ആഗസ്റ്റ്‌ 21-ലെ സൂര്യ ഗ്രഹണം കര്‍ത്താവിന്റെ രണ്ടാം വരവിന്റെ മുന്നറിയിപ്പാണെന്ന് സുവിശേഷകര്‍

നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ മുഴുവന്‍ ദ്രിശ്യമാകുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്.

ഈ മാസം 21നു സംഭവിക്കുന്ന സൂര്യ ഗ്രഹണം ബൈബിള്‍ പ്രവചനങ്ങളുടെ നിവര്‍ത്തിയുമായ് ബന്ദമുണ്ടെന്നു വിവിധ സുവിശേഷകരെ ഉദ്ധരിച്ചു വിവിധ അന്താരാഷ്ട്ട്ര ക്രിസ്ത്യന്‍ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട്‌ ചെയ്യുന്നു. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയില്‍ മുഴുവന്‍ ദ്രിശ്യമാകുന്ന ആദ്യത്തെ സമ്പൂര്‍ണ്ണ സൂര്യഗ്രഹണമാണ് സംഭവിക്കാന്‍ പോകുന്നത്. ഈ അത്ഭുതവും അപൂർവ്വവുമായ ജ്യോതിശാസ്ത്ര പ്രതിഭാസത്തിന് സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിന് ആള്‍ക്കാര്‍ ഇപ്പോളെ തയ്യറായികൊണ്ടിരിക്കുന്നു. എന്നാൽ അമേരിക്കയിലെ പല ക്രിസ്ത്യൻ പ്രഭാഷകരും  വിശ്വസിക്കുന്നത് ഇതൊരു ശാസ്ത്രീയ പ്രതിഭാസത്തെക്കള്‍ ഉപരിയായ് ബൈബിള്‍ പ്രവചനങ്ങളുടെ നിവര്‍ത്തീകരണവുമായ് ബന്ദപ്പെട്ടു കിടക്കുന്നുവെന്നാണ്.

മാര്‍ക്ക്‌ ബ്ലിറ്റ്സിന്റെ അഭിപ്രായത്തില്‍ സൂര്യഗ്രഹണം ദൈവത്തില്‍ നിന്നുള്ള ഒരു അടയാളമാണ്. സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണമെന്നത് ഒരു പ്രത്യേക രാഷ്ട്രത്തെയോ ജനതയെയോ സംബന്ധിക്കുന്ന ഒരു മുന്നറിയിപ്പാണ്. ദൈവീക ന്യായവിധി യു.എസില്‍ വരുന്നതിനു മുന്‍പ് ജനത്തിനു അനുതപിക്കാന്‍ ഉള്ള ഒരു മുന്നറിയിപ്പാണ്  വരാന്‍ പോകുന്ന സൂര്യ ഗ്രഹണം.

പോള്‍ ബെഗ്ലേ  വിശ്വസിക്കുന്നത് ഇത്  ഒരു പ്രാവചനിക അടയാളം ആണെന്നാണ്‌. കർത്താവിൻറെ ദിവസം വരുന്നതിനുമുമ്പ് ‘സൂര്യൻ ഇരുണ്ടുപോകും’  എന്ന യോവേൽ പ്രവാചകന്റെ  വാക്കുകള്‍ ബെഗ്ലേ പരാമര്‍ശിക്കുന്നു.

സ്കോട്ട് ക്ലാര്‍ക്ക് പറയുന്നത് മഹാ രാജാവിന്റെ മടങ്ങിവരവുമായ് ഈ സൂര്യഗ്രഹണം ബന്ദപ്പെട്ടു കിടക്കുന്നു എന്നാണ്.

ആനി ഗ്രഹാം ലോട്സ് പറയുന്നത്, ആഗസ്റ്റ്‌ 21 നു സംഭവിക്കുന്ന അമേരിക്കയുടെ എക്ലിപ്സ് (nicknamed America’s Eclipse) എന്നു വിളിപ്പേരുള്ള സൂര്യഗ്രഹണം നൂറു വര്‍ഷത്തിനു ശേഷമാണ് അമേരിക്കയില്‍ സംഭവിക്കുന്നത്‌. ഈ സമ്പൂര്‍ണ്ണ സൂര്യ ഗ്രഹണം ആഘോഷമാക്കാന്‍ അമേരിക്കന്‍ ജനത ഒരുങ്ങി കഴിഞ്ഞു. പക്ഷെ ഇതൊരു ദൈവീക മുന്നറിയിപ്പാണ്. മദ്യപിച്ചു മതോന്മാത്ത്നായിരുന്ന ബാബിലോണിയൻ രാജാവായ ബേൽശസ്സറിന്റെ രാജ ഭരണം ഒരു ദിവസം കൊണ്ട് അവസാനിപ്പിച്ചതുപോലെ ഇതൊരു ദൈവീക മുന്നറിയിപ്പാണ്. അതിനാൽ, വരാനിരിക്കുന്ന പ്രതിഭാസത്തെക്കുറിച്ച് ആഘോഷമല്ല വേണ്ടിയത് ആശങ്കയാണ് വേണ്ടിയതെന്നു ആനി ഗ്രഹാം ലോട്സ് പറയുന്നു. അമേരിക്കയെ ദൈവം ചില അടയാളങ്ങളില്‍ കൂടി മുന്നറിയിപ്പ്  നല്‍കുകയാണ്.

മൈക്കിൾ സ്നൈഡർ, 2017  ക്രൈസ്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യം അര്‍ഹിക്കുന്ന വര്‍ഷമാണ്‌. 1918 മുതൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒന്നാണ് 2017 ഓഗസ്റ്റ് 21-ന് അമേരിക്കയില്‍ സംഭവിക്കാന്‍ പോകുന്നത്. അമേരിക്ക മുഴുവന്‍ ദ്രിശ്യമാകുന്ന ഈ സംപൂര്‍ണ്ണ സൂര്യ ഗ്രഹണം ബൈബിള്‍ പ്രവചനത്തിന്റെ നിവര്‍ത്തിയാണ്. യേശുവിന്‍റെ വരവിനു മുന്‍പേ ആകാശം ലക്ഷണങ്ങള്‍ കാണിക്കും എന്ന ബൈബിള്‍ പ്രവചനം ഓര്‍ക്കുക.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like