വൈദീകർ പീഡന കേസുകളിൽ പ്രതികളാകുന്നത് മാപ്പർഹിക്കാത്ത കുറ്റം: ഫ്രാന്‍സിസ് മാര്‍പാപ്പ

റോം: ലൈംഗികപീഡനക്കേസുകളില്‍ പ്രതികളാകുന്ന വൈദികര്‍ ഒരു കാരണവശാലും മാപ്പർഹിക്കുന്നില്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.സെപ്തംബര്‍ 21 ന് കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ഉപദേശകസമിതിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രായപൂര്‍ത്തിയാകാത്തവരെയും അനാഥരായ വ്യക്തികളെയും ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വൈദികസമൂഹത്തോട് ഒട്ടും സഹിഷ്ണുതയുടെ ആവശ്യമില്ല, കുറ്റം തെളിയിക്കപ്പെടുന്ന വൈദികര്‍ക്ക് അപ്പീലിന് പോകാനുള്ള അവകാശം പോലുമില്ലെന്നും തന്റെ മാപ്പ് അവര്‍ക്ക് ലഭിക്കില്ലെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.

സഭയിലെ തന്നെ അംഗങ്ങള്‍ കുറ്റക്കാരായ ലൈംഗികപീഡനക്കേസുകളെ കൃത്യമായി കൈകാര്യം ചെയ്യുന്നതില്‍ സഭ വൈകിപോയെന്നും മാർ പാപ്പ വ്യക്തമാക്കി.

ലൈംഗീക കുറ്റകൃത്യങ്ങളിൽ പങ്കാളികളാകുന്ന വൈദികർക്ക് ആ പദവിയിൽ തുടരാൻ അനുവദിക്കില്ലെന്നും മാർപ്പാപ്പ കൂട്ടിച്ചേർത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like