യുറോപ്പില്‍ ക്രൈസ്തവ മൂല്യത്തെ തകര്‍ക്കാന്‍ കരാര്‍; ഹംഗേറിയന്‍ പ്രധാനമന്ത്രി

യൂറോപ്യൻ രാജ്യങ്ങളില്‍ ക്രൈസ്തവർക്കെതിരായി  ആസൂത്രിത നീക്കം നടക്കുന്നതായി ഹംഗേറിയൻ പ്രധാനമന്ത്രി വിക്ടർ ഓർബൻ പറഞ്ഞു. തന്‍റെ റൊമാനിയന്‍ സന്ദര്‍ശന വേളയിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. ചില യൂറോപ്പ്യന്‍ രാഷ്ട്രീയ നേതാക്കന്മാരും കോര്‍പ്പറെറ്റുകളും തമ്മിലുള്ള അലിഖിത ഉടമ്പടിയാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

അറേബ്യൻ രാഷ്ട്രങ്ങളിൽ നിന്നുമുള്ള  കുടിയേറ്റം വഴി യൂറോപ്പിൽ ഒരു മിശ്രിത സംസ്കാരം ഇതിനോടകം തന്നെ ശക്തി പ്രാപിച്ചു. അഭായര്‍ത്തികള്‍ക്ക് അനുകൂലമായ കുടിയേറ്റ നീയമ പരിഷ്ക്കരത്തിനായ് ഭൂഖണ്ടത്തിലെ രാജ്യങ്ങള്‍ തമ്മില്‍ മത്സരിക്കുകയാണ്. എന്നാല്‍ ക്രിസ്തവരായ അഭയാര്‍ത്തികളെ കൈക്കൊള്ളുവാന്‍ പല രാജ്യങ്ങളും തയ്യറാകുന്നുമില്ല. ഇസ്ലാം മതത്തിന്റെ സ്വതീനം യൂറോപ്പില്‍ കൂടിവരുന്നത് മൂലം ക്രൈസ്തവ മൂല്യങ്ങളില്‍ ഇടിവ് സംഭവിക്കുന്നു. കുടിയേറ്റ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുക വഴി അവരുടെ വിശ്വാസത്തെയും സംസ്കാരത്തെയും ഉൾകൊള്ളാൻ യൂറോപ്പ് നിർബന്ധിതമാകും. അതോടുകൂടി നൂറ്റാണ്ടുകളായി പുലര്‍ത്തിപോന്നിരുന്ന ക്രൈസ്തവ സംസ്കാരത്തിന് യൂറോപ്പില്‍ അന്ത്യം സംഭാവിക്കുംമെന്നും അദ്ദേഹം പറഞ്ഞു.

നിലനില്പ്പിന് തന്നെ ഭീഷണി ഉയർത്തുന്ന ഇത്തരം നയങ്ങളെ സമചിത്തതയോടെ നേരിടാന്‍ രാജ്യങ്ങള്‍ തയ്യാറാകണം. യൂറോപ്യൻ അഖണ്ഡതയും ക്രൈസ്തവ കൂട്ടായ്മയും നിലനിർത്താൻ വൈര്യം മറന്നു രാജ്യങ്ങള്‍ ഒത്തുചേരണമെന്നു ഓർബൻ ആഹ്വാനം ചെയ്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like