എന്റെ ജീവിതത്തിലെ മറക്കാനാവാത്ത സ്ത്രീകൾ: ഫ്രാൻസിസ് മാർപ്പാപ്പ

വത്തിക്കാന്‍: സ്ത്രീകള്‍ തന്റെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകത്തിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

തന്നെ സ്വാധീനിച്ച സ്ത്രീകളുടെ പട്ടികയില്‍ അമ്മ, രണ്ട് വല്യമ്മമാര്‍ എന്നിവരെ കൂടാതെ ബ്യൂണസ് അയേഴ്‌സിലുള്ള കമ്മ്യൂണിസ്റ്റ് വനിത എസ്‌തേറിനെക്കുറിച്ചും പാപ്പ പറയുന്നുണ്ട്

അര്‍ജന്റീനയിലെ പട്ടാള അധിനിവേശകാലത്ത് കൊല്ലപ്പെട്ട ഈ സ്ത്രീയെ ധീര എന്നാണ് പാപ്പ വിശേഷിപ്പിക്കുന്നത്.

മറ്റ് സ്ത്രീകളുടെ കൂട്ടത്തില്‍ ബാല്യകാലത്തെയും ടീനേജ് പ്രായത്തിലെയും പെണ്‍സൗഹൃദങ്ങളും കടന്നുവരുന്നുണ്ട്. ഈ യഥാര്‍ത്ഥ സ്ത്രീകളെ ദൈവം തന്റെ ജീവിതത്തിലേക്ക് നല്കിയതില്‍ പാപ്പ നന്ദി പറയുന്നു. ഈ സ്ത്രീകളെല്ലാമായുള്ള ബന്ധം തന്റെ ജീവിതത്തെ ധന്യമാക്കി. പുരുഷന്‍ കാണുന്നതില്‍ നിന്ന് വ്യത്യസ്തമായാണ് സ്ത്രീ കാര്യങ്ങള്‍ കാണുന്നതെന്നും പാപ്പ അഭിപ്രായപ്പെടുന്നു.

“പോപ്പ് ഫ്രാന്‍സിസ് : പൊളിറ്റിക്‌സ് ആന്റ് സൊസൈറ്റി കോണ്‍വര്‍സേഷന്‍ വിത്ത് ഡൊമിനിക് വാള്‍ട്ടന്‍” എന്നാണ് പുസ്തകത്തിന്റെ പേര്.

432 പേജുള്ള ഈ പുസ്തകം ഫ്രഞ്ചുകാരനായ ഡൊമിനിക്കുമായി നടത്തിയ നീണ്ട അഭിമുഖത്തെ ആസ്പദമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്.

പാപ്പയുടെ കൊളംബിയ സന്ദര്‍ശന ദിനമായ സെപ്തംബര്‍ ആറിനാണ് പുസ്തകം പുറത്തിറങ്ങിയത്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.