ബ്ലൂവെയിലിനേക്കാൾ വലിയ അപകടങ്ങൾ ഇന്റ്റർനെറ്റിൽ : ഡഗ്ളസ് ജോസഫ്

ദുബായ്: ചർച് ഓഫ് ഗോഡ് വൈ. പി. ഇ യുടെ ആഭിമുഖ്യത്തിൽ ദുബായ് ട്രിനിറ്റി ചർച് ഹാളിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. പ്രഭാഷകനും, എഴുത്തുകാരനുമായ ഡഗ്ളസ് ജോസഫ് ” പേരെന്റിങ്ങിലെ വെല്ലുവിളികളും കുട്ടികളുടെ പഠന ക്രമവും’ എന്ന വിഷയത്തിൽ സംസാരിച്ചു.

ബ്ലൂവെയിലിനേക്കാൾ വലിയ അപകടങ്ങൾ ഇന്റ്റർനെറ്റിൽ നമ്മുടെ കുട്ടികളെ നശിപ്പിക്കാൻ കെണിയുമായി കാത്തിരിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.ഇന്റർനെറ്റ്, മൊബൈൽ, ഗെയിമുകൾ, സോഷ്യൽ മീഡിയ തുടങ്ങിയവ കുട്ടികളെ അടിമത്തത്തിലേക്ക് നയിക്കുന്ന ഈ കാലഘട്ടത്തിൽ, മാതാപിതാക്കൾ ജാഗ്രത പുലർത്തേണ്ടതുണ്ട്. പഠനഭാരം, മാനസിക സമ്മർദ്ദം തുടങ്ങിയ കുട്ടികളെ ബാധിക്കുന്നത് ഒഴിവാക്കാൻ ശാസ്ത്രീയമായ പഠനരീതി സ്വീകരിക്കുന്നത് അഭികാമ്യമാണ്. കുട്ടികളിൽ അമിത പ്രതീക്ഷകൾ വച്ചുപുലർത്തി, അവരെ സമ്മർദ്ദത്തിൽ ആക്കാതെ പഠനം ആഹ്ലാദകരമായ ഒരു പ്രക്രിയയായി മാറ്റണം.
സഭാ പാസ്റ്റർ ബിജു ജോസഫ്, സെക്രട്ടറി ഡോ. ബേബി ജോൺ, വൈ. പി .ഇ സെക്രട്ടറി ജോജി, ഷാജു ജോൺ, ജോബി, ജിജോ, ഡിബി എന്നിവർ നേതൃത്വം നൽകി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.