ലേഖനം:“ നീ ആരാകുന്നു കര്‍ത്താവേ ? ” | പാസ്റ്റർ സൈമണ്‍ തോമസ്‌,കൊട്ടാരക്കര

 പൌലോസിന്‍റെ 100 ഉത്തരങ്ങള്‍. (അപ്പൊ:9:5)

വീടുതോറും ചെന്നു പുരുഷന്മാരേയും സ്ത്രീകളെയും പിടിച്ചു വലിച്ചിഴച്ച് തടവിലാക്കി ദൈവസഭയെ മുടിക്കുകയും, സ്തെഫാനോസിനെ കല്ല് എറിഞ്ഞു കൊല്ലുന്നതിനു കൂട്ടുനില്‍ക്കുകയും,ക്രിസ്തിയ കൂട്ടായ്മകളെ തുടക്കത്തിൽ തന്നെ നശിപ്പിച്ചു കളയുവാൻ  അഹോരാത്രം അദ്ധ്വാനിക്കുകയും ചെയ്ത  ക്രിസ്തു വിരോധിയായിരുന്ന ശൌലിന്‍റെ (പൌലോസ്) മാനസാന്തരം ക്രിസ്തീയ ചരിത്രത്തിലെ ഒരു അദ്ഭുതമാണ്.ചുരുക്കിപറഞ്ഞാൽ ദയയും,മനസ്സലിവും ഒന്നും ഇല്ലാത്ത  ഒരു ക്രൂരനായ മനുഷ്യന്‍റെ മാനസാന്തരം. കര്‍ത്താവിന്‍റെ ശിഷ്യന്മാരുടെ നേരെ ഭീഷണിയും കുലയും പ്രഖ്യാപിച്ച്  മഹാപുരോഹിതന്‍റെ കൈയ്യിൽ നിന്ന്‍ അതിനുള്ള അധികാരപത്രവും വാങ്ങി ദമസ്കോസിന് സമീപിച്ചപ്പോഴാണ് തന്‍റെ പരിവര്‍ത്തനത്തിന് ഇടയാക്കിയ സംഭവം നടന്നത്.പെട്ടന്ന്‍ ആകാശത്തുനിന്ന്‍ ഒരു വെളിച്ചം തന്‍റെ ചുറ്റും മിന്നി അവൻ നിലത്തു വീണു.ശൌലേ, ശൌലേ നീ എന്നെ ഉപദ്രവിക്കുന്നത് എന്തു എന്നു തന്നോട് പറയുന്ന ഒരു ശബ്ദം   കേട്ടു.മറുപടിയായി ശൌൽ ചോദിച്ചത്‌    “നീ ആരാക്കുന്നു കര്‍ത്താവേ” എന്നും.അതിനുള്ള  മറുപടിയും യേശു നല്‍കി. എന്നാല്‍ യേശുക്രിസ്തുവുമായിട്ടുള്ള കൂട്ടായ്മ ആരംഭിച്ച പൌലോസ്  “ കര്‍ത്താവ് ആരാകുന്നു ? ” എന്ന്‍   തന്‍റെ  വ്യത്യസ്ഥമായ  ജിവിതാനുഭവങ്ങളിലുടെ തനിക്കു ബോധ്യമായി. അവയില്‍ നിന്ന്‍ 100 ഉത്തരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

1 .നസ്രയനായ യേശു(അപ്പോ:26:9)

2.ക്രിസ്തുവാകുന്നു(അപ്പോ:26:23)

3. ഉടയവന്‍(അപ്പോ:27:23)

4. സേവിച്ചുവരുന്നവന്‍(അപ്പോ:27:23)

5.കര്‍ത്താവ്(അപ്പോ:28:30)

6. ദൈവപുത്രന്‍(റോമ: 1:1)

7.യേശു ക്രിസ്തു(റോമ:1:1)

8.സമാധാനം തരുന്നവന്‍(റോമ:1:4)

9.മരിച്ചിട്ട് ഉയര്‍ത്തെഴുന്നേറ്റവന്‍ (റോമ:1:5)

10.സ്ത്രോത്തിനു മുഖാന്തരം(റോമ:1:8)

11.കൃപ തരുന്നവന്‍(റോമ :1:4)

12.ജനത്തോടും ജാതികളോടും വെളിച്ചം അറിയിച്ചവന്‍(അപ്പോ:26:23)

