ലേഖനം: മാനേജ്മെന്റിന്റെ കുട്ടകളി; ഹോസ്പ്പിറ്റലുകൾ നഷ്ടത്തിലോ…???

ഷെബു തരകൻ കോട്ടയം

ഒപിയിൽ രെജിസ്ട്രേഷൻ നടത്തുമ്പോൾ തുടങ്ങും ഹോസ്പിറ്റലിന്റെ നഷ്ട്ടം. അഞ്ചു പൈസ മുടക്കുള്ള ഒരു ചീട്ട് എടുക്കാൻ 100 രൂപ. ഡോക്ടറെ കാണാൻ 150 രൂപ. 8 രൂപ വിലയുള്ള ഒരു പാരസെറ്റമോളും 2 രൂപ മുടക്കുള്ള സെട്രിസിനും 18 രൂപ മുടക്കുള്ള ഒരു കഫ് സിറപ്പും ഫർമസിയിലേക്കു കുറിക്കുമ്പോൾ ഈടാക്കുന്നത് വെറും 450 രൂപ മാത്രം!. ഇനി അഡ്മിറ്റ് ചെയ്‌താൽ ഹോസ്പിറ്റലുകളുടെ നഷ്ടം വീണ്ടും കൂടുകയാണ്. ഐ സി യു വിൽ ഒരു ഡോക്ടർ വിസിറ്റ് കുറഞ്ഞത് 250 രൂപ. നഴ്‌സിംഗ് ചാർജ്ജ് കുറഞ്ഞത് 250 രൂപ. ഐ സി യു ബെഡിന്റെ ചാർജ്ജ് 1,000 മുതൽ 5,000 വരെ.

9 രൂപ എം ആർ പി ഉള്ള ഒരു സർജിക്കൽ ഗ്ലോവ്സിനു ഈടാക്കുന്നത് 60 രൂപ.(ഒരു ദിവസം ഉപയോഗിക്കുന്നത് കുറഞ്ഞത് 10 എണ്ണം). 3 രൂപ എം ആർ പി ഉള്ള ഒരു സക്ഷൻ കത്തീറ്ററിനു ഈടാക്കുന്നത് 78 രൂപ മാത്രം. ( ദിവസ ഉപയോഗം കണ്ടീഷൻ അനുസരിച്ചു പത്തോ അധിലധികമോ ) ക്യാനുലേഷൻ ഐ വി ഇൻഫ്യൂഷൻ (പേര് ജാഡ ആണെന്നുള്ളൂ വെറുതെ ഗ്ളൂക്കോസ് കേറ്റുന്നതിനാണ് ) തുടങ്ങി 500 രൂപയിലധികം ഈടാക്കുന്ന പ്രൊസീജിയറുകൾ. പിന്നെ ഞങ്ങൾക്ക് പോലും വിലയോ ആവശ്യകതയോ അറിയാത്ത നൂറിലധികം ബ്ലഡ് ടെസ്റ്റുകൾ, എക്സ്-റെ, സീ ടി സ്കാൻ,
എം ആർ ഐ തുടങ്ങിയ എണ്ണിയാല്‍ ഒടുങ്ങാത്ത തരം കൂട്ടം ടെസ്റ്റുകൾ.

സെക്കുലര്‍ പത്ര മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ട്‌ വിശ്വസത്തിലെടുത്തല്‍ ഒരു രോഗിയെ കയ്യില്‍ കിട്ടിയാല്‍ അനാവശ്യമായ ടെസ്റ്റുകള്‍ നടത്തുന്ന ഒരു മാഫിയ കൂട്ടുകെട്ട് ആശുപത്രി മാനേജ്മെന്റുകളും – ടെസ്റ്റിംഗ് ലബോറട്ടറികളും തമ്മില്‍ ഉണ്ടെന്നാണ് വിവരം ലഭിക്കുന്നത്.

