ലേഖനം: അനുഗ്രഹങ്ങളും ദൈവഭക്തിയും

ജിബിൻ ഫിലിപ്പ് തടത്തിൽ

യഹോവ സാത്താനോട് എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അതിന്നു സാത്താൻ യഹോവയോട് വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു.

എന്നാൽ ഇന്നത്തെ ദൈവജനത്തിന്റെ അവസ്ഥ എന്താണ് ?

ആദിമ മാതാപിതാക്കൾ സത്യ സുവിശേത്തിനു വേണ്ടി ഇറങ്ങി പുറപ്പെട്ടപ്പോൾ അവർക്ക് ഒന്നും ഇല്ലായിരുന്നു പട്ടിണിയും ഒറ്റപ്പെടലും മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. എങ്കിൽ അവർ ദൈവത്തിൽ ആശ്രയിക്കുന്നവരും ദൈവഭക്തി ഉള്ളവരും ആയിരുന്നു. എന്നാൽ ഇന്നത്തെ തലമുറയെ കർത്താവേ അനുഗ്രഹിച്ചു. എന്നാൽ അനുഗ്രഹങ്ങൾ ലഭിച്ചു കഴിയുമ്പോൾ ദൈവത്തിൽ നിന്നുള്ള ആശ്രയം മാറുന്നു. ദൈവഭക്തി നഷ്ടപ്പെടുന്നു. ജീവിതത്തിൽ ഒന്നുമില്ലായിമയിലും ഉയർച്ചയിലും നമ്മുടെ ആശ്രയം കർത്താവിൽ ആയിരിക്കണം. ദൈവഭക്തിയും ഒരിക്കലും മാറിപ്പോകരുത്. അപ്പോൾ മാത്രമേ നല്ല ഒരു സാക്ഷ്യം ദൈവത്തിൽ നിന്നു ലഭിക്കു. ഈയോബിനെ കുറിച്ച് ദൈവം പറഞ്ഞത് അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ. എല്ലാ അനുഗ്രഹങ്ങളും ലഭിച്ചിട്ടും ദൈവഭക്തി ഉള്ളവനായി അവൻ നിന്നു. അങ്ങനെ ഒരു കാഴ്ചപ്പാട് നമുക്ക് ഉണ്ടാക്കട്ടെ.
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ….

ജിബിൻ ഫിലിപ്പ് തടത്തിൽ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.