നബീൽ ഖുറേഷി ജനനം ഏപ്രിൽ 13, 1983 മരണം സെപ്തംബർ 16, 2017; ഒരു ഫ്ലാഷ്ബാക്ക്

നബീല്‍ ഖുറേഷി, “നല്ല പോര്‍ പൊരുതി, വിശ്വാസം കത്തു… “

നബീൽ ഖുറേഷി ഏപ്രിൽ 13, 1983 ജനനം. ചുരുങ്ങിയ കാലംകൊണ്ട് ദൈവം തന്നെ ഏല്‍പ്പിച്ച വേല  തികച്ചു സെപ്തംബർ 16, 2017-നു ഇഹലോക വാസം വെടിഞ്ഞു. രവി സെഖറിയാസ് ഇന്റർനാഷണൽ മിനിസ്ട്രീസിലെ മുഖ്യ പ്രഭാഷകനായിരുന്ന നബീല്‍ നിരവധി ബുക്കുകളുടെ രചയിതാവുമാണ്.

പശ്ചാത്തലം

ഒരു യാഥസ്തീക പാകിസ്ഥാനീ മുസ്ലിം കുടുംബത്തില്‍ ആയിരുന്നു നബീലിന്റെ ജനനം. പിതാവ് യു.എസ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഏതൊരു ഇസ്ലാം കുട്ടിയേയും പോലെ  ഇസ്ലാമിക വേദ ശാസ്ത്രത്തില്‍ നല്ല അറിവ് നേടിയ ഖുറേഷി ക്രിസ്ത്യനികളുമായ് നിരന്തരം സംവാദത്തില്‍ ഏര്‍പ്പെട്ടു. ഇസ്ലാമിക അപ്പോളജറ്റിക്സ് പഠിച്ച് ഒരു ഇസ്ലാമിക് അപ്പോളോജിസ്റ്റ് ആകണമെന്നായിരുന്നു തന്റെ ആഗ്രഹം. പഠനകാലം മുതലേ ഇസ്ലാമിക പക്ഷത്തു നിന്നുകൊണ്ട് നിരവധി സംവാദങ്ങള്‍ അദ്ദേഹം നയിച്ചു.

ഒരിക്കല്‍ തന്‍റെ യൂണിവേഴ്സിറ്റിയില്‍ നടന്ന ഒരു സംവാദത്തില്‍ അദ്ദേഹം ക്രിസ്ത്യാനികളായ് മാസങ്ങള്‍ നീണ്ട  ഒരു സംവാദത്തില്‍ ഏര്‍പ്പെട്ടു. വേദ ശാസ്ത്ര പരമായും, ചരിത്രപരമായും, ശാസ്ത്രീയപരമായും ഇരുഭാഗത്ത് നിന്നും ശക്തമായ് വാദ പ്രതിവാദങ്ങള്‍ നടന്നു.  മാസങ്ങള്‍ നീണ്ട ആ സംവാദത്തിന്റെ ഫലം നബീല്‍ ഖുറേഷി ക്രിസ്ത്യാനി ആയി തീര്‍ന്നു എന്നതാണ്. സംവാദാനന്തരം ഖുറേഷിയുടെ ആദ്യ പ്സ്തകം  പിറന്നു “Seeking Allah, Finding Jesus”. ന്യൂ യോര്‍ക്ക്‌ ടൈംസ്‌ ഇതിനെ ആ വര്‍ഷത്തെ ബസ് സെല്ലെര്‍ ആയി തിരഞ്ഞെടുത്തു. നിരവധി അവാര്‍ഡുകളും ഖുറേഷിയെ തേടിയെത്തി.

ശുശ്രൂഷ

ഓക്സ്ഫോർഡ്, കൊളംബിയ, ഡാർട്ട്മൗത്ത്, കോർണൽ, ജോൺസ് ഹോപ്കിൻസ്, യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോംഗ് തുടങ്ങി അതി പ്രശസ്തമായ നൂറിലേറെ യൂണിവേഴ്സിറ്റികളില്‍ ഖുറേഷി ക്ലാസ്സുകള്‍ നയിച്ചിട്ടുണ്ട്.  വടക്കൻ അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ 18 പൊതു വേദികളില്‍ അദ്ദേഹം ഇസ്ലാമുമായി  പൊതു സംവാദങ്ങളിൽ ഏര്‍പ്പെട്ടു. ലോകത്തെ ഏറ്റവും ആദരിക്കപ്പെടുന്നതും വളര്‍ന്നു വരുന്നതുമായ യുവ ക്രിസ്ത്യന്‍ ലീഡര്‍ ആയി അദ്ദേഹത്തെ 2014-ല്‍ തിരഞ്ഞെടുത്തിട്ടുണ്ട്.  ക്രിസ്റ്റിയാനിറ്റി ടുഡേ 2014 ൽ തെരഞ്ഞെടുത്ത മുപ്പത്തിമൂന്ന്‌ വയസ്സിനു താഴെയുള്ള മുപ്പത്തി മൂന്നു ക്രിസ്ത്യന്‍  നേതാക്കന്മാരിൽ ഒരാൾ നബീൽ ഖുറേഷി ആയിരുന്നു.

