തലവേദന എങ്ങനെ അപകടകരമാവുന്നു ?.

ജീവിതത്തിൽ ഒരു തവണയെങ്കിലും തലവേദന വരാത്തവരായി ആരും ഉണ്ടാവില്ല. പല രോഗത്തിൻറെയും, അമിത ക്ഷീണത്തിൻറെയും ലക്ഷണമായി തലവേദ ആദ്യമെത്താറുണ്ടെങ്കിലും ഇവയെ ശരിയായി തിരിച്ചറിഞ്ഞില്ലെങ്കിൽ അപകടകരമാണ്. തലച്ചോറിലെ മുഴ, ക്ഷയരോഗം, മസ്തിഷ്ക ജ്വരം, രക്തക്കുഴലിലുണ്ടാവന്ന കുമിളകൾ തുടങ്ങിയ ഗുരുതര പ്രശ്നങ്ങളുടെ ലക്ഷണമായും തലവേദന വരാം. തലവേദന സാധാരണമായതിനാൽ അപകടകരമായ തലവേദനയെ തിരിച്ചറിയാതെ പോവാം. താഴെ പറയുന്ന ലക്ഷണങ്ങളോട് കൂടിയുള്ളതാണ് തലവേദനയെങ്കിൽ അവ ഗൗരവമുള്ളതാണ് .
• പെട്ടന്നുണ്ടാകുന്ന പൊട്ടിപൊകുന്ന തരത്തിലുള്ള തലവേദന
• തലയുടെ ഒരേ വശത്ത് തന്നെ എല്ലായ്പോഴുംവേദന വരുന്ന അവസ്ഥ.
• ഉറക്കത്തിൽ നിന്നുണർത്തുന്ന കഠിനമായ തലവേദനയും ഛർദിയും
• തലവേദനയ്ക്ക് മുമ്പ് ഛർദിയുണ്ടാവുക.
• പ്രായം ചെന്നവരിൽ;(നാല്പത് വയസിന് മുകളിലുള്ളവരിൽ) ആദ്യമായുണ്ടാകുന്ന തലവേദന
• തലവേദനയ്ക്കൊപ്പം കഴുത്ത് മടക്കാനുള്ള ബുദ്ധിമുട്ട്.
• ഇടയ്ക്കിടെയുള്ള പനി, മറ്റ് ശാരീരിക അസാസ്ഥ്യങ്ങൾ
• ദിവസങ്ങളോളം നീണ്ട് നിൾക്കുന്ന തലവേദന
• തലവേദനയ്ക്കൊപ്പം കണ്ണിനോ, കൈകാലുകൾക്കോ , നീണ്ട് നില്ക്കുന്ന പ്രവർത്തന വൈകല്യം പനി, ചെന്നി എന്നിവ വേദനയ്ക്കൊപ്പം ഉണ്ടാവുക..
മേൽ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യ സഹായം തേടേണ്ടതാണ് …

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.