ദൈവീക ഉപദേശങ്ങൾ വളരെ ലാഘവത്തോടെ തള്ളിക്കളയുവാൻ മറ്റുള്ളവർക്ക് പ്രേരണ ലഭിക്കുന്നുണ്ടോ എന്നതാണ് വിഷയം?””
“പ്രായോഗിക ജീവിതത്തിൽ മനുഷ്യന് പൂർണ്ണമായും ദൈവത്തെ മാതൃകയാക്കി ജീവിക്കാൻ ലോകത്തിലെ പല പരിമിതികളും അനുവദിക്കുന്നില്ല അതുകൊണ്ട് ദൈവീക ഉപദേശങ്ങൾക്ക് പ്രാധാന്യം ഇല്ലാതാകുന്നില്ലഎന്നതാണ് ഉപദേശകന്മാരെ പരീശന്മാരുടെ ഗണത്തിൽപ്പെടുത്തി ഉപദേശം തള്ളിക്കളയുന്നവർ മനസ്സിലാക്കേണ്ട യാഥാർഥ്യം”
വാസ്തവത്തിൽ എന്തുകൊണ്ടാണ് ഇങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് എന്ന് മനസ്സിരുത്തി ചിന്തിച്ചാൽ അതിലെ മര്‍മ്മം ആർക്കും മനസിലാക്കാം.
പരീശന്മാരുടെ ഉപദേശങ്ങൾ സ്വീകരിക്കാൻ യോഗ്യമായിരുന്നുവെങ്കിലും അതൊന്നും അവരുടെ പ്രവർത്തിയിൽ ഇല്ലായിരുന്നു.
എന്തുകൊണ്ട് ഇങ്ങനെ ഉള്ള പദം പൊതുവെ ഇന്നും ഉപയോഗിക്കപ്പെടുന്നു?
ഈ കാലഘട്ടത്തിലെ  ഉപദേശകന്മാർ പറയുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് സത്യമായി തോന്നണം എങ്കിൽ ഉപദേശിക്കുന്നവരിലും ആ ഭാവം അല്പമെങ്കിലും ഉണ്ടായിരിക്കണം…
ഇന്നത്തെ പല ഉപദേഷ്ടാന്മാരുടെയും ബൈബിൾപരമായ ഉപദേശം കേൾക്കുമ്പോൾ ഇതൊക്കെ തങ്ങൾക്ക് ബാധകം അല്ലാതെ കേൾവിക്കാർക്ക് മാത്രം ഉള്ളതാണോ എന്ന് ആരും ചിന്തിച്ചുപോകും…
“പരീശന്മാർ”
മറ്റുള്ളവരേക്കാളധികം ധാർമ്മികരായിരിക്കാനും മതനിയമത്തെ കൂടുതൽ കൃത്യതയോടെ പാലിക്കാനും വ്യാഖ്യാനിക്കാനും ശ്രമിച്ചവർ…..
എന്തായിരുന്നു യേശു അവരിൽ കണ്ടിരുന്ന ന്യൂനതകൾ?
ദേവാലയത്തിലെ ആരാധനക്ക് മുടക്കം വരുത്താത്തവരും വളരെ കൃത്യമായി ദശാംശം കൊടുത്തിരുന്നവരായിട്ടും യേശു അവരെ അഭിസംബോദന ചെയ്തത്  “വെള്ളതേച്ചശവക്കല്ലറകൾ, കപടഭക്തിക്കാർ, കുരുടന്മാരായ വഴികാട്ടികൾ എന്നൊക്കെയാണ്..
കാരണം “അവരുടെ വാക്കുകൾ പലതും ഉന്നതമായിരുന്നു എങ്കിലും പ്രവർത്തികൾ ഹീനം ആയിരുന്നു”
ആത്മീയ ലോകത്തിൽ ഇന്ന് പൊതുവെ വർദ്ധിച്ചു വരുന്ന ഒരു പ്രവണത ആണ് മറ്റുള്ളവരെ താഴ്ന്നവരായി കണ്ടു സ്വയം നീതിമാന്മാർ എന്ന് വിശേഷിപ്പിക്കുന്നത് അതിനുള്ളകാരണം തെറ്റുകാർ എന്ന് സ്വയം സമ്മതിക്കുന്നതിനേക്കാൾ  മറ്റുള്ളവരെക്കാൾ തങ്ങൾ നല്ലവരെന്ന്  പുകഴ്ത്തിപ്പറയാൻ ഇഷ്ടപ്പെടുന്നവർ ആണ് ഏറെയും..
ഇങ്ങനെയുള്ളവരെ കുറിച്ച് യേശു പറഞ്ഞ ഉപമയിൽ സ്വയം നീതിമാൻ എന്ന് വിശേഷിപ്പിച്ച പരീശനല്ല സ്വയം പാപി എന്ന് സമ്മതിച്ച ചുങ്കക്കാരൻ ആണ് നീതികരിക്കപ്പെട്ടത്.
