ലേഖനം: തന്നെത്താൻ ഒരുക്കപ്പെടുന്ന കാന്ത | അലക്സ്പൊൻവേലിൽ, ബെംഗളൂരൂ.

കുഞ്ഞാടിന്റെ  കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു. അവൾക്കു ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രം ധരിപ്പാൻ ക്യപലഭിച്ചിരിക്കുന്നു; ആ വിശേഷ വസ്ത്രം വിശുദ്ധന്മാരുടെ നീതി പ്രവർത്തികൾ തന്നെ. (വെളിപ്പാട് 19; 7-8). കാന്ത,  കന്യക, എന്നീ പ്രയോഗങ്ങൾ  ക്രിസ്തുവിന്റെ മണവാട്ടിയെ സൂചിപ്പിക്കുന്നതാണ്, അതിനോടൊപ്പം ചേർത്തുവെയ്ക്കാവുന്ന പദങ്ങളായി ഒരുക്കം,  ഉണർന്നിരിക്കുക എന്നിവയും തിരുവചനത്തിൽ നമുക്ക്  കാണാം, അൽപ്പം പുറകോട്ട് ഇറങ്ങി ചിന്തിച്ചാൽ വിശ്വാസികളുടെ പിതാവായ അബ്രഹാം തന്റെ മകന്  തക്ക ഒരു വധുവിനെ  തിരഞ്ഞെടുക്കാൻ പോകുമ്പോൾ നിർബന്ധമായി പറയുന്നു എന്റെ ദേശത്തും ചാർച്ചക്കാരുടെ അടുക്കലും ചെല്ലുക എന്ന്, ഇണയില്ലാ പിണ എന്ന് ദൈവീക താത്പര്യത്തിന്റെ ആദ്യ തെളിവ് ദൈവഭവനം പണിയുന്നതിനും ദൈവീകതലമുറയുടെ തുടർച്ചക്കും ഏതു തലമുറയിലും ഈ അടിസ്ഥാന സത്യത്തിനു മാറ്റം ഇല്ല. തിരഞ്ഞെടുപ്പു തെറ്റിയാൽ എല്ലം അവതാളത്തിൽ ആകും, തുടർന്ന് റിബേക്കയുടെ പ്രതികരണം എത്ര ഉത്സാഹത്തോടെയും ഒരുക്കത്തോടെയും ആണ്, പുതിയനീയമസഭയിൽ നിന്നും കാന്തൻ പ്രതീക്ഷിക്കുന്നത് ഇതേ ഒരുക്കവും ഉത്സാഹവും തന്നെ, ഒരുപക്ഷേ ഇങ്ങനെഒക്കെ റിബേക്കയെ ഉത്സാഹിപ്പിച്ചത്  ദുതൻ എന്നു വിശേഷിപ്പിച്ച സഹായകൻ ആയ പരിശുദ്ധാത്മാവാണ് എന്നും ചിന്തിക്കുന്നതിൽ തെറ്റില്ല,  ഒരുപക്ഷേ അബ്രഹാമിന്റെ ദൈവത്തെ കുറിച്ചുള്ള മുന്നറിവിൽ താൻ പരിമിതിയുള്ളവളെങ്കിലും, ഹ്രദയത്തിൽ ലഭിക്കുന്ന പ്രേരണയേ അനുസരിപ്പാൻ താൻ ഒരുക്കം ഉള്ളവൾ ആണ്.

