ചരിത്രം എന്നെകുറിച്ച് “പ്രാര്‍ത്ഥന മനുഷ്യനായിരുന്ന പ്രസിഡന്റ്‌” എന്ന് പറയണം; ഡൊനാൾഡ് ട്രമ്പ്‌

പ്രസിഡന്റ്‌ ഡൊനാൾഡ് ട്രമ്പ്‌ ഒരു പ്രാര്‍ത്ഥന മനുഷ്യനായ പ്രസിഡന്റ്‌ ആയിരുന്നു എന്ന് ചരിത്രം തന്നെ കുറിച്ച് പറയണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് പ്രസിഡന്റ്‌ ട്രമ്പ്‌.  . സുവിശേഷകരുമായും ക്രിസ്ത്യന്‍ ലീഡര്സുമായുള്ള തന്‍റെ സംഭാഷണ മദ്ധ്യേയാണ് പ്രസിഡന്റ്‌ തന്‍റെ മനസ് തുറന്നത്. തിരഞ്ഞെടുക്കപെട്ട വിവിധ സുവിശേഷകരുമായ് ചര്‍ച്ച നടത്തുകയായിരുന്നു അദ്ദേഹം.

പ്രസിഡന്റ്‌ പദവി പൂര്‍ത്തീകരിച്ചു വൈറ്റ് ഹൌസിന്‍റെ പടിയിറങ്ങുമ്പോള്‍  അമേരിക്കന്‍ പ്രസിഡന്റ്‌മാരില്‍ ഏറ്റവും അധികം പ്രാര്‍ത്ഥിച്ച മനുഷ്യനായ് നാളെ ചരിത്രം തന്നെക്കുറിച്ച് പറയണമെന്നാണ് അദ്ദേഹത്തിന്‍റെ ആഗ്രഹമെന്ന് പ്രമുഖ സുവിശേഷക മേരി കോൾബർട്ട് സിഡ്റോത്ത് പറഞ്ഞു. നിങ്ങള്‍ പലതും ട്രമ്പിനെ കുറിച്ച് കേട്ടിട്ടുണ്ടാകും. പക്ഷേ നിങ്ങള്‍ കേട്ടു പരിചയിച്ച ഒരു മനുഷ്യനല്ല ഡോണാള്‍ഡ ട്രമ്പ്‌. അയാളുടെ ഹൃദയത്തിൽ ഒരു വലിയ മാറ്റമുണ്ടായിട്ടുണ്ട്. ദൈവീക കാര്യങ്ങള്‍ക്ക് അദ്ദേഹം മറ്റെന്തിനെക്കാളും പ്രാധാന്യം കൊടുക്കുന്നു. സുവിശേഷകരുമായും പ്രാര്‍ത്ഥന വീരന്മാരുമായ് അദ്ദേഹം നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നു. കോൾബർട്ട് തുടർന്നു.

ലിബർട്ടി യൂണിവേഴ്സിറ്റി വൈസ് പ്രസിഡന്റും സുവിശേഷ സംബന്ദമായ വിഷയങ്ങളില്‍ ട്രമ്പിന്റെ ഉപദേശകരില്‍ ഒരാളുമായ ജോണി മൂർ സിബിഎൻ ന്യൂസ് വാർത്തയിൽ പറഞ്ഞത്, ക്രിസ്ത്യന്‍ നേതാക്കന്മാരുടെ പ്രാര്‍ഥനക്ക്വളരെയധികം വിലമതിക്കുന്ന വ്യക്തിയാണ് പ്രസിഡന്റ്‌ ട്രമ്പ്‌.

-ADVERTISEMENT-

-ADVERTISEMENT-

You might also like