ഇന്ത്യക്കാർക്ക് ഖത്തറിൽ ഇറങ്ങാൻ വിസ വേണ്ട

ഖത്തർ: ഇന്ത്യ ഉൾപ്പടെ 80 രാജ്യങ്ങളിലെ പൗരൻമാർക്ക് ഇനി മുതൽ ഖത്തറിൽ ഇറങ്ങുന്നതിന് മുൻകൂട്ടി വിസ എടുക്കേണ്ടുന്നതിന്റെ ആവശ്യമില്ല. റിട്ടേൺ ടിക്കറ്റുമായി ഖത്തറിൽ വന്നിറങ്ങുന്നവർക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങുന്നതിനുള്ള ഓൺ അറൈവൽ വിസ എയർ പോർട്ടിൽ നിന്ന് ലഭ്യമാക്കും.

post watermark60x60

രാജ്യത്തേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനായാണ് വിസ നിയമത്തിൽ ഇപ്പോൾ ഇങ്ങനെ ഒരു ഭേദഗതി വരുത്തിയതെന്ന് അധികൃതർ പറഞ്ഞു. പുതിയ നിയമം ഇന്ത്യയിൽ നിന്നുള്ള തൊഴിൽ അന്വേഷകർക്ക് വളരെ ആശ്വാസകരമായ തീരുമാനമായാണ് വിലയിരുത്തുന്നത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like