13.ആത്മാവില്‍ ആരാധിക്കുന്ന ദൈവം (റോമ: 1:10)

14. മുഖപക്ഷം ഇല്ലാത്തവന്‍(റോമ:2:11)

15.ന്യായം വിധിക്കുന്നവന്‍(റോമ:2:16)

16.വീണ്ടെടുപ്പുകാരൻ (റോമ:3:24)

17.നീതികരിക്കുന്നവന്‍(റോമ:3:26)

18.അഭക്തര്‍ക്ക് വേണ്ടി മരിച്ചവന്‍(റോമ:5:6)

19.പാപികള്‍ക്ക് വേണ്ടി മരിച്ചവന്‍(റോമ:5:8)

20.നിത്യജീവന്‍(റോമ:5:21)

21.സ്തോത്രത്തിനുയോഗ്യന്‍(റോമ7:25)

22.ശിക്ഷാവിധിയില്‍ നിന്ന്‍ വിടുവിക്കുന്നവന്‍(റോമ:8:1)

23. സ്നേഹിതന്‍(റോമ:8:35)

24. പുര്‍ണ്ണജയംതരുന്നവന്‍(റോമ:8:37)

25.എന്നേക്കും വാഴ്ത്തപ്പെട്ടവന്‍(റോമ:9:5)

26.ന്യയപ്രമാണത്തിന്‍റെ അവസാനം(റോമ:10:5)

27.രക്ഷകന്‍(റോമ:10:9)

28..മരിച്ചവര്‍ക്കും ജീവിച്ചിരിക്കുന്നവര്‍ക്കും കര്‍ത്താവ്(റോമ:14:9)

29.യിശ്ശായിയുടെ വേര്(റോമ:15:12)

30.അനുഗ്രഹിക്കുന്നവന്‍(റോമ:15:29)

31.ക്രൂശിക്കപ്പെട്ട ക്രിസ്തു(1കൊരി:1:23)

32.പ്രശംസക്ക് യോഗ്യന്‍(1കൊരി:1:31)

33. ഏക കര്‍ത്താവ്(1കൊരി:8:6)

34.ആത്മീയ പാറ(1കൊരി:10:4)

35.പുരുഷന്‍റെ തല(1കൊരി:11:3)

36.ശാപമില്ലാത്തവന്‍(1കൊരി:12:3)

37.ആശ്വസിപ്പിക്കുന്നവൻ (2 കൊരി:2:5)

38.ജയോത്സവമായി നടത്തുന്നവന്‍(2 കൊരി:2:14)

39.സൌരഭൃവാസന(2 കൊരി:2:15)

40.ആത്മാവാകുന്നു(2 കൊരി:3:17)

41. വെളിച്ചം(2 കൊരി:4:6)

42.സര്‍വ്വശക്തന്‍(2 കൊരി:6:17)

43.സൌമ്യന്‍(2 കൊരി 10:1)

44.മണവാളന്‍(2 കൊരി:11:2)

45. ദര്‍ശനവും വെളിപ്പാടും നല്‍കുന്നവന്‍ (2 കൊരി:12:1)

46. സ്ത്രീയിൽ നിന്ന്‍ ജനിച്ചവന്‍(ഗലാ:4:4)

47.ആത്മിയ അനുഗ്രഹം തരുന്നവന്‍(എഫെ:1:3)

48. ദൈവത്തോട് നിരപ്പിക്കുന്നവന്‍(എഫെ:2:16)

49.മൂലക്കല്ല്(എഫെ:2:20)

50.ധൈര്യം തരുന്നവന്‍(എഫെ: 3:12)

51. ഹ്രദയങ്ങളില്‍ വസിക്കുന്നവന്‍(എഫെ 3:17)

52.വിളിച്ചവന്‍ (എഫെ:4:1)

53.ക്ഷമിക്കുന്നവന്‍(എഫെ :4:32)

54.സഭയ്ക്ക് തല(എഫെ:5:23)

55.സഭയെ സ്നേഹിക്കുന്നവന്‍(എഫെ:5:25)

56.സഭയെ പോറ്റി പുലര്‍ത്തുന്നവന്‍(എഫെ:5:29)

57.പ്രതിഫലം തരുന്നവന്‍(എഫെ:6:28)

58.നല്ല പ്രവര്‍ത്തി ആരംഭിച്ചവന്‍(ഫിലി:1:4)

