പ്രാർത്ഥനയോടെ പ്രസംഗം അവസാനിപ്പിച്ച് സുക്കൻബെർഗ്ഗ്

ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനും സിഇഒയുമായ സുക്കൻബർഗ്ഗ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുന്നു.

post watermark60x60

അടുത്തയിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാനചടങ്ങില്‍ അദ്ദേഹവും പങ്കെടുക്കാനെത്തിയിരുന്നു. 20 മിനിറ്റ് നീണ്ട പ്രസംഗമായിരുന്നു അദ്ദേഹത്തിന്റേത്.

പ്രസംഗം കേട്ടുകൊണ്ടിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടായിരുന്നു അദ്ദേഹം അത് അവസാനിപ്പിച്ചത്. ആ പ്രസംഗത്തിനിടയില്‍ സുക്കര്‍ബെര്‍ഗ് പ്രാര്‍ത്ഥനയും ഉള്‍പ്പെടുത്തിയതാണ് ശ്രോതാക്കളെ അത്ഭുതപ്പെടുത്തിയത്.

Download Our Android App | iOS App

കഴിഞ്ഞ ക്രിസ്തുമസ് വരെ സുക്കര്‍ബെര്‍ഗിനെ നിരീശ്വരവാദിയായിട്ടാണ് ലോകം വിലയിരുത്തിയിരുന്നത്. എന്നാല്‍ അന്ന് ക്രി്‌സ്തുമസ് സന്ദേശം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതുവഴി തന്നെക്കുറിച്ചുള്ള ലോകത്തിന്റെ ധാരണ അദ്ദേഹം തിരുത്തിയിരുന്നു. യഹൂദവിശ്വാസത്തിലാണ് താന്‍ വളര്‍ന്നു വന്നതെന്നും ദൈവ വിശ്വാസം വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ദൈവകൃപയില്ലാതെ ജീവിതത്തിൽ ഉയർച്ചയുണ്ടാവുകയില്ലെന്നും സുക്കര്‍ബര്‍ഗ് പ്രതികരണം അറിയിച്ചിരുന്നു.

-ADVERTISEMENT-

You might also like