എഡിറ്റോറിയൽ:മറ്റുള്ളവരെ വിധിക്കാൻ വേണ്ടിമാത്രം പരീശഭക്തികളിക്കുന്ന കപട വിശുദ്ധർ സ്വയം ആത്മലോകത്തെ ന്യായാധിപന്മാരാകുന്നു

നവ മാധ്യമ അതിപ്രസരണം ബാധിച്ച സമൂഹം മലയാളീ പെന്തെക്കോസ്ത് ആണെന്ന് തോന്നുന്നു. വിദ്യാബഹുത്വവും സാമ്പത്തീക ശേഷിയും ഒരു സമൂഹം എന്ന നിലയിൽ തമ്മിലുള്ള സഹകരണവും ഉയർന്ന പ്രതികരണ ശേഷിയും ഒക്കെ ഇതിനു കാരണം ആകുന്നു എന്നതു സത്യം തന്നെ. പല പോസ്റ്റുകളുടെയും ഉദ്ദേശം ബോധവത്കരണം ആണെങ്കിലും അതുസംബന്ധിച്ച നിരൂപണങ്ങൾ പലതു അതിരു കടന്നു വിമർശന പ്രതികരണങ്ങളാകുന്നതിനാൽ വിരുദ്ധഗുണമാണ് ഉണ്ടാക്കുന്നതു. എവിടെ പൊതുജന മധ്യത്തിൽ ഔചിത്യമില്ലാത്ത പെരുമാറുന്ന സ്ഥിതിയാണ് നമുക്കുണ്ടാകുന്നതു. പലതും തുറന്നു പറഞ്ഞു തന്റേടം കാണിക്കുന്നവരുടെ മാന്യത പലപ്പോഴും തിരിച്ചടിയായി പ്രതികരണങ്ങങ്ങൾ ഉണ്ടാകുമ്പോൾ പിന്നെ തലയിൽ മുണ്ടിട്ടു ഓടുന്നു എന്നതും സത്യം തന്നെ. മങ്ങിപ്പോയ മാർക്കറ്റ് ഉയർത്തിവരാൻ പലപ്പോഴും പല പ്രസംഗകരും എഴുത്തുകാരും മറ്റുള്ളവരുടെമേൽ പഴിചാരുമ്പോൾ മറ്റുചിലർ സ്വയം നീതിമാൻ കളിക്കാനാണ് ഈ വിധ പ്രവണതകൾ ചെയുന്നത്. വിഷയങ്ങൾ വ്യക്തിഗത തലങ്ങളിൽ എത്തുമ്പോൾ സഭ്യതയുടെ സീമകൾ ലംഘിക്കുന്ന ഭാഷയും പ്രത്യക്ഷപെടുന്നു. ഒന്നും നേടുന്നില്ല തമ്മിലടിച്ചു സ്വയം നശിക്കുന്നു ,കുറെപ്പേരെ നശിപ്പിക്കുന്നു. ചിലർ ഇതൊക്കെ കണ്ടു അമ്പരന്നു നിൽക്കുന്നു.

