ചെറുചിന്ത:ഇന്നത്തെ പാട്ടെഴുത്തും ചില സത്യങ്ങളും..

ഫിന്നി കാഞ്ഞങ്ങാട്

വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന് പറയുന്നതുപോലെ പേനയെടുത്തവരെല്ലാം പാട്ടെഴുത്തുകാർ എന്ന സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണോ എന്ന് സന്ദേഹം..

പാട്ടെഴുതുന്നത് നല്ല കാര്യമാണ്.. പഴയ ഗാനങ്ങളെ പോലെ പുതിയ ഗാനങ്ങളും ആത്മീക ചൈതന്യവും ശ്രവ്യമാധുര്യവും മനസ്സിന് കുളിർമ്മയും പ്രധാനം ചെയ്യുന്നുണ്ട്. എന്നാൽ മലയാള ഭാഷയോട് തീരെ വിശ്വസ്തത പുലർത്താതെ വെച്ച് കെട്ടലുകളുമായി ചില പാട്ടുകൾ കാണുമ്പോൾ കരച്ചിൽ വരാറുണ്ട്… ഇത്തരം പാട്ടുകൾ പാടി ഒപ്പിക്കുവാൻ ഗായകർ വിമ്മിഷ്ട്ടപ്പെടുന്നതും കാണാറുണ്ട്…

ശരിയായി എഴുതാൻ അറിയില്ലെങ്കിൽ മലയാള ഭാഷ പരിചയമുള്ളവരുടെ കൈയിൽ കൊടുത്ത് കൃത്യമായി അർത്ഥവത്തായി എഴുതി ടൂൺ ചെയ്യുക.. വായിൽ വരുന്നതെന്തും എഴുതിപ്പിടിപ്പിച്ചിട്ട് ഒന്നര ലക്ഷം പേര് വീഡിയോ കണ്ടു എന്ന് പറഞ്ഞിട്ട് കാര്യമില്ല….

ഞാൻ പ്രത്യേകം ഒരു പാട്ടിനെയല്ല പരാമർശിച്ചിരിക്കുന്നത്.. ആഗോള പ്രതിഭാസം എന്ന രീതിയിൽ പല ഗാനങ്ങളും വികലമാക്കപ്പെടുന്നു എന്ന സത്യമാണ് ഈ പോസ്റ്റ് എഴുതാൻ പ്രചോദനം..

ഇനിയും ധാരാളം അർത്ഥവത്തായ ഗാനങ്ങളുമായി മലയാള ക്രൈസ്തവ ഗാനരംഗം ഇനിയും വളരട്ടെ….

ഒരു വാക്ക്

മലയാള ഭാഷയെ കൊലചെയ്യാത്ത നല്ല ഗാനരചയിതാക്കൾ ഈ മേഖലയിലേക്ക് വരട്ടെ….

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.