ഒരു കാർഡിയാക് മോണിറ്ററും സെൻട്രലൈസ്ഡ് ഓക്‌സിജനും ഉള്ള ഡിപ്പാർട്മെന്റ് ആണെങ്കിൽ നഷ്ടം പിന്നെയും കൂടും. പിന്നെ റെഫെറെൻസുകൾ എന്ന വിളിപ്പേരിൽ ഒരു പണിയും ഇല്ലാതിരിക്കുന്നവരെ വിളിച്ചു കോൺസൾറ്റഷൻ കൊടുക്കുന്ന ഒരു ഏർപ്പാടുണ്ട്. അതായത് ചങ്കിനു വേദനയുമായി വരുന്നവന്റെ ചെവിയും മൂക്കും പരിശോധിക്കാൻ ഇ എൻ ടീ. കാലു വേദനയുമായി വരുന്നവന് ഓര്‍ത്തോ കൺസൾറ്റഷൻ പല്ലു വേദനയുമായി വരുന്നവന് ഡെന്റല്‍ കൺസൾറ്റഷൻ. മൂത്രത്തിൽ കല്ലുമായി വരുന്നവന് യുറോ കൺസൾറ്റഷൻ,…..etc. അങ്ങിനെ പോകുന്നു ഒരു രോഗിയെ കയ്യിൽ കിട്ടിയാൽ ഉള്ള ആത്മാർഥത. 10,000 രൂപയിൽ താഴെ മുടക്കുള്ള മൂന്നു ദിവസത്തെ ഐ സി യു വാസം കഴിയുമ്പോൾ രോഗിക്ക് ബില്ല് വെറും ഒരു ലക്ഷമോ അതിനു മുകളിലോ മാത്രം.

ഇനി നിങ്ങൾ പറയൂ ഇതല്ലേ മാനേജ്മെന്റിന്റെ കളി ഹോസ്പിറ്റലുകൾ നഷ്ടത്തിലാണോ??

കുത്തക മാനേജ്മെന്റുകളെ, നിങ്ങളുടെ വൃത്തികെട്ട കച്ചവടത്തിന്റെ പങ്ക് അവർക്ക് വേണ്ട. അവർ ചെയ്യുന്ന ജോലിയുടെ കൂലി മാത്രം മതി. സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവരുടെ അവകാശമാണ് അവർ ആവശ്യപ്പെടുന്നത്. നിങ്ങൾക്ക് മാധ്യമങ്ങളെയോ കോടതിയെയോ വിശ്വാസികളെയോ വേണമെങ്കിൽ വകുപ്പ് മന്ത്രിയെയോ വരെ വിലക്കെടുക്കാൻ കഴിഞ്ഞേക്കാം. പക്ഷെ  സമര വേര്യം നെഞ്ചിലേറ്റി ആത്മാഭിമാനത്തിന് വേണ്ടി പോരാടുന്ന മാലാഖ കുട്ടികളെ നിങ്ങള്ക്ക് തൊടാന്‍ ആവില്ല. അവരിൽ ഒരാളെയും  നിങ്ങൾക്ക് ഒന്നിലും പ്രലോഭിപ്പിക്കാൻ കഴിയില്ല. ചരിത്രം പഠിച്ചാല്‍ മനസിലാകും… തൊഴിലാളി സമരങ്ങള്‍  ഇന്നേ വരെ പരാജയപ്പെട്ടിട്ടില്ല. അവകാശങ്ങള്‍ നേടിയെടുക്കുന്നവരാന് തൊഴിലാളികള്‍. അവരുടെ മുട്ട് മടങ്ങാന്‍ കേരളത്തിലെ പൌര ബോധമുള്ള പൊതു സമൂഹമൊട്ടു സമ്മതിക്കുകയുമില്ല.

മാലാഖമാരുടെ സമരത്തിന്‌ സപ്പോർട്ട് ചെയ്യുന്ന എല്ലാവരും ഇത് പൊതു സമൂഹത്തിന്റെ അറിവിലേക്ക് പരമാവധി ഷെയർചെയ്യണം.

ക്രൈസ്തവ എഴുത്തുപുരയുടെ പൂര്‍ണ്ണ പിന്തുണ സമരം ചെയ്യുന്ന ഞങ്ങളുടെ സഹോദര-സഹോദരിമാര്‍ക്ക് എന്നും ഉണ്ടാകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like