സെപ്റ്റംബർ 23 ന് ലോകാവസാനമെന്ന് പ്രവചനം

ലോകം അവസാനിക്കാന്‍ പോവുകയാണെന്ന മട്ടില്‍ ചില പ്രചരണങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നു. സെപ്തംബര്‍ 23 ന് ലോകം അവസാനിക്കുമെന്നാണ് പ്രമുഖ ക്രിസ്ത്യൻ കോൺസ്പിരസി തിയറിസ്റ്റായ ഡേവിഡ് മീഡിന്റെ പ്രവചനങ്ങൾ അവകാശപ്പെടുന്നത്.

post watermark60x60

ചില ക്രൈസ്തവവിഭാഗങ്ങള്‍ ആണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ബൈബിള്‍ അടിസ്ഥാനമാക്കിയാണ് ഈ പ്രവചനം നടന്നിരിക്കുന്നത് എന്നാണ് അവരുടെ അവകാശവാദം.

മിത്തോളജിക്കല്‍ പ്ലാനറ്ററി സിസ്റ്റമായ പ്ലാനറ്റ് എക്‌സ് സെപ്തംബര്‍ 23 ന് ആകാശത്ത് പ്രത്യക്ഷമാകുമെന്നും ഇത് ഭൂമിക്കടുത്തു കൂടി പോകുമ്പോള്‍ ഇതിന്റെ ഭൂഗുരുതാകര്‍ഷണം മൂലം അഗ്നിപര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും അത് സര്‍വ്വനാശത്തിന് കാരണമാകുമെന്നാണ് ഇക്കൂട്ടര്‍ അവകാശപ്പെടുന്നത്.

Download Our Android App | iOS App

എന്നാല്‍ പ്ലാനറ്റ് എക്‌സ് വെറും കെട്ടുകഥയാണെന്ന് നാസ ശാസ്ത്രീയമായി പറയുന്നു. അമേരിക്കയില്‍ ഓഗസ്റ്റ് 21 ന് ഉണ്ടായ സൂര്യഗ്രഹണം അടിസ്ഥാനമാക്കിയുള്ളതാണ് മറ്റൊരു പ്രവചനം. ലോകാവസാനത്തിന്റെ സൂചനയായി ഇതിനെ ചിലർ വിലയിരുത്തിയിരുന്നു. തുടര്‍ന്നു വന്ന ഹാര്‍വി, ഇര്‍മ്മ കൊടുങ്കാറ്റുകള്‍ ലോകാവസാനത്തിന്റെ മുന്നോടിയാണെന്നും അവര്‍ അവകാശപ്പെട്ടിരുന്നു.

കർത്താവിന്റെ വരവ് ഏത് നേരത്താണന്ന് അറിയുകയില്ല, എന്നാണ് ദൈവവചനം വ്യക്തമാക്കുന്നത്. ലോക സംഭവങ്ങൾ കർത്താവിന്റെ വരവിനെ വിളിച്ചറിയിച്ചു കൊണ്ടിരിക്കുന്നു. എപ്പോഴായാലും നാം ഒരുങ്ങിയിരിക്കുകയാണ് വേണ്ടത്

-ADVERTISEMENT-

-ADVERTISEMENT-

You might also like