വികസ്വര രാജ