മരണത്തെ നോക്കി പുഞ്ചിരി തൂകിയ നബീൽ ഖുറേഷി : അനുസ്മരണം

ഫിന്നി കാഞ്ഞങ്ങാട്

ക്രിസ്ത്യൻ അപ്പോളജറ്റിക്സും, യുവ പ്രസംഗകനും പ്രചോദിത പ്രഭാഷകനുമായ ഡോ. നബീൽ ഖുറേഷി കാലത്തിന്റെ ചരിത്രമാണ്.
കൂടുതൽ വർഷം ഈ ലോകത്ത് ജീവിച്ചു എന്നതല്ല, കൂടുതൽ എന്ത് ദൈവത്തിനു വേണ്ടി ചെയ്തു എന്നതാണ് ഒരു ദൈവ പൈതലിനെ വ്യത്യസ്തനാക്കുന്നത്.
ചുരുങ്ങിയ കാലം മാത്രമെ ഈ ലോകത്ത് ജീവിച്ചിരുന്നുള്ളു എങ്കിലും അവസാനശ്വാസം വരെ ക്രിസ്തിയ വിശ്വാസത്തെ ഉയർത്തിപ്പിടിക്കുവാൻ കഴിഞ്ഞു എന്നതാണ് നോബൽ ഖുറേഷിയെ വ്യത്യസ്തനാക്കുന്നത്.

ക്യാൻസർ എന്ന മാരക രോഗം തന്നെ കാർന്ന് തിന്നുമ്പോഴും വേദനയുടെ കാഠിന്യത്തിൽ ദിനരാത്രങ്ങൾ തള്ളി നീക്കുമ്പോഴും പരിഭവമോ പരാതികളോ അല്ല ആ മുഖത്ത് കാണാൻ കഴിഞ്ഞത് മറിച്ച് പ്രത്യാശയുടെ പുഞ്ചിരിയായിരുന്നു.

കഴിഞ്ഞ ദിവസം ഇദ്ദേഹത്തിന്റെ ആരോഗ്യം വഷളായി കൊണ്ടിരിക്കുന്നതായി തന്റെ വീഡിയോ ബ്ലോഗിൽ കൂടി പങ്കുവെച്ചു. കീമോതെറാപ്പിയോട് തന്റെ ശരീരം പ്രതികരിക്കാത്തതിനാൽ ഡോക്ടർമാർ തുടർ ചികിത്സകളെല്ലാം നിർത്തിവെച്ചിരിക്കുകയായിരുന്നു.

2016 ആഗസ്റ്റിൽ ആണു താൻ ഉദരസംബന്ധമായ കാൻസർ ബാധിതനായി എന്ന ഞെട്ടിക്കുന്ന വാർത്ത പുറത്തുവന്നത്. ന്യൂയോർക്ക് ടൈംസിന്റെ ബെസ്റ്റ് സെല്ലറായ തന്റെ മൂന്നാമത്തെ പുസ്തകം പുറത്തുവന്ന അതേദിവസം തന്നെയാണു തന്റെ രോഗവിവരവും താൻ പൊതു ലോകത്തെ അറിയിക്കുന്നത്.

ഈസ്റ്റേൺ വെർജീനിയ മെഡിക്കൽ സ്കൂളിൽ നിന്നും പഠനം പൂർത്തിയാക്കിയ മെഡിക്കൽ ഡോക്ടർ ആയ ഡോ. ഖുറേഷി പഠനകാലത്താണ് ക്രിസ്തീയ വിശ്വാസത്തിൽ ആകൃഷ്ടനായത്. താൻ പിൻ തുടർന്ന് വന്നിരുന്ന വിശ്വാസപ്രമാണത്തിൽ അടിയുറച്ചുവിശ്വസിച്ചിരുന്ന നബീൽ ക്രിസ്ത്യൻ അപ്പോളജിസ്റ്റ് ആയ ഡേവിഡ് വുഡ് എന്ന സഹപാഠിയെ കണ്ടെത്തുന്നതിലൂടെ യാണു ക്രിസ്തീയ വിശ്വാസത്തിലേക്ക് കടന്നു വരുന്നത്.

പിന്നീട് രവി സക്കറിയ മിനിസ്ട്രിയിലൂടെ ഇദ്ദേഹം അറിയപ്പെടുന്ന ക്രിസ്ത്യൻ അപ്പോളജിസ്റ്റായി മാറുകയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണു സ്റ്റേജ് 4 അർബുദരോഗം തനിക്ക് പിടിക്കപ്പെട്ടിരിക്കുന്ന വിവരം തന്നെ തേടിയെത്തുന്നത്. തന്റെ രോഗവിവരങ്ങളും , പ്രാർത്ഥനാവിവരങ്ങളും വീഡിയോ സന്ദേശത്തിലൂടെ ഡോ ഖുറേഷി അപ്പോളപ്പോൾ തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിന്നു. മാനുഷിക നിലയിൽ ചെയ്യുവാൻ കഴിയുന്നതെല്ലാം ചെയ്തുകഴിഞ്ഞ അവസരത്തിലും, സ്നേഹവാനായ ദൈവത്തിന്റെ മാറ്റമില്ലാത്ത വാഗ്ദത്തങ്ങളിൽ മുറുകെ പിടിച്ച് മരണത്തെ തികഞ്ഞ മനോധൈര്യത്തോടെയും, സുസ്മേരവദനനായും കാണുന്ന നബീലിന്റെ സാക്ഷ്യവാക്കുകൾ തനിക്കായി പ്രാർത്ഥിക്കുവാൻ സഹകാരികളോട് ആവശ്യപ്പെടുന്നതായിരുന്നു.

വിശ്വാസത്തിൽ നിലനിൽക്കുന്നതിനുവേണ്ടി ഏറെ ത്യാഗം സഹിച്ച ഈ ദൈവദാസന്റെ ജീവിതവും, സാക്ഷ്യവും ഇതെ അവസ്ഥയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നവർക്ക് പ്രത്യാശയും ആത്മ ചൈതന്യവും ആശ്വാസമായി മാറി.

മരണം കൊണ്ടു പോലും ക്രിസ്തീയ സാക്ഷ്യം ഉയർത്തുക എന്നതാണ് ഒരു ദൈവ പൈതലിന്റെ കടമ. ചെറിയ ജീവിതം കൊണ്ടു പോലും ദൈവരാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുകയും അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കുകയും ചെയ്യ്ത നേബൽ ഖുറേഷിയുടെത് മരണമല്ല, ഒരു ഉറക്കം മാത്രമാണ്. കാലാവസാനത്തിന്റെ തന്റെ ഓഹരിപ്രാപിക്കുവാൻ നമ്മോടപ്പം നേബലും ഉണ്ടാകും… നേബൽ ഖുറേഷിയ്ക്ക് തല്ക്കാലം പ്രത്യാശയോടെ വിട !!!

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.