അമേരിക്കയുടെ അടിസ്ഥാനം ക്രിസ്തീയ മൂല്യങ്ങള്‍; പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടണ്‍ ഡി‌സി: അമേരിക്ക ഗവണ്‍മെന്റിനെയല്ല, ദൈവത്തെയാണ് ആരാധിക്കുന്നത്. അമേരിക്കയുടെ അടിസ്ഥാനം ക്രിസ്തീയ മൂല്യങ്ങള്‍ ആണ്.  രാജ്യത്തിന്‍റെ തനതായ പാരമ്പര്യ ക്രൈസ്തവ മൂല്യങ്ങളിലേക്ക് രാജ്യം മടങ്ങിയെത്തുമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയിലെ പാരമ്പര്യവാദികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് വര്‍ഷംതോറും നടത്തിവരാറുള്ള ഉച്ചകോടിയായ വാല്യു വോട്ടര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

post watermark60x60

“ അമേരിക്കയുടെ  സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ സൃഷ്ടാവിനെക്കുറിച്ച് നാല് പ്രാവശ്യം പരാമര്‍ശിക്കുന്നുണ്ട്. മതസ്വാതന്ത്ര്യം സംരക്ഷിക്കുവാന്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന രേഖകളില്‍ പറയുന്നുണ്ട്. നമ്മുടെ രാജ്യത്തിന്റെ മതപരമായ പൈതൃകം സംരക്ഷിക്കപ്പെടുന്നതില്‍ സംഭവിച്ച വീഴ്ച പരിഹരിക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു’. ട്രംപ് പറഞ്ഞു”.

ക്രിസ്തീയ ഉത്സവങ്ങളുടെ പേരിലുള്ള അവധി ദിന ആശംസകള്‍ക്കും പ്രസിഡന്റ്‌ തിരിത്തു പറഞ്ഞു. ക്രിസ്തുമസ്സ് കാലത്ത് ‘സന്തോഷകരമായ അവധിദിനാശംസകള്‍’ (Happy Holidays) എന്ന് ആശംസിക്കുന്നതിനു പകരം ‘ആനന്ദകരമായ ക്രിസ്തുമസ്സ് ആശംസകള്‍’ (Merry Christmas) എന്നാണ് ആശംസിക്കേണ്ടതെന്നും അദ്ദേഹം തന്റെ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.

Download Our Android App | iOS App

മതസംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നതിനെ പരിമിതപ്പെടുത്തുന്ന ജോണ്‍സണ്‍ ഭേദഗതിയെ റദ്ദാക്കിയ തന്‍റെ നടപടിയേയും, സ്ത്രീകളായ ജോലിക്കാര്‍ക്ക് തങ്ങളുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ജനനനിയന്ത്രണം വേണ്ടെന്നു വെക്കുവാനുള്ള അവകാശം നല്‍കുന്നതിനായുള്ള തന്റെ ശ്രമങ്ങളേയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like