ക്രിസ്തുവെന്ന മണവാളന് പാത നിരപ്പാക്കുന്നവനായ യോഹന്നാൻ സ്നാപകന്റെ ജനനത്തിന് മുന്നോടിയായ് ദൂതൻ സെഖര്യാവിനേ അറിയിക്കുന്നു, നിന്റെ പ്രാർത്ഥനക്ക് ഉത്തരമായി, നിന്റെ ഭാര്യ എലിശബേത്ത് നിനക്ക് ഒരു മകനേ പ്രസവിക്കും; അവൻ കർത്താവിന്റെ സന്നിധിയിൽ വലിയവനാകും… ഗർഭത്തിൽ വച്ചു തന്നെ പരിശുദ്ധാത്മാവ് കൊണ്ട് നിറയും അവൻ ഒരുക്കമുള്ളോരു ജനത്തേ കർത്താവിനു വേണ്ടി ഒരുക്കുവാൻ ഏലിയാവിന്റെ ആത്മാവോടും ശക്തിയോടും കൂടെ നടക്കും..(ലൂക്കൊസ് 1:13-17) ഇവിടെ ദൂതൻ പറയുന്നു ഒരുക്കമുള്ളോരു ജനത്തേ ഒരുക്കുന്നവൻ ആണ് യോഹന്നാൻ എന്ന്. ഒരുക്കമുള്ള റബേക്കയേപ്പോലെ കുടിപ്പാൻ വെള്ളം ചോദിക്കുന്ന ദാസന് വെള്ളം കൊടുക്കുക മാത്രമല്ല തന്റെ ഒട്ടകങ്ങൾക്കും കോരിക്കൊടുക്കുവാൻ ഉത്സാഹത്തോടെ കിണറ്റിലേക്കോടിയിറങ്ങുന്ന റാഹേലിന്റെ ഒരുക്കം. സമാഗമന കൂടാരത്തിന്റെ യും യരുശലേം മതിലിന്റേയും പണിക്കും  മനസ്സിൽ ഉത്സാഹം തോന്നിയവർക്കുമാത്രമേ സാധിച്ചുള്ളു (പൂറപ്പാട് 35; 26, 36:2, നെഹമ്യാവ് 4: 6), ഈ ഉത്സാഹം വിലയേറിയ സമ്പത്താണ്, മടിയുള്ളവൻ ഒന്നും നേടുന്നില്ല എന്നും ശലോമോൻ പറയുന്നു (സദ്ര്യശ്യ 12:27) നിഴലായി നിൽക്കുന്ന കൂടാര പണിയാകട്ടെ പൊരുളായുള്ള മണവാട്ടി യകുന്ന സഭയുടെ പണിയിലും പങ്കാളിയാകുവാൻ ഈ ഒരുക്കവും ഉത്സാഹവും അനിവാര്യം തന്നെ.

സ്വർഗരാജ്യം സമ്പന്ധിച്ച ഉപമയിൽ പത്ത് കന്യകമാരെ പറ്റി പറയുമ്പോൾ കർത്താവ് വ്യക്തമാക്കുന്നു, മണവാളന്റെ വരവ് വൈകുന്നുവെങ്കിലും ലൌകീക മയക്കത്തിൽ മുഴുകി ഹ്യദയത്തിലെ  പരിശുദ്ധാത്മ ചൈതന്യം വറ്റിച്ചുകളയാതെ ആത്മ സംവേദനം നിലനിർത്തുവാൻ ഒരുക്കമുള്ള മണവാട്ടിക്കു മാത്രമേ  മണവാളനോടൊപ്പം മണവറ പ്രവേശനം സാദ്യമാകു.(മത്തായി 25: 1‌‌‌ – 13).

കാന്തന്റെ തിരു ഹ്യദയത്തിലൂള്ള പൂർണ്ണതയുള്ള ദൈവഹിതം ബോധ്യമായിരിക്കെ നിരുത്തരവാദപരമായി പെരുമാറുന്നവന് ഓഹരി അവിശ്വാസികളോടും ശിക്ഷ തല്ലുമായിരിക്കും എന്ന് വചനം പറയുന്നു (ലൂക്കോസ് 12: 43-47) കർത്താവ് തനിക്കുള്ളവരെ അറിയുന്നു കർത്താവിന്റെ നാമം ഉച്ചരിക്കുന്നവരെല്ലാം അനീതി വിട്ടകന്നു കൊണ്ട് തന്നെത്താൻ  വെടിപ്പാക്കുന്നവൻ വിശുദ്ധവും ഉപയോഗ്യവുമായ നല്ല വേലക്കൊരിങ്ങിയിരിക്കുന്ന മാനപാത്ര മായിരിക്കും (2 തിമോഥെയോസ് 2:19-21).

തന്നെത്താൻ ത്യജിക്കുവാൻ, താഴ്ത്തുവാൻ,ശോധനചെയ്യുവാൻ കാത്തുകൊള്ളുവാൻ കഴിയുന്ന തന്റെ കാന്തയേ അതെ  തന്നെത്താൻ ഒരുക്കപ്പെട്ട തന്റെ കാന്തയേ വേളി കഴിപ്പാൻ  കാന്തൻ വരും. നാം കാത്തിരുന്ന കല്ല്യണ ദിവസം സമാഗതമാകാൻ ഇനി അധികം കാലം കാത്തിരിക്കേണ്ട.

 

 

 

 

 

 

 

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.