ഫാദർ. ടോം ഉഴുന്നാലിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ വൈകിട്ട് ആറിനായിരുന്നു കൂടിക്കാഴ്ചയെന്നും സലേഷ്യൻ സഭാ പ്രതിനിധികൾ ഒപ്പമുണ്ടായിരുന്നെന്നും സലേഷ്യൻ ന്യൂസ് ഏജൻസി പത്രക്കുറിപ്പിൽ അറിയിച്ചു.
തട്ടിക്കൊണ്ടു പോയശേഷം മൂന്ന് തവണ തീവ്രവാദികൾ താവളം മാറ്റിയെന്നും തടവിൽ കഴിഞ്ഞ ഒന്നരവർഷത്തിൽ ഒരിക്കൽപ്പോലും അവർ മോശമായ പെരുമാറ്റം നടത്തിയില്ലെന്നും റോമിൽ മാധ്യമങ്ങളെകണ്ട ഫാ. ഉഴുന്നാലിൽ പ്രതികരിച്ചു.
മോചിതനായ ടോമച്ചനെ മസ്കറ്റിൽ നിന്നും പ്രത്യേക വിമാനത്തിൽ റോമിലേക്ക് കൊണ്ടു പോവുകയായിരുന്നു. അദ്ദേഹം റോമിലെ സലേഷ്യൻ സഭാ ആസ്ഥാനത്ത് എത്തിയതറിഞ്ഞ് ഒട്ടേറെ പ്രമുഖർ സന്ദർശിക്കാനെത്തി.


- Advertisement -


Comments are closed.