ഹാര്‍വി പ്രകൃതിക്ഷോഭം ദൈവത്തിന്റെ മുന്നറിയിപ്പ് : അമേരിക്കൻ സുവിശേഷ പ്രസംഗകൻ ജെയിംസ് റോബിന്‍സണ്‍

ഹൂസ്റ്റൻ: സമീപകാലത്ത് ഹൂസ്റ്റണിൽ നടന്ന പ്രകൃതി ദുരന്തമായ ഹാര്‍വി ദൈവത്തിന്റെ മുന്നറിയിപ്പാണെന്ന് അമേരിക്കൻ സുവിശേഷപ്രഘോഷകനായ ജെയിംസ് റോബിന്‍സണ്‍.

എല്ലാവരും പ്രത്യേകിച്ച് ക്രൈസ്തവര്‍ കൂടുതലായി പ്രാര്‍ത്ഥിക്കേണ്ട സമയമാണിത്. അമേരിക്ക നേരിടുന്ന ഈ വലിയ പ്രതിസന്ധികളുടെ കാലത്ത് ഇവയ്ക്കുള്ള പരിഹാരം കണ്ടെത്താന്‍ കഴിയണമെങ്കില്‍ നാം ഒരൊറ്റ കുടുംബം പോലെ ഒരുമിച്ച് പ്രവര്‍ത്തിച്ചേ മതിയാവൂ. ക്രിസ്തു പറഞ്ഞതുപോലെ മറ്റുള്ളവര്‍ക്ക് നല്ല അയല്‍ക്കാരനാകാനുള്ള സമയമാണിത്. മറ്റുള്ളവരെ സ്‌നേഹത്തോടെയും ദയയോടെയും ആത്മത്യാഗത്തോടെയും നോക്കുക. അയല്‍ക്കാരനെ സ്‌നേഹിക്കുക. പാപവും വഷളത്വവും ഭൂമിയിൽ പെരുകുന്നു..

അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നായ ഹാര്‍വിയുടെ പശ്ചാത്തലം മുന്‍ നിര്‍ത്തി അദ്ദേഹം സംസാരിക്കുകയായിരുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like