ട്രംപിനോടുള്ള തോല്‍വിയെ അതിജീവിച്ചത് പ്രാർത്ഥനയിലൂടെയെന്ന് ഹിലരി ക്ലിന്‍റണ്‍

ട്രംപിനോടുള്ള തോല്‍വിയെ അതിജീവിക്കാന്‍ ശക്തി നല്കിയത് പ്രാര്‍ത്ഥനയാണെന്ന് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഹിലാറി ക്ലിന്റൻ.

ജീവിതത്തില്‍ നേരിട്ട പരാജയങ്ങളെയും വിവിധതരത്തിലുള്ള തിരിച്ചടികളെയും അതിജീവിക്കാന്‍ തനിക്കെന്നും കരുത്തായത് പ്രാര്‍ത്ഥനയായിരുന്നുവെന്ന് ഹിലരി ക്ലിന്‍റണ്‍.

റി​​​വ​​​ർ​​​സൈ​​​ഡ് പ​​​ള്ളി​​​യി​​​ൽ ന​​​ട​​​ന്ന ഒ​​​രു ച​​​ട​​​ങ്ങി​​​നി​​​ടെ​​​യാ​​​ണ് തന്‍റെ വിശ്വാസജീവിതത്തെയും പ്രാ‍ര്‍ത്ഥനയിലൂടെ നേടിയെടുത്ത ആത്മധൈര്യത്തെയും കുറിച്ച് ഹിലരി പങ്കുവച്ചത്. ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ പരാജയമായിരുന്നു അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നോ​​​ടു​​​ള്ള തോ​​​ൽ​​​വി .

അ​​​വ​​​സാ​​​ന ​​​നി​​​മി​​​ഷം വ​​​രെ വി​​​ജ​​​യി​​​ക്കു​​​മെ​​​ന്നാ​​​ണ് ക​​​രു​​​തി​​​യി​​​രു​​​ന്ന​​​ത്. പക്ഷേ പരാജയപ്പെട്ടപ്പോള്‍ അത് ജീവിതത്തിൽ വലിയ ആഘാതമായി. സം​​​സാ​​​രി​​​ക്കാ​​​നു​​​ള്ള ശേ​​​ഷി പോലും നഷ്ടപ്പെട്ടു. പ​​​രാ​​​ജ​​​യ​​​ത്ത​​​ക​​​ർ​​​ച്ച മ​​​റി​​​ക​​​ട​​​ക്കാ​​​ൻ പ​​​ല​​​ മാ​​​ർ​​​ഗ​​​ങ്ങ​​​ളും അ​​​വ​​​ലം​​​ബി​​​ച്ചു. പക്ഷേ അതില്‍ പ്രാര്‍ത്ഥനയായിരുന്നു ഏറ്റവും ഫലപ്രദം. ഹിലരി പറഞ്ഞു.

ഇതിന് മുൻപും പ്രാര്‍ത്ഥനയുടെ ശക്തിയെക്കുറിച്ച് ഹിലരി വ്യക്തമാക്കിയിട്ടുണ്ട്. ഉറച്ച ദൈവ വിശ്വാസിയാണ് മുൻ അമേരിക്കൻ പ്രസിഡന്റായ ബിൽ ക്ലിന്റെന്റെ ഭാര്യയായ ഹിലരി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.