ഉപദേശവിഷയങ്ങളും സഭാ നയങ്ങളും ബൈബിൾ ക്ലാസുകൾ വെച്ച് പഠിപ്പിക്കുന്നതാകും ഉചിതം. കടന്നാക്രമണങ്ങൾ ഒഴിവാക്കി വ്യക്തിഹത്യകളും അപചയ പാരായണങ്ങളും ഒഴിവാക്കുന്നതും നന്നായിരിക്കും. ഈ വിധ പ്രവൃത്തികളാൽ നമ്മുടെയും മറ്റുള്ളവരുടെയും സ്വകാര്യതകളും മാന്യതകളും ചിലപ്പോൾ കുടുംബങ്ങളുടേയും, ഹനിക്കപ്പെടുന്നു എന്നതാണ് സത്യം. പലപ്പോഴും ആരോപണങ്ങൾക്ക് പിന്നിലെ സത്യങ്ങളോ എഴുതിവെച്ചിരിക്കുന്ന വാർത്തസമാനമായ പൈങ്കിളി അപവാദങ്ങളുടെ പൊരുളുകളോ, ” എന്ന് പറയപ്പെടുന്നു/ പറഞ്ഞു കേൾക്കുന്നു/ ആരോപിക്കുന്നു “എന്നൊക്കെ ശുദ്ധഅപവാദത്തിന്റെ താലികെട്ടുള്ള വാർത്തകളും നാം വെള്ളം തൊടാതെ അതിനെ ചരിത്ര മാക്കി മാറ്റുകയും ചെയുന്നു. ഇത് നിരത്തുന്ന പലരും സ്വയ പ്രസിദ്ധിക്കും സ്വാർത്ഥലാഭത്തിനുവേണ്ടി മാത്രമായിരിക്കും എന്നത്തിലും തർക്കമില്ല.
ഈവിധ കിംവദന്തികൾ തകർത്തിട്ടുള്ള കുടുംബങ്ങളും സഭകളും നമ്മുടെ സമൂഹത്തിൽ ഉള്ളതുപോലെ മറ്റെങ്ങും കാണില്ല. അവയുടെ നവമുഖ ആഗോള പതിപ്പാണ് നാമമാധ്യമ വേട്ടകൾ. പലപ്പോഴും ഗ്രൂപ്പുകളെ സജീവമാക്കാനും മുൻപുണ്ടായ ആക്രമണങ്ങൾക്കു പ്രത്യാക്രമണം ചെയ്യാനും ഒക്കെയായി എല്ലാരും ഈ അവസരങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ തിക്തത അനുഭവിക്കുന്ന ഈ അക്രമണങ്ങളുമായി ബന്ധമില്ലാത്ത ഒട്ടേരെകൂട്ടരുണ്ട് നമ്മൾ വിസ്മരിക്കരുത്. ഇങ്ങനെ പൊതുജന മധ്യത്തിൽ നിന്ന് വിഴുപ്പലക്കുന്നതിനാൽ എന്ത് ഗുണം ആർക്കു എന്ത് പ്രയോജനം? വായിക്കുന്ന കുറെ പേർക്കുന്നവർക്കു ഒരു മനസുഖം അത്ര തന്നെ.

ഫലത്തിൽ നാം ഇരിക്കുന്ന കമ്പ് മുറിക്കരുത്.

 

റാന്നിയിലും ചെങ്ങനശ്ശേരിയിലും നടന്ന കൈവെപ്പു ദൃശ്യങ്ങൾ വീഡിയോ പകർത്തി അയച്ചത് യോഗങ്ങളിൽ പങ്കെടുത്തവർ തന്നെ. ഈ പകർത്തി അയച്ചവർ പെന്തക്കോസ്തിനു ഒരു ഗുണവും ചെയ്തില്ല മറിച്ചു ചെയ്ത ദോഷം എന്തെന്നറിയാതെ നല്ല പിള്ള ചമഞ്ഞു നടക്കുന്നു. ഈ കോലാഹലങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചതും അതിനു വേണ്ടി എതിർ ഭാഗങ്ങളെ പ്രകോപിതരാക്കിയതും അവരുടെ ഗൂഢാലോചനയുടെ ഭാഗമാണ്. അതറിയാതെയാണ് എതിർ ഭാഗം വികാരങ്ങൾക്ക് അടിമപ്പെട്ടു അവിവേകം കാട്ടിയതു. അപ്പോൾ വ്യക്തമായ ഉദ്ദേശത്തോടെ ഈ വിധ കാര്യങ്ങൾ ചെയ്തു അതിന്റെ ദൃശ്യങ്ങൾ പുറത്തു വിട്ട കുബുദ്ധികൾ പെന്തകൊസ്തിലെ മനപൂർവം ദ്രോഹിക്കയായിരുന്നു എന്ന കാര്യത്തിൽ സംശയം ഇല്ല.
ഒരു വ്യക്തിയെയോ ആ വ്യക്തിയുടെ സാഹചര്യമോ പഠിക്കുകയോ മനസിലാക്കുകയോ ചെയ്യാതെ സ്വന്തം പബ്ലിസിറ്റിയ്ക്കും വേദികൾക്കും വേണ്ടി സ്വയം വിശുദ്ധി ചമയുന്ന ചിലരാണ് പല അപവാദ കഥകൾക്കും പിന്നിൽ.സ്വയം വിശുദ്ധി ചമയാൻ മറ്റൊരുത്തനെ തെറ്റുകാരനായി ചിത്രീകരിക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ ശുദ്ധി ചൊദ്യം ചെയ്യപ്പെടേണ്ടതായിട്ടുണ്ട്.

