ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു

2016 ഏപ്രിലില്‍ യെമനിലെ ഏദനില്‍ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയ ഫാദര്‍ ടോം ഉഴുന്നാലിനെ മോചിപ്പിച്ചു. മസ്‌കത്തിലെത്തിയ ഫാദര്‍ ടോമിനെ ഇന്ന് കേരളത്തിലേക്ക് കൊണ്ടുപോകും. അദ്ദേഹത്തെ രക്ഷപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയായിരുന്നു. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

ഇന്ത്യന്‍ അധികൃതര്‍ ഈ വിഷയത്തില്‍ നിരന്തരം ശ്രമങ്ങള്‍ നടത്തി വരികയായിരുന്നു. ഫാദറിന്റെ മോച്ചനവുമായ് ബന്ടപ്പെട്ടു കേരളത്തിലെ സഭ നേതൃത്വം പ്രധാനമന്ത്രിയെയും , വിദേശകാര്യ മന്ത്രിയെയും കണ്ടിരുന്നു.യെമനിൽ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം ഇല്ലാതായതാണ് മോചനം ഇത്രയും വൈകിപ്പിച്ചത്. അതെ സമയം തന്നെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും തന്‍റെ ആരോഗ്യ സ്ഥിതി അനുദിനം വഷളാകുകയാനെന്നും പറഞ്ഞുകൊണ്ട് ഫാദര്‍ ചില മാസങ്ങള്‍ക്ക് മുന്‍പേ വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

മദർ തെരേസ രൂപംകൊടുത്ത ‘ഉപവിയുടെ സഹോദരിമാർ’ (മിഷനറീസ് ഓഫ് ചാരിറ്റി) സന്യാസിനീസമൂഹം യെമനിലെ ഏഡനിൽ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണു 2016 മാർച്ച് നാലിനു ഭീകരർ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. നാല് കന്യാസ്ത്രീകള്‍ക്കുള്‍പ്പെടെ പതിനാറ് പേര്‍ക്കാണ് അന്ന് ജീവന്‍ നഷ്ട്ടമായത്.

ഫാദര്‍ തീവ്രവാദികളുടെ തടവറയില്‍ ആയിരുന്ന നാള്‍ മുതല്‍ മോചനത്തിനായ്‌ അക്ഷീണം പ്രയത്നിച്ച സഭയോടും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും, ഫാദറിന്റെ മോചനത്തിനായ്‌ പ്രാര്‍ഥിച്ച അന്താരാഷ്ട്ര ക്രൈസ്തവ സമൂഹത്തോടും വളരെ നന്ദി ഉണ്ടെന്നു ഫാദറിന്റെ ബന്ധുക്കള്‍ പ്രതികരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.