നിങ്ങൾ ഞങ്ങളെ സംഘടിതരാക്കി

റോയി പന്തളം

“നിങ്ങൾ ഞങ്ങളെ സംഘടിതരാക്കി….. ”
ആഗോളതലത്തിലുള്ള ആതുരശുശ്രൂഷ രംഗത്ത് കേരള നേഴ്സ്സ്സ് അന്നും ഇന്നും ലോക ജനതയുടെ മുന്നിൽ നന്മയുടെ നേർമാതൃകയായാണ്. 

post watermark60x60

കേരളത്തെ “ഗോഡ്സ് ഓൺ കൻട്രീ എന്ന വിളിക്കുന്ന തലക്കെട്ട് സത്യമാണെന്ന് തെളിയിച്ചു കൊണ്ടാണ് കേരളാ നേഴ്സസ് പിറന്ന നാടിന്റെ അഭിമാനം കാത്തുസൂക്ഷിച്ചു കൊണ്ട് അന്യരാജ്യങ്ങളിൽ ജോലി ചെയ്യുന്നത്.

സത്യത്തിൽ കേരള നേഴ്സസിനെ കേരളത്തിന്റെ അംബാസിഡഴേസ്സ് എന്ന പേരിലാണ് വിളിക്കേണ്ടത്.

Download Our Android App | iOS App

സ്വന്തം നാട്ടിൽ ജോലി ചെയ്യുന്ന നേഴ്സസിന് ന്യായമായ ശമ്പളം നൽകാതിരിക്കുന്ന മാനേജ്മെന്റിനെതിരെ സമരം ചെയ്തപ്പോൾ, സർക്കാരും പ്രതിപക്ഷവും മറ്റ് രാഷ്ട്രീയക്കാരും അവർക്കു നേരെ മുഖം തിരിച്ചു നിന്നതിനാൽ ,ഞങ്ങൾ വിദേശ നേഴ്സ്സ്മാർ പോലും സംഘടിതരാകുവാൻ നിങ്ങൾ നിർബന്ധിക്കയായിരുന്നു.
സത്യത്തിൽ നിങ്ങൾ എന്നെ കമ്യൂണിസ്റ്റാക്കി എന്ന് പറയുന്നതുപോലെ നിങ്ങൾ ഞങ്ങളെ സംഘടിതരാക്കി “.

ഈ സമരം പരാജയപ്പെടുവാൻ ഞങ്ങൾ അനുവദിക്കുകയില്ല, രാജ്യാന്തര തലത്തിൽ വേണ്ടുന്ന പബ്ളിസിറ്റി ഞങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ഞങ്ങൾ ജോലി ചെയ്യുന്ന ആശുപത്രിയിലെ മലയാളി സ്റ്റാഫ് ഇവർക്കു വേണ്ടി സംഭാവന ശേഖരിച്ചപ്പോൾ ഒരു ഈജിപ്ഷ്യൻ ഡോക്ടർ തന്റെ ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കി ഫണ്ട് ശേഖരണത്തിൽ സഹകരിച്ചപ്പോൾ വാസ്തവത്തിൽ തകർന്നു വീണത് വാനോളമുയരത്തിൽ നാം കാത്തുസൂക്ഷിച്ച നമ്മുടെ അഭിമാനമാണ്….

വിജയം വരെയും സമരം ചെയ്യുമെന്ന കേരള നേഴ്സിന്റെ മുദ്രാവാക്യം അറബിക്കടലിനുമപ്പുറമുള്ള കേരള നേഴ്സസിന്റെ പ്രവാസ സഹോദരളായ ഞങ്ങൾ ഏറ്റെടുക്കുകയാണ്… സഹകരിക്കുക….

-ADVERTISEMENT-

You might also like