എഡിറ്റോറിയൽ : ഇതാണോ യഥാർത്ഥ സ്വാതന്ത്രം?

ഫിന്നി കാഞ്ഞങ്ങാട്

നമ്മുടെ രാഷ്ട്രം ഒരു സ്വാതന്ത്ര്യ ദിനം കൂടി പിന്നിടുകയാണ്. സാമ്രാജ്യ ശക്തികളോട് പൊരുതി ഇന്ത്യയെ മോചിപ്പിച്ചത്തിൽ അനേക മഹത് വ്യക്തികൾക്കുള്ള സ്ഥാനം നിർണ്ണായകമാണ്.

”സ്വാതന്ത്ര്യം” എന്ന വാക്കുകൊണ്ട് ഇന്നു നാം എന്താണ് അർത്ഥമാക്കുന്നത്?
നമ്മെ അടിമകളാക്കി ഭരിച്ചിരുന്ന ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോയതാണോ സ്വാതന്ത്ര്യം?

സ്വാതന്ത്ര്യം എന്ന വാക്കിന്റെ അർത്ഥ൦ ”എല്ലാ ബന്ധനത്തിൽ നിന്നും ഉള്ള പൂർണ്ണ വിടുതൽ” എന്നാണ്. ഈ അർത്ഥത്തിൽ പൂർണമായ സ്വാതന്ത്ര്യം പ്രാപിച്ചവരാണോ നമ്മൾ?

ഇതാണോ നമ്മുടെ സ്വാതന്ത്ര്യം?

ഒരർത്ഥത്തിൽ മോചനം നമുക്ക് ലഭിച്ചു എന്നത് ശരിയാണ്. എന്നാൽ ജീവിതത്തിൽ പ്രധാനമായ പല കാര്യങ്ങളിലും നാം അടിമകളാണ്.

ഒരു പെണ്‍കുഞ്ഞിന് സ്വന്തം ഭവനത്തിൽ സുരക്ഷിതത്വം ഉണ്ടോ?

അതുമല്ല പിറക്കുവാൻ പോകുന്ന ഒരു പിഞ്ചു കുഞ്ഞിന് അമ്മയുടെ ഉദരത്തിൽ സംരക്ഷണം ഉണ്ടോ?

മാത്രമോ മദ്യവും മയക്കുമരുന്നും പാന്മസാലയും മുതിർന്നവർ ഉപയോഗിക്കുന്നത് കാണുന്ന ഇന്നത്തെ തലമുറയുടെ ഭാവി എത്രമാത്രം സുരക്ഷിതമാണ് ?

ആത്മഹത്യയും കൊലപാതകങ്ങളും ദിനം പ്രതി വർദ്ധിച്ചു വരുന്ന നമ്മുടെ ഈ സമൂഹത്തിൽ നാം എത്രമാത്രം സുരക്ഷിതരാണ് ? പൂർണമായ സ്വാതന്ത്ര്യം പ്രാപിച്ചവരാണോ നമ്മൾ?

വർഗ്ഗിയതയും തീവ്രവാദവും ഇന്ത്യയിൽ നില നിൽക്കുമ്പോൾ നാം ഒരിക്കലും സ്വതന്ത്രരാണ് എന്ന് അവകാശപ്പെടാൻ നമുക്ക് കഴിയില്ല.

ജാതിയും മതവും ഭാഷയും കൊണ്ട് അതിര് തീർക്കുമ്പോൾ, തൊട്ടു കൂടായ്മയും അയിത്വവും ഇവിടെ നിലനിൽക്കുമ്പോൾ നാം ബന്ധനത്തിലാണ്.

സ്വന്തം രക്തത്തിൽ പിറന്ന കുഞ്ഞിന്റെ ഇളം മേനിയിൽ ക്രൂരത കാണിക്കുന്ന മനസ്സ് മരവിച്ച മാതാപിതാക്കൾ ഉള്ള നമ്മുടെ ഈ നാട് അടിമത്വത്തിലാണ്…

പിതാവിന്റെ ഗർഭം പേറി ജീവിക്കുന്ന പെണ്‍ മക്കളുള്ള നമ്മുടെ ഈ രാജ്യം സ്വാതന്ത്ര്യത്തിന്റെ കാഹളം മുഴക്കുന്നതെന്തിന് ?

പെണ്‍ശരിരത്തിന് വേണ്ടി നീളുന്ന കഴുകൻ കണ്ണുകളുള്ള ഈ നാടാണ്‌ ശരിയായ അടിമത്വം പേറുന്നത്, അതെ, നാം ഇപ്പോഴും അടിമകളാണ്… പേരിന് വേണ്ടിയുള്ള സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ നാമും നമ്മുടെ ഭാവി തലമുറയും ഓരോ ദിവസവും അടിമത്വത്തിലേക്ക് കൂപ്പുകുത്തിക്കോണ്ടിരിക്കുന്നത്.

ജനിച്ച മണ്ണിൽ അടിമകളെ പോലുള്ള ജീവിതം നയിക്കുമ്പോൾ എവിടെയാണ് നമ്മുടെ സ്വാതന്ത്ര്യം?

പരസ്പരം സ്നേഹിക്കുവാനും കരുതുവാനും മറ്റുള്ളവരുടെ വേദനകൾ മനസ്സിലാക്കുവാനും കണ്ണീരോപ്പുവാനും തുടങ്ങുമ്പോൾ അവിടെയാണ് സ്വാതന്ത്ര്യം ഉദിക്കുന്നത്…

യഥാർത്ഥ സ്വാതന്ത്ര്യം?

വിശുദ്ധ ബൈബിൾ പറയുന്നു – ‘സ്വാതന്ത്ര്യനായി ക്രിസ്തു നമ്മെ സ്വാതന്ത്ര്യമാക്കി. അടിമനുകത്തിൽ പിന്നെയും കുടുങ്ങി പോകരുത്’

യഥർത്ഥ സ്വാതന്ത്ര്യം ക്രിസ്തുവിലൂടെ ലഭിക്കുന്നു. ഇന്നു മനുഷ്യ സമൂഹം നേരിടുന്ന എല്ലാ പ്രശ്നങ്ങളുടെയും പ്രധാന കാരണം ദൈവത്തിൽ നിന് നിന്നും അകന്നു പോകുന്നതാണ്. ക്രിസ്തുവിനെ ജീവിതത്തിൽ സ്വീകരികുമ്പോൾ നമ്മുടെ അടിമത്വം മാറി മോചിതരാകുന്നു.

നിങ്ങൾ ജീവിതത്തിൽ അടിമത്വം പെറുന്നുണ്ടെങ്കിൽ ക്രിസ്തുവിനെ കണ്ടു മുട്ടുക – സ്വാതന്ത്ര്യം പ്രാപിക്കുക.

ക്രിസ്തുവിലൂടെ ഉള്ള യഥർത്ഥ സ്വാതന്ത്ര്യം ജീവിതത്തിൽ ആഘോഷിക്കുന്ന എല്ലാവർക്കും ക്രൈസ്തവ എഴുത്തുപുര ടീമിന്റെ സ്വാതന്ത്ര്യദിനാശംസകൾ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.