ജഡത്തിന്റെ ബലഹീനതകളെ ജയിക്കാനുള്ള ആയുധമാണ് പ്രാര്‍ത്ഥന; ജോയ്സ് മേയെര്‍

Joyce Meyer: ‘Prayer Strengthens Us To Overcome The Flesh’

പ്രലോഭനത്തില്‍ അകപ്പെടാതെ വിജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കണമെങ്കില്‍ പ്രാര്‍ഥനയാല്‍ മാത്രമേ സാധിക്കുകയുള്ളെന്നു ജോയ്സ് മെയേര്‍. ആത്മാവ് ഒരുക്കമുള്ളതു പക്ഷേ ജഡം ബാലഹീനമായത്. പ്രാര്‍ത്ഥന മാത്രമാണു ജഡത്തിന്‍റെ മോഹങ്ങളില്‍ നിന്നും മനുഷ്യനെ അകറ്റാന്‍ ഉള്ള വഴി.

യേശു ക്രൂശിക്കപ്പെടുന്നതിനുമുൻപ് അവൻ ശിഷ്യന്മാരോടോത്തു  ഗെത്ത്ശെമനത്തോട്ടത്തിൽ പോയി. അവരോടു കേവലം ഒരു അഭ്യർത്ഥന  മാത്രമാണ് യേശു നടത്തിയത്. നിങ്ങൾ പ്രലോഭനത്തിൽ അകപ്പെടാതിരിക്കേണ്ടതിന് നിങ്ങൾ ഉണർന്നിരിക്കണം. ആത്മാവ് ഒരുക്കമുള്ളത്, ജഡമോ ബലഹീനമത്രേ (മത്തായി 26:41).

എന്നാല്‍ ശിഷ്യന്മാര്‍ ഉറങ്ങിപോയെങ്കിലും യേശു അന്ന് ഉണര്‍ന്നു പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ദൈവദൂതര്‍ അവനെ ആത്മാവിൽ ബലപ്പെടുത്തുകയും, അവനെ ക്രൂശു അഭിമുഖീകരിക്കുവാന്‍ അവനെ സഹായിക്കുകയും ചെയ്തു. ശുശ്യന്മാര്‍ ഉറങ്ങി ശരീരം ശരിക്കും ബലഹീനമാണെന്ന് തെളിയിച്ചു. ജഡത്തിനെതിരായുള്ള പോരാട്ടത്തിൽ പ്രാർഥനയുടെ ആവശ്യകത ഈ സംഭവം നമുക്ക് കാണിച്ചുതരുന്നു. ദൈനംദിന പ്രാർഥനയും ദൈവവുമായുള്ള ഇടപെടലുകളും ഇല്ലാതെ ഞങ്ങൾക്ക് ക്രിസ്ത്യാനികൾ എന്നനിലയിൽ ഒന്നും ചെയ്യാന്‍ നമ്മുക്ക് കഴിയുകയില്ല. മെയിർ എഴുതുന്നു.

നമ്മള്‍ എല്ലാവരും ബലഹീനമായ നമ്മുടെ ശരീരത്തിലാണ് ജീവിക്കുന്നത്. എന്നാൽ പ്രാർഥനയ്ക്കു നാം മുൻഗണന നൽകുമ്പോൾ, ജഡത്തിൻറെ പരിമിതികളെ മറികടക്കാൻ ദൈവം നമ്മെ ആത്മാവിൽ ശക്തിപ്പെടുത്തുന്നു. അങ്ങനെ അനുദിനം ആത്മാവില്‍ ശക്തിപ്പെട്ടു മുന്നോട്ടു പോകുന്ന ഒരു വ്യക്തിക് മാത്രമേ വിജയകരമായ ക്രിസ്തീയ ജീവിതം നയിക്കുവാന്‍ സാധിക്കുകയുള്ളൂവെന്ന് ജോയ്സ് മെയേര്‍ തന്‍റെ ബ്ലോഗില്‍ കുറിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.