യേശുവിനെ തള്ളിപറയുക അല്ലെങ്കിൽ ഗ്രാമം വിടുക; ക്രൈസ്തവരെ കുടിയൊഴിപ്പിച്ചു ഛത്തീസ്ഗദ്ദിലെ ഗ്രാമങ്ങള്‍

More Christians in India’s Chattisgarh State Displaced Following Threats from Hindu Radicals

“Leave JESUS OR Leave the Village” യേശുവിനെ തള്ളിപറയുക അല്ലെങ്കിൽ ഗ്രാമം വിട്ടുപോകുക , ഛത്തീസ്ഗദ്ദിലെ ഖണ്കേര്‍ ജില്ലയിലെ ഹിന്ദു വര്‍ഗ്ഗീയ വാദികളുടെ മുദ്രാവാക്യമാണിത്. ക്രൈസ്തവര്‍ക്കെതിരെ ഛത്തീസ്ഗദ്ദ് സംസ്ഥാനത്ത്  ആക്രമണങ്ങള്‍ കൂടിവരുന്നെന്നാണ് ഇന്റര്‍നാഷനല്‍ ക്രിസ്ത്യന്‍ കണ്സേന്‍ (ICC) റിപ്പോര്‍ട്ട്‌ ചെയ്യുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍ ഇരുപതിലധികം ആക്രമണങ്ങള്‍ ആണ് ഖണ്കേര്‍ ജില്ലയില്‍ മാത്രം റിപ്പോര്‍ട്ട്‌ ചെയ്തത്. ആക്രമണങ്ങളെ ഭയന്ന് നിരവധി ക്രിസ്തീയ കുടുംബങ്ങളാണ് ഗ്രാമം വിട്ടു പോകുവാന്‍ നിര്ബ്ബന്ധിതരായത്. രക്ഷപെട്ടു പോകാന്‍ നിവര്‍ത്തിയില്ലത്തവര്‍ കൊടിയ പീഡനം സഹിച്ചും ഗ്രാമത്തില്‍ കഴിയുന്നു.

2014 – നു മുന്‍പുവരെ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കു വളരെ അനുകൂലമായ സാഹചര്യം നില നിന്നിരുന്ന സംസ്ഥാനങ്ങളില്‍ ഒന്നായിരുന്നു ഛത്തീസ്ഗട്ട്‌. എന്നാല്‍ മോഡി സര്‍ക്കാരിന്റെ സ്ഥാനരോഹനത്ത്നു ശേഷം ഇവിടെ ക്രൈസ്തവരുടെ ശവപ്പറമ്പായി മാറുന്ന പ്രവണതയാണ് കണ്ടുവരുന്നത്‌. ഭരണകൂടത്തിന്റെ മൌന അനുവാദത്തോടെ നിരവധി ഹിന്ദു തീവ്ര ഗ്രൂപ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമ വാസികള്‍  ക്രിസ്തവരോട് കാണിക്കുന്നത് കൊടിയ വിവേചനമാണ്. വിശ്വ ഹിന്ദു പരിക്ഷത്തിന്റെ നിര്ബ്ബന്ധപ്രകാരം ചാത്തിസ്ഗട്ടില്‍ അമ്പതു ഗ്രാമങ്ങളില്‍ ഹൈന്ദവ ആരാധന ഒഴിച്ചുള്ളവയെല്ലാം നിയമ ലംഘനമായ് കണക്കാക്കി പഞ്ചായത്ത് അധികൃതര്‍ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടുട്ടുണ്ട്.

പക്ഷേ പീഡനങ്ങളെ സഹിച്ചും ക്രിസ്തുവിനു വേണ്ടി ധീരതയോടെ നില്‍ക്കുന്ന വലിയ ഒരു വിഭാഗം ക്രസ്തവര്‍ അവിടെ ഉണ്ട്. ഗ്രാമ വാസിയായ റാംസേ കോര്മയുടെ വാക്കുകള്‍, യേശുവിനെ ഞാന്‍ ഉപെഷിക്കില്ല അവര്‍ എന്റെ ജീവനെ എടുത്താലും. ബെന്ജെ ഗ്രാമത്തില്‍ ക്രൈസ്തവ ആരാധന നീയമ വിരുദ്ധമാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. ഭാവി ശോഭനമല്ല, ഗ്രാമത്തിലെ സകല മനുഷ്യരും ഞങ്ങള്‍ക്കെതിരാന്. എന്നാലും ക്രിസ്തുവിനെ ഉപേഷിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല.   

ക്രിസ്തീയ ആരാധന നീയമ വിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു നിരോധിച്ച ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ബെന്ജെ ഗ്രാമം.

ഖാന്കേര്‍ ജില്ലയിലെ ധനുരാം മന്ദവിയുടെ വാക്കുകള്‍, കഴിഞ്ഞ ജൂണ്‍ 25-നു ഇരുനൂറില്‍ അധികം വരുന്ന അക്രമികള്‍ എന്റെ വീട്ടില്‍ വന്നു. ക്രിസ്തുവിനെ ഉപേഷിക്കാന്‍ നിര്‍ബ്ബന്ധിച്ചു. അവര്‍ ഭീഷണിയുടെ സ്വരങ്ങള്‍ ഉയര്‍ത്തി. പക്ഷേ ഞാന്‍ യേശുവിനെ തള്ളിപ്പറയാന്‍ ഒരുക്കമല്ലായിരുന്നു. അവര്‍ എന്നെ അടിച്ചു, എന്റെ ഭവനം പൂര്‍ണ്ണമായും നശിപ്പിച്ചു. പശു തൊഴുത്ത്, ബൈക്ക്, കൃഷികള്‍ അങ്ങനെ എനിക്കുണ്ടായിരുന്നതെല്ലാം അവര്‍ നശിപ്പിച്ചു കളഞ്ഞു. ഇപ്പോള്‍ പ്ലാസ്റ്റിക് കൊണ്ടുള്ള ഒരു ടെന്റ് ഉണ്ടാക്കി അതിലാണ് ഞാനും കുടുംബവും താമസിക്കുന്നത്. കുടുംബത്തിന്‍റെ ഭാവിയെകുറിച്ച് ആശങ്കകള്‍ ഉണ്ട്. എങ്കിലും യേശുവിനെ തള്ളിപ്പറയാന്‍ ഞാന്‍ ഒരുക്കമല്ല.

റാംസേ കോര്മയും, ധനുരാം മന്ദവിയും അവിടെ പീഡനത്തിന്റെ നടുവില്‍ കഴിയുന്ന ആയിരക്കണക്കിന് ക്രൈസ്തവരുടെ പ്രതിനിധികള്‍ മാത്രമാണു. ആര്‍ക്കും സഹായിക്കാന്‍ കഴിയാത്ത രീതിയില്‍ ഈ ഗ്രാമങ്ങളിലെ ക്രൈസ്തവര്‍ ഒറ്റപ്പെടല്‍ അനുഭവിക്കുന്നു. പീഡനങ്ങള്‍ എല്ക്കുന്നു. അധികാരികളും വര്‍ഗീയതയെ പിന്തുണക്കുന്നവര്‍ ആയതുകൊണ്ട് ഒരു നീതിയും എങ്ങു നിന്നും ലഭിക്കുന്നില്ല. ഉള്‍ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം കൊടിയ പീഡനങ്ങള്‍ മാധ്യമങ്ങളോ പുറംലോകമോ ഒക്കെ അറിയുന്നത് വളരെ നാളുകള്‍ കഴിഞ്ഞിട്ടാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.