വിദേശത്തു നടന്ന മലയാളി പെന്തക്കോസത് സമ്മേളനത്തിൽ ജീൻസും കീറിയിട്ട് പോപ്പ് ഡാൻസും ” മല” സോങും നടന്ന സമ്മേളനത്തിൽ പ്രഭാഷകനായിരുന്ന ഒരാൾ അവിടെ നടന്ന അഭ്യാസത്തെ വിമർശിക്കാതെ രൂപയും വാങ്ങി തിരിച്ചു വന്നിട്ട് മറ്റൊരു സംഗീതഞ്ജന്റെ വീഡിയോ ഇട്ട് വ്യക്തിഹത്യ ചെയ്യുന്നതിന്റെ ഉദ്ദേശശുദ്ധി അൽപം വിവരമുള്ളവർക്ക് മനസിലാക്കാം
തെറ്റ് തെറ്റാണ് അത് തീർച്ചയായും തിരുത്തപ്പെടേണം, എന്നാൽ അവിശ്വാസികൾക്ക് ചെളിവാരിയെറിയാനുള്ള മുഖാന്തരമായി സാമുഹ്യ മാധ്യമങ്ങളിൽ ചർച്ചയ്ക്കിടുന്നത് അംഗീകരിക്കുവാൻ ബുദ്ധിമുട്ടുണ്ട്. വീട്ടിൽ ഒരു പ്രശ്നം നേരിട്ടാൽ അത് പത്രത്തിൽ പരസ്യം ചെയ്യ്തിട്ടല്ലല്ലോ പരിഹാരം ഉണ്ടാക്കുന്നത്. തെറ്റു ചെയ്ത വ്യക്തിയോട് നേരിട്ട് ഉപദേശിക്കുകയും തെറ്റ് തിരുത്തുകയുമാണ് വേണ്ടത്.
ഇവിടെ ഒരു വ്യക്തി തെറ്റ് തിരുത്തുക എന്നതിനേക്കാൾ മകൻ ചത്താലും വേണ്ടില്ല മരുമകളുടെ കണ്ണീര് കണ്ടാൽ മതി എന്നുള്ള നിലപാടാണ്. സ്വയം പ്രസിദ്ധരാകുവാൻ ചിലർ മറ്റുള്ളവരുടെ പുറത്താണ് ചവുട്ടുന്നത്. ” നിന്റെ സഹോദരന് നിന്നോട് എന്തെങ്കിലും പ്രശ്നമുണ്ടങ്കിൽ നീ അവന്റെ അടുക്കൽ ചെന്ന് നിരപ്പ് പ്രാപിക്കണം എന്നാണ് ദൈവ വചനത്തിന്റെ പ്രമാണം.

ഉൾപെട്ടുനിൽക്കുന്ന സമൂഹത്തെ ശത്രുപക്ഷത്തു ചിത്രീകരിച്ചു മിടുക്കന്മാരാകാൻ ശ്രമിക്കുന്ന ആരും സുസ്ഥിരമാകയില്ല. അതിരുകടന്ന ഈ അഭ്യാസ പ്രകടനങ്ങൾക്കു അറുതി വരേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.