59.സകലനാമത്തിനും മേലായനാമം(ഫിലി:2:9)

60.സ്വര്‍ഗ്ഗത്തിൽ വസിക്കുന്നവന്‍(ഫിലി:3:20)

61.രക്ഷിതാവായി വീണ്ടും വരുന്നവന്‍(ഫിലി:3:20)

62. ശക്തനാക്കുന്നവന്‍(ഫിലി:4:13)

63.ബുദ്ധിമുട്ടുകള്‍ തീര്‍ത്തുതരുന്നവന്‍(ഫിലി :4:19)

64.പാപം മോചിക്കുന്നവന്‍(കൊലോ:1:14)

65.ദൈവത്തിന്‍റെ പ്രതിമ(കൊലോ:1:15)

66.സകലസൃഷ്ടിക്കും ആദ്യജാതന്‍(കൊലോ:1:15)

67.മഹത്വത്തിന്‍റെ പ്രത്യാശ(കൊലോ:1:27)

68.എല്ലാ വാഴ്ചയുടെയും തല(കൊലോ:2:10)

69.എല്ലാ അധികാരത്തിന്‍റെയും തല(കൊലോ:2:10)

70.ദൈവത്തിന്‍റെ വലത്തുഭാഗത്ത് ഇരിക്കുന്നവന്‍(കൊലോ:3:1)

71.അധര്‍മ്മ മൂര്‍ത്തിയെ നശിപ്പിക്കുന്നവൻ

(2 തെസ്സ:2:9)

72.കരുണകാണിക്കുന്നവന്‍(1 തിമോ:1:13)

73.ഏക മദ്ധ്യസ്ഥന്‍(1തിമോ 2:5)

74.മറുവില(1 തിമോ 2:6)

75.വിശ്വസ്ഥന്‍(1 തിമോ 5:24)

76.രാജാധി രാജാവ്‌ (1 തിമോ:6:15)

77.ധന്യനായ ഏകാധിപധി (1തിമോ:6:15)

78.അമര്‍ത്യതയുള്ളവന്‍(1 തിമോ:6:16)

79.കനിയുന്നവന്‍(2 തിമോ:1:2)

80.ഉപനിധിയാകുന്നു(2 തിമോ:1:12)

81.സൂക്ഷിപ്പാൻ ശക്തന്‍

82.എന്‍റെ സുവിശേഷം(2 തിമോ:2:9)

83.തന്‍റെ സ്വഭാവം ത്യജിക്കാത്തവന്‍(2 തിമോ:2:13)

84.കഷ്ടതയില്‍ നിന്ന്‍ വിടുവിക്കുന്നവൻ (2 തിമോ:3:11)

85.നീതിയുളള ന്യയാധിപതി(2 തിമോ:4:8)

86.നീതിയുടെ കീരിടം നല്‍കുന്നവന്‍(2 തിമോ:4:8)

87.സകല ദുഷ്പ്രവര്‍ത്തിയില്‍ നിന്നും വിടുവിക്കുന്നവന്‍(2 തിമോ:4:18)

88.ദാവീദിന്‍റെ സന്തതിയില്‍ നിന്ന്‍ ജനിച്ചവന്‍(2 തിമോ:2:2)

89. രക്ഷാകരമായ ദൈവകൃപ(തിത്തോ:2:11)

90.മഹാദൈവം(തിത്തോ:2:12)

91.സദാ ജിവിക്കുന്നവന്‍(എബ്ര:7:25)

92. പവിത്രന്‍(എബ്ര:7:26)

93.നിര്‍ദ്ദോഷന്‍(എബ്ര:7:26)

94.നിര്‍മ്മലന്‍(എബ്ര:7:26)

95.ശ്രേഷ്ഠമഹാപുരോഹിതന്‍(എബ്ര:4:14)

96. നിത്യരക്ഷയുടെ കാരണഭൂതൻ (എബ്ര:5:9)

97. ജീവനുള്ള പുതുവഴി(എബ്ര:10:19)

98.വിശ്വാസത്തിന്‍റെ നായകന്‍(എബ്ര:12:2)

99.പുതിയനിയമത്തിന്‍റെ മദ്ധ്യസ്ഥന്‍(എബ്ര:12:24)

100. ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍(എബ്ര:13:8)

-ADVERTISEMENT-

-ADVERTISEMENT-

You might also like