പരീശൻ ഞാൻ പാപിയല്ലാ, ആത്മീയൻ എന്ന് തന്നെ തന്നെ പുകഴ്ത്തി പ്രാർത്ഥിച്ചപ്പോൾ ചുങ്കക്കാരൻ തന്‍റെ തെറ്റുകളെക്കുറിച്ച് ഓർത്ത്‌ പാപി എന്ന് സ്വയം സമ്മതിച്ചു ദൈവത്തിന്റെ കരുണക്കായി പ്രാർത്ഥിച്ചു..
 
വിഭിന്നരല്ലാത്ത ആധുനിക പരീശന്മാർ:
* ഘനമേറിയ പ്രമാണങ്ങൾ  മറ്റുള്ളവരോട്  ഉപദേശിക്കുകയും ജീവിതത്തിൽ അത്‌ അല്പം പോലും പാലിക്കാത്തവർ..
* വിരുന്നു വേദികളിലും, വിലാപ വീട്ടിലും, സഭകളിലും മുഖ്യ സ്ഥാനത്തിനുവേണ്ടി മത്സരിക്കുന്നവർ….
* ആത്മീയ വേദികളിൽ മഹാൻ എന്ന പരിചയപ്പെടുത്തൽ പ്രിയമുള്ളവർ…
* പ്രത്യേകമായ പദവിയും പേരും സ്വീകരിക്കുന്നവർ….
* ശുശ്രൂഷകളിൽ വലിയവർ ആകാൻ ആഗ്രഹിക്കുന്നവർ….
* മനുഷ്യർക്കും ദൈവത്തിനും മദ്ധ്യേ സ്ഥാനം (വെക്തിപൂജ) ആഗ്രഹിക്കുന്നവർ….
* പ്രമാണം കൃത്യതയോട് പാലിക്കുന്നു എന്ന് അവകാശപ്പെടുന്നവരെങ്കിലും ദരിദ്രരരെ സഹായിക്കാത്തവർ…..
* മാനുഷീക നിയമങ്ങൾ കൊണ്ട്  ജനത്തിന് സ്വർഗ്ഗരാജ്യ പ്രവേശനം നിഷേധിക്കുന്നവർ….
* വിധവമാരുടെയും അനാഥരുടെയും സ്വത്തുവകകൾ ഉപായരൂപേണ ദൈവവേലക്കെന്നുപറഞ്ഞു  കൈക്കലാക്കുന്നവർ….
* പുറമെ നീതിമാന്മാർ അകമെയോ അസൂയയും, അനീതിയും, വിദ്വേഷവും  നിറഞ്ഞവർ…..
* സുപ്രധാനമായത് അവഗണിച്ചു അപ്രധാനമായവക്ക് അമിത പ്രാധാന്യം നൽകുന്നവർ…..
* ഭക്തിയുടെ വേഷം ധരിച്ചു ദൈവശക്തി ത്യജിക്കുന്നവർ…..
* വിശുദ്ധിയിൽ മറ്റുള്ളവരെ തങ്ങളെക്കാൾ താഴ്ന്നവരായി കാണുന്നവർ….
* തെറ്റുകാർ എന്ന് സമ്മതിക്കേണ്ടതിനു പകരം മറ്റുള്ളവരുമായി തങ്ങളെ താരതമ്യം ചെയ്തു അവരെക്കാൾ നല്ലവരെന്ന് സ്വയം പുകഴ്ത്തിപറയുന്നവർ…
* തങ്ങളുടെ പ്രവൃത്തികൾ മനുഷ്യർ കാണേണ്ടതിന് ചെയ്യുന്നവർ…
* മനുഷ്യരുടെ മുന്നിൽ  വിളങ്ങുക എന്ന ലക്ഷ്യത്തോടെ തങ്ങളുടെ കഴിവുകളെ വിനയോഗിക്കുന്നവർ..
* പിതാക്കന്മാരെകുറിച്ച് വാചാലരാകുകയും അവരുടെ പാത പിൻതുടരാതിരിക്കയും ചെയ്യുന്നവർ….
മറ്റുള്ളവരുടെ ആചാരാനുഷ്ഠാനങ്ങളെ കുറ്റം പറയുകയും അത് അനുഷ്ടിക്കുകയും ചെയ്യുന്നവർ….
* സ്വന്തമായ വലിയ തെറ്റുകൾ മറച്ചുവെച്ചു  മറ്റുള്ളവരുടെ ചെറിയ തെറ്റുകളെ പുറത്തുകൊണ്ടുവരുവാൻ  വെഗ്രതയുള്ളവർ…
തിരിച്ചറിയുക: “പരീശന്മാർക്ക് ഹാ കഷ്ടം” ലോകത്തിൽ എവിടെയായാലും എങ്ങനെയും ജീവിക്കാൻ വിളിക്കപ്പെട്ടവർ അല്ല ദൈവമക്കൾ.
യേശുക്രിസ്തുവിൽ കൂടി ഉയർത്തപ്പെട്ട പദവി ലഭിച്ചവർ ലോകത്തിൽ വിളിച്ചിരിക്കുന്ന വിളിക്ക് യോഗ്യമാംവണ്ണം  നടന്ന് വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കാൻ പരിശ്രമിക്കണം.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.