നബീൽ ഖുറേഷി മരണത്തെ നോക്കി പുഞ്ചിരിക്കുകയാണ്

സുവിശേഷകനും യുവ പ്രഭാഷകനുമായ നബീൽ ഖുറേഷിയുടെ സ്ഥിതി വളരെ വഷളായിരിക്കുന്നു. കഴിഞ്ഞ ദിവസം താൻ തന്നെ പുറത്തുവിട്ട വീഡിയോയിലാണ് വളരെ പ്രത്യാശ നിർഭരമായി തന്റെ അവസാന സമയത്തെ കുറിച്ച് സംസാരിക്കുന്നത്.

ഏറെക്കുറെ മരണം ഉറപ്പാക്കിയതു പോലെയാണ് താൻ സംസാരിക്കുന്നത്. കീമോ തെറാപ്പിയോടു തന്റെ ശരീരം പ്രതികരിക്കുന്നില്ല. എല്ലാ പ്രതീക്ഷയും അവസാനിച്ചെന്ന് ഡോക്ടർമാരും വിധിയെഴുതിയിരിക്കുന്നു.

കഴിഞ്ഞ വർഷം ആഗസ്റ്റ് മുപ്പതിനാണ് നബീലിന്റെ മൂന്നാമത്തെ പുസ്തകം ‘No God But One—Allah or Jesus; പുറത്തുവന്നത്. നബീലിന്റെ പുസ്തകങ്ങൾ എല്ലാം ന്യൂയോർക് ടൈംസ് ബെസ്ററ് സെല്ലേഴ്സ് ആയിരുന്നു.

അന്ന് തന്നെ വൈകിട്ട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് നബീലിന്റെ മുഖപുസ്തക ഭിത്തിയിൽ ഒരു സ്റ്റാറ്റസ് അപ്ഡേറ്റ് വന്നു. തനിക്ക് ഉദരത്തിൽ സ്റ്റേജ് ഫോർ കാൻസർ ആണെന്നും ഇനിയും ജീവിക്കുവാൻ നാലു ശതമാനം മാത്രമാണ് സാധ്യതയെന്നുമായിരുന്നു ആ പോസ്റ്റിന്റെ ചുരുക്കം. ഇപ്പോഴിതാ വൈദ്യശാസ്ത്രം പറയുന്നു ഇനിയും ഒരു ശതമാനം മാത്രമാണ് ഒരു അതിജീവനത്തിനുള്ള സാധ്യതയെന്ന്. തുടങ്ങിയത്. ക്രിസ്റ്റിയാനിറ്റി ടുഡേ 2014 ൽ തെരഞ്ഞെടുത്ത മുപ്പത്തിമൂന്ന്‌ വയസ്സിനു താഴെയുള്ള മുപ്പത്തി മൂന്നു നാളെയുടെ നേതാക്കന്മാരിൽ ഒരാൾ നബീൽ ഖുറേഷി ആയിരുന്നു.

ഡോ. നബീൽ ഖുറേഷി, പാക്കിസ്ഥാനിൽ നിന്നും അമേക്കയിലേക്ക് കുടിയേറിയ അഹമ്മദീയ മുസ്ലിം കുടുംബത്തിലെ അംഗം. ഈസ്റ്റേൺ വെർജീനിയ മെഡിക്കൽ സ്കൂളിൽ നിന്നും ബിരുദാനന്തര ബിരുദത്തോടെ പുറത്തു വന്ന മെഡിക്കൽ ഡോക്ടർ.

