ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമാകുന്നു; ഇരുപതു ദശലക്ഷം ആള്‍ക്കാര്‍ പട്ടിണി മരണ ഭീതിയില്‍

സ്വന്തം ലേഖകന്‍

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ദശലക്ഷക്കണക്കിന്‌ ജനങ്ങള്‍ ഭക്ഷണം ലഭിക്കാതെ പട്ടിണിയില്‍ വലയുന്നു. യു.എൻ പുറത്തുവിട്ട കണക്കനുസരിച്ച് ദക്ഷിണ സുഡാന്‍, നൈജീരിയ, യെമെന്‍, സോമാലിയ രാജ്യങ്ങളിലെ ജനങ്ങള്‍ കൊടിയ ഭക്ഷണ ക്ഷാമം മൂലവും, വെള്ളത്തിന്റെ ക്ഷാമം മൂലവും വലയുന്നതായ് റിപ്പോര്‍ട്ട്‌ പറയുന്നു.  ആഭ്യന്തര യുദ്ധത്തിന്റെയും, തീവ്ര വാദ സംഘടനങ്ങളുടെയും അനന്തര ഫലമാണ് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ നേരിടുന്ന ഭക്ഷ്യ ക്ഷമാത്തിന്റെ മൂല കാരണമായ് ഈ റിപ്പോര്‍ട്ട്‌ ചൂണ്ടി കാണിക്കുന്നത്. വിള നാശം മൂലമോ, കാലാവസ്ഥ വ്യതിയാനം കൊണ്ടോ ഉണ്ടായ ഒരു ക്ഷാമം അല്ല ഇത്.

post watermark60x60

മെർസി കോർപ്പസ് സഹായ സംഘത്തിന്റെ തലവനായ മൈക്കിൾ ബോവർസ്ന്‍റെ അഭിപ്രായത്തില്‍ ഇത് പൂര്‍ണ്ണമായും മനുഷ്യ നിര്‍മ്മിത ക്ഷാമം ആണ്. ഇതിനു പരിഹാരം മനുഷ്യര്‍ തന്നെ കാണണം.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ മരണ നിരക്കിന്റെ ഭീതിയില്‍ ആണ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഇപ്പോളത്തെ സ്ഥിതി. ഏകദേശം ഇരുപതു ദശലക്ഷം ആള്‍ക്കാര്‍ പട്ടിണി മരണ ഭീതിയില്‍ കഴിയുന്നു.

Download Our Android App | iOS App

സൌത്ത് സുഡാനില്‍ ഏതാണ്ട് അമ്പതു ശതമാനത്തോളം ജനങ്ങള്‍ക്ക്‌ വേണ്ടത്ര ആഹാരം ലഭിക്കുന്നില്ല. അഞ്ചു മില്ല്യന്‍ ജനങ്ങളാണ് കൊടിയ പട്ടിണി മൂലം മരണ ഭീഷണിയില്‍ കഴിയുന്നത്‌. ലക്ഷക്കണക്കിന്‌ കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പോക്ഷക ആഹാരത്തിന്റെ കുറവ് മൂലമുള്ള തീരാ രോഗത്തിന് അടിമകളായി തീരുന്നു. ജനിച്ചു വീഴുന്ന പല കുഞ്ഞുങ്ങള്‍ക്കും വേണ്ടത്ര പോക്ഷക ആഹാരം ലഭിക്കാത്തത് മൂലം ബുദ്ധിപരമായും, ശരീരികമായുമുള്ള വളര്‍ച്ചാ വൈകല്യത്തെ നേരിടുന്നു.

നൈജെരിയായില്‍ ബോക്കോ ഹോറാമിന്റെ സ്വാതീനം മൂല, നിരവധി കര്‍ഷക പാടങ്ങള്‍ ആണ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയത്. കര്‍ഷകര്‍ കൂട്ടത്തോടെ തങ്ങളുടെ വാസ സ്ഥലം പാലായനം ചെയ്തു പോയത് മൂലം രാജ്യത്തിന്റെ കാർഷിക സംവിധാനം തന്നെ താറുമാറായി. ഐഖ്യ രാഷ്ട്ര സഭയുടെ കണക്കനുസരിച്ച് ഏകദേശം 4.8 ദശലക്ഷം ആളുകൾക്ക് അടിയന്തര ഭക്ഷ്യ സഹായം ആവശ്യമാണ്‌.  സോമാലിയയില്‍ ഏകദേശം 6 ദശലക്ഷത്തിലധികം ആളുകൾക്ക് അടിയന്തര ഭക്ഷ്യ സഹായം ആവശ്യമാണ്. പക്ഷെ ഇസ്ലാമിക് ഭീകര ഗ്രൂപ്പായ അൽ ഷബബന്‍റെ സ്വാതീനം മൂലം സന്നദ്ധ സംഘടനകള്‍ക്ക് അവിടെ പ്രവര്‍ത്തിക്കാന്‍  കഠിനമായി ബുദ്ധിമുട്ട് അനുഭവപെടുന്നു.

യമനിൽ ഏതാണ്ട് 7 ദശലക്ഷത്തിലധികം ജനങ്ങൾക്ക് അടിയന്തര ഭക്ഷ്യ സഹായം ആവശ്യമാണ്. എന്നാൽ സർക്കാറും ഹൂട്ടി വിമതരും തമ്മിലുളള യുദ്ധം മൂലം ഭാഷ്യ സാധനങ്ങള്‍ എത്തിക്കുവാന്‍ അവിടെയും കഴിയുന്നില്ല.

ദക്ഷിണ സുഡാനിൽ താമസിക്കുന്ന റൗച്ച് മാച്ചാർ പറയുന്നത്, യുദ്ധവും ക്ഷാമവും ഒരേപോലെ അപകടകരമാണ്. യുദ്ധത്തിലും കുട്ടികള്‍ ഉപ്പെടെയുള്ള ജനങ്ങള്‍ മരിക്കുന്നു, പട്ടിണി മൂലവും ജനങ്ങള്‍ മരിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like