ഫേസ് ബുക്കിന്റെ സെന്‍സര്‍ഷിപ്പ് മടുത്തു; ക്രിസ്ത്യാനികളുടെ സ്വന്തം സോഷ്യല്‍ മീഡിയ വരുന്നു

Frustrated With Censorship, Christians Start Their Own Social Network

 ഫേസ് ബുക്കിലെ സെന്‍സര്‍ഷിപ്പ് അതിര് കടക്കുന്നതില്‍ പ്രതിക്ഷേധിച്ച് ക്രിസ്ത്യാനികള്‍ക്ക് മാത്രമായ് പുതിയ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കുമായ്  ഒരുപറ്റം മിഷനറിമാര്‍ രംഗത്ത്. സോഷ്യല്‍ ക്രോസ് എന്നാണ് ക്രിസ്ത്യാനികള്‍ക്ക് വേണ്ടിയുള്ള പുതിയ സാമൂഹിക മാധ്യമത്തിന്റെ പേര് https://socialcross.org/

post watermark60x60

യാഥാസ്ഥിതിക ക്രിസ്ത്യാനികളില്‍ നിന്നും നിരവധി പരാതികളാണ്  ഫേസ് ബുക്കിലെ സെൻസർഷിപ്പിനെ കുറിച്ചുയരുന്നത്. പുതിയ സോഷ്യല്‍ പ്ലാട്ഫോം ക്രൈസ്തവര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നതായിരിക്കും എന്ന് ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

വെബ്സൈറ്റിന്റെ സഹസ്ഥാപകരിലൊരാളും വെസ്റ്റ് വിർജീനിയയിലുള്ള ഒരു പ്രഭാഷകനും ആയ റിച്ച് പെങ്കൊസ്കി പറയുന്നത് : ഇത്തരം ഒരു വെബ്സൈറ്റ് നിര്‍മ്മിക്കാന്‍ വളരെ നാളുകയായ് പലരും എന്നോട് പറയുന്നുണ്ട്. എന്നാല്‍ ഞാന്‍ പലപ്പോഴും ഒഴിഞ്ഞുമാറി. പക്ഷേ സ്വവര്‍ഗ്ഗ രതിക്കെതിരായും, ഭ്രൂണ ഹത്യക്കെതിരായുമുള്ള പ്രസംഗങ്ങളും, ഡോകുമെന്ററികളും തുടര്‍ച്ചായ ഫേസ് ബുക്ക്‌ ബാന്‍ ചെയ്യുന്നത് മൂലം ക്രിസ്തീയ മൂല്യം നില നിര്‍ത്തുന്ന ഒരു പുതിയ സോഷ്യല്‍ മീഡിയ ആരംഭിക്കാന്‍ ഞങ്ങള്‍ നിർബന്ധിതരാവുകായിരുന്നു.

Download Our Android App | iOS App

യേശുവിനെ പ്രഘോഷിച്ചതിന്റെ പശ്ചാത്തലത്തില്‍ നിരവധി വ്യക്തികളെ ഫേസ് ബുക്ക്‌ ബാന്‍ ചെയ്തു. സ്വവര്‍ഗ്ഗ രതിയോടുള്ള ആസക്തി യേശുവിനു സൌഖ്യമാക്കുവാന്‍ കഴിയും എന്ന് മെസ്സേജ് ചെയ്തതിനു എന്റെ ഒരു സുഹൃത്തിനെ ഫേസ് ബുക്ക്‌ ഒരു മാസം ബാന്‍ ചെയ്തു. ശേഷം ഞങ്ങള്‍ വളരെ പ്രാര്‍ഥിച്ചു ആരംഭിച്ച സോഷ്യല്‍ മീഡിയയാണിത്‌. ക്രൈസ്തവര്‍ക്ക് വേണ്ടി മാത്രം ചിട്ടപ്പെടുത്തിയിട്ടുള്ള വെബ്സൈറ്റ് ആണിത്. എങ്കിലും ക്രിസ്തീയത അടിസ്ഥാനമാക്കിയുള്ള നീയമങ്ങള്‍ അനുസരിക്കാന്‍ തയാറുള്ളവർക്കെല്ലാം ഇതില്‍ അംഗങ്ങള്‍ ആകാം. ക്രിസ്ത്യാനികള്‍ രൂപ കല്‍പ്പന ചെയ്ത, ക്രിസ്ത്യനികളാല്‍ നീയന്ത്രിക്കപ്പെടുന്ന വേദപുസ്തകത്തിലെ തത്ത്വങ്ങൾ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ക്രിസ്ത്യന്‍ സോഷ്യല്‍ മീഡിയ  ആണിത്. റിച്ച് പെങ്കൊസ്കി പറഞ്ഞു.

യേശുവിനെ പ്രഘോഷിക്കുന്ന മേസേജുകള്‍ക്കോ സമൂഹത്തിലെ അനാചാരങ്ങള്‍ക്കും പാപ പ്രവണതകള്‍ക്കും എതിരെ ഉള്ള സന്ദേശങ്ങള്‍ക്കോ സോഷ്യല്‍ ക്രോസ്സില്‍ വിലക്കുണ്ടായിരിക്കില്ലന്നും അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

-ADVERTISEMENT-

You might also like