കവിത:മരിക്കില്ല ഞാന്‍ | ബെന്നി മണലി കുവൈറ്റ്‌

ഏകനല്ല ഞാന്‍ ഇനിമേല്‍ ഏകനല്ല ഞാന്‍
എന്നെ കരുതും കര്ത്തനന്‍ കരങ്ങള്
ദൂത സഞ്ചയം എന്‍ ചുറ്റുമുണ്ടല്ലോ
കാവലാളായി അവരെന് പക്ഷതുമുണ്ട്‌

post watermark60x60

കരയില്ല ഞാനിനിമേല്‍ കരയില്ല ഞാന്‍
കണ്ണുനീര് മറികടക്കാ കര്ത്ത ന്‍ എന്‍ പക്ഷം
കണ്ണുന്നീരോപ്പന്‍ അവന്‍ എന്‍ കൂടെയുണ്ടല്ലോ
കലങ്ങില്ല ഞാന്‍ ഇനിമേല്‍ കലങ്ങില്ല ( ഏകനല്ല …..

രോഗിയല്ല ഞാന്‍ ഇനിമേല്‍ രോഗിയല്ല ഞാന്‍
അടിപിനരളവന്‍ സൌഖൃ മേകി
അവന്‍ കരത്താല്‍ ഞാന്‍ സൌഖൃമായി
ഓടിടൂമേ ഞാന്‍ കിടക്ക വിട്ടു ( ഏകനല്ല..

Download Our Android App | iOS App

തളരില്ല ഞാന്‍ വീഴില്ല ഞാന്‍
താങ്ങിടുന്ന കരത്തില്‍ ഞാന്‍ ചുറ്റി പിടിക്കും
ദൂതരെന്നെ താങ്ങിടുന്നു ചുറ്റും നിന്നു
കാല് കല്ലില്‍ തട്ടിടാതെ കാത്തിടുന്നെന്നെ (ഏകനല്ല..

മരിക്കില്ല ഞാന്‍ മരിക്കില്ല ഞാന്‍
മരണത്തെ ജയിച്ചവന്‍ കൂടെയുണ്ടല്ലോ
മൂന്നാം നാളില്‍ ഉയര്ത്തവന്‍ എന്‍ കൂടെയ്ണ്ടാല്ലോ
ഉയര്പിച്കും അവനെന്നെ നിത്യതക്കായി (ഏകനല്ല..

 

-ADVERTISEMENT-

You might also like