കനേഡിയൻ മുസ്ലിം പണ്ഡിതനായ ഷബീർ അലിയുമായിട്ട് Tawhid or Trinity? എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടന്ന സംവാദം ആഗോള ശ്രദ്ധ നേടിയിരുന്നു. ജിവിതത്തിന്റെ ആദ്യ രണ്ടു ദശകങ്ങള്‍ ഒരു യഥാസ്തീക ഇസ്ലാമായി നബീല്‍ ജീവിച്ചെങ്കിലും ക്രിസ്തുവിനെ അറിഞ്ഞതിനു ശേഷമുള്ള ആ ചുരുങ്ങിയ വര്‍ഷങ്ങള്‍ ലോകം അറിയപ്പെടുന്ന ഒരു സുവിശേഷകനായ് ആഗോള ക്രൈസ്തവ സമൂഹത്തില്‍ നബീല്‍ വിളങ്ങി നിന്നു.

നബീല്‍ ഖുറേഷിയുടെ പ്രധാന രചനകള്‍: ·

  • Seeking Allah, Finding Jesus: A Devout Muslim Encounter·
  • Answering Jihad·
  • No God but One: Allah or Jesus?

 അന്ത്യം

2016 ആഗസ്റ്റ് മുപ്പതിനാണ് നബീലിന്റെ മൂന്നാമത്തെ പുസ്തകം ‘No God But One—Allah or Jesus; പുറത്തുവന്നത്. നബീലിന്റെ പുസ്തകങ്ങൾ എല്ലാം ന്യൂയോർക് ടൈംസ് ബെസ്ററ് സെല്ലേഴ്സ് ആയിരുന്നു. അന്ന് തന്നെ വൈകിട്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നബീലിന്റെ മുഖപുസ്തക ഭിത്തിയിൽ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് വന്നു. തനിക്ക് ഉദരത്തിൽ സ്റ്റേജ് ഫോർ കാൻസർ ആണെന്നും ഇനിയും ജീവിക്കുവാൻ നാലു ശതമാനം മാത്രമാണ് സാധ്യതയെന്നുമായിരുന്നു ആ പോസ്റ്റിന്റെ ചുരുക്കം. വിവരം പുറംലോകം അറിഞ്ഞതുമുതല്‍ ക്രൈസ്തവ ലോകം ഖുറെഷിയുടെ സൌഖ്യത്തിനായ് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല ചീത്സകള്‍ അദ്ദേഹത്തിനു നല്‍കാന്‍ അന്താരാഷ്ട്ര ക്രൈസ്തവ സമൂഹം ഉത്സാഹം കാണിച്ചു. വേദനയുമായും മരണവുമായും മല്ലിടുമ്പോഴും ക്രിസ്തുവില്‍ ഉള്ള ശുഭാപ്തി വിശ്വാസത്തില്‍ അചഞ്ചലനായിരുന്നു നബീല്‍ ഖുറേഷി. പക്ഷേ ദൈവഹിതം മറ്റൊന്നായിരുന്നു. തന്‍ പ്രീയംവച്ച യേശുവിന്‍റെ സന്നിധിയിലേക്ക് ഖുറേഷി ഇന്നലെ യാത്രയായ്.

മരണം സ്ഥിരീകരിച്ചു ഡോ.രവി സക്കറിയയുടെ വാക്കുകള്‍; മരണം നബീലിന്റെ നേട്ടമാണ്. ഇത്രയും നാള്‍ അവന്‍ ആര്‍ക്കു വേണ്ടി സംസാരിച്ചോ ആര്‍ക്കു വേണ്ടി ഓടിയോ അവനോടൊപ്പം ഉള്ള ദിനങ്ങളിലേക്ക് അവന്‍ പ്രവേശിച്ചുകഴിഞ്ഞു. അവിടെ കണ്ണുനീരില്ല, ദുഖമില്ല വേദനയില്ല. എന്നാല്‍ അവനെ സ്നേഹിക്കുകയും, അവനോടു സഹകരിക്കുകയും ചെയ്തവര്‍ക്ക് ഇതൊരു വലിയ നഷ്ടമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.