അമേരിക്കയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികളുടെ എണ്ണം കുത്തനെ കുറയുന്നതായ് റിപ്പോര്‍ട്ട്

Survey: White Christians are now a minority of US population

അമേരിക്കയില്‍ വെളുത്ത വര്‍ഗ്ഗക്കാരായ ക്രൈസ്തവരുടെ എണ്ണം അമ്പതു ശതമാനത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ട്‌. ആകെ അമേരിക്കന്‍ ജന സംഖ്യയില്‍ എഴുപതു ശതമാനം ആള്‍ക്കാരും ക്രിസ്ത്യാനികള്‍ ആണെങ്കിലും അതില്‍ വെളുത്ത വര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികളുടെ കണക്ക്  വെറും 43 ശതമാനം മാത്രമാണെന്ന് പബ്ലിക് റിലീച്ച് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്  ആകെ ക്രൈസ്തവ ജന സംഖ്യയുടെ എന്പതു ശതമാനവും വെള്ളക്കാരായ ക്രൈസ്തവര്‍ ആയിരുന്നു.

post watermark60x60

വെള്ളക്കാരായ ക്രൈസ്തവരുടെ എണ്ണം കുറയാനുള്ള പ്രധാന കാരണമേ പഠനം പരയുനന്തു പുതു തലമുറയില്‍പെട്ട നല്ലൊരു ശതമാനം വെള്ളക്കാരും തങ്ങളെ ക്രിസ്ത്യാനികള്‍ എന്നറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. മാത്രമല്ല ആഫ്രിക്കന്‍- ഏഷ്യന്‍ വംശജരുടെ എണ്ണം വര്‍ദ്ധിച്ചതും ഒരു കാരണമാണ്.

പ്രോട്ടസ്ട്ടന്റ്റ് സഭാ വിഭാഗങ്ങളായ പ്രസ്ബിറ്റേറിയൻ, ലൂഥറൻ പോലുള്ള സഭകളില്‍ നിന്നും വലിയ കൊഴിഞ്ഞുപോക്കാന് ഉണ്ടാകുന്നത്. അതെ സമയം കത്തോലിക്ക വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ കാലങ്ങളെ അപേഷിച്ചു വര്‍ദ്ധിക്കുകയും ചെയ്യുന്നു. വെള്ളക്കാരായ സുവിശേഷകരുടെ എണ്ണത്തിലും വലിയ ഇടിവാണ് കഴിഞ്ഞ പതിറ്റാണ്ടുകളില്‍ അമേരിക്കയില്‍ ഉണ്ടായതെന്ന് സര്‍വേ പറയുന്നു.

 

Download Our Android App | iOS App

-ADVERTISEMENT-

You might also like