ഷാര്‍ജയില്‍ വീടുകളിലെ പ്രാര്‍ത്ഥന കൂടിവരവുകൾ നിരോധിച്ചുകൊണ്ട് ഉത്തരവ്

ഷാര്‍ജ: ഷാർജയിലെ പ്രതിരോധ, സുരക്ഷാ വകുപ്പ് മന്ത്രാലയത്തിന്‍റെ നിർദ്ദേശപ്രകാരം വീടുകളില്‍ നടത്തുന്ന സഭാ, പ്രാർത്ഥന കൂടിവരവുകള്‍ നിരോധിച്ചു. ഷാര്‍ജ സെന്റ്‌. മൈക്കിള്‍സ് ചര്‍ച്ചിന്റെ ഔദ്യോഗീക വെബ്സൈറ്റ് ആണ് വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്.

സഭാ കൂടിവരവുകളും സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ ശബ്ദത്തിലുള്ള ആരാധന, പ്രാർത്ഥനാ യോഗങ്ങൾ തുടങ്ങിയവ ഭവനങ്ങളില്‍ നടത്തുന്നത് മറ്റുള്ളവർക്ക് ബുദ്ധിമുട്ട് സ്രിഷ്ടിക്കുന്നു എന്ന പരാതികളിൻ മേലാണ് ഷാര്‍ജ അതികൃതര്‍ ഇത് കര്‍ശനമായി നിരോധിച്ചതെന്നാണ് വിവരം. നീയമം ലംഘിക്കുന്നവരെ സി. ഐ. ഡി പിടികൂടിയാൽ നാടുകടത്തും എന്ന് ഉത്തരവിൽ പറയുന്നതായി അറിയിച്ചിട്ടുണ്ട്. 

ഷാർജ റൂളേർസ് ഓഫീസിൽ നിന്നും പുറപ്പെടുവിച്ച ഉത്തരവിന്റെ പകർപ്പ് ചുവടെ:

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.