നബീലിന്റെ വിദ്യാഭ്യസകാലത്താണ് ക്രിസ്തീയ വിശ്വാസത്തിൽ ആകൃഷ്ടനാകുന്നത്. മതപരമായ കാര്യങ്ങളിൽ വലിയ അച്ചടക്കമുള്ള കുടുംബത്തിൽ ജനിച്ചു വളർന്നതുകൊണ്ട് വളരെ ചെറുപ്പം മുതലേ നബീലും അങ്ങനെ ആയിരുന്നു. അതുകൊണ്ട് ഇംഗ്ലീഷ് പഠിക്കുന്നതിന് മുൻപ് തന്നെ ഉർദുവും അറബിയും പഠിച്ചു. ഇസ്ലാമിക് അപ്പോളജറ്റിക്സ് പഠിച്ച് ഒരു ഇസ്ലാമിക് അപ്പോളോജിസ്റ് ആകണമെന്നായിരുന്നു തന്റെ ആഗ്രഹം. അങ്ങനെ താൻ പഠിച്ച പാഠങ്ങൾ വെച്ച് തൻ്റെ സഹപാഠികളുമായി വാദപ്രതിവാദത്തിലേർപ്പെടുന്നത് പതിവായി. ക്രിസ്ത്യാനികൾക്ക് മൂന്നു ദൈവങ്ങൾ ഇല്ലേ?, ബൈബിൾ തിരുത്തിയതാണ്. ദൈവത്തിന് എങ്ങനാ മക്കളുണ്ടാകുന്നത്, യേശു ക്രൂശിൽ മരിച്ചില്ലാ ഇതൊക്കെയായിരുന്നു നബീലിന്റെ സ്ഥിരം വാദങ്ങൾ.

അങ്ങനെയിരിക്കെയാണ് ഈസ്റ്റേൺ വെർജീനിയ യൂണിവേഴ്സിറ്റിയിൽ പഠിക്കാനെത്തിയ നബീലിന് ഒരു പുതിയ കൂട്ടുകാരനെ കിട്ടുന്നത്. ഡേവിഡ് വുഡ്, ഒരു ക്രിസ്ത്യൻ അപ്പോളോജിസ്റ് ആകണമെന്ന് ആഗ്രഹിച്ച ചെറുപ്പക്കാരൻ. ഒരു ദിവസം ഡേവിഡ് വുഡ് വേദപുസ്തകം വായിക്കുന്നത് കണ്ട നബീൽ “എന്തിനാണ് ബൈബിൾ വായിക്കുന്നത് അത് തിരുത്തപ്പെട്ട പുസ്തകമാണ്” എന്ന് പറഞ്ഞു തൻറെ സംവാദം ആരംഭിച്ചു. ആ ചർച്ച അവിടെ തീർന്നില്ല, വർഷങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിൽ നബീൽ ഖുറേഷി ഒരു ക്രിസ്ത്യൻ അപ്പോളോജിസ്റ് ആയി മാറി. വിരോധാഭാസം എന്ന് പറയട്ടെ ക്രിസ്ത്യാനികൾക്ക് മൂന്ന് ദൈവങ്ങൾ ഉണ്ടെന്നു പറഞ്ഞു നടന്ന അതെ നബീൽ തന്നെ ത്രീയേക വിശ്വാസത്തിന്റെ ഏറ്റവും വലിയ വക്താവായി തീർന്നു. നബീലിൻ്റെ ഏറ്റവും വലിയ സംവാദങ്ങളിൽ ഒന്ന് നടന്നത് കനേഡിയൻ മുസ്ലിം പണ്ഡിതനായ ഷബീർ അലിയുമായിട്ട് Tawhid or Trinity? എന്ന വിഷയത്തെപ്പറ്റിയായിരുന്നു.

വീഡിയോയിൽ മരണഭീതി കൊണ്ട് വിവശനായി, കണ്ണുകളിൽ ഭയത്തോടെ ചുണ്ടുകളിൽ വിതുമ്പലോടെ യാത്രാമൊഴി ചൊല്ലുന്ന ഒരു നബീലിനെ അല്ല കാണുവാൻ കഴിയുന്നത് മറിച്ച് മരണത്തെ നോക്കി പുഞ്ചിരിക്കുന്ന ഒരു ചെറുപ്പക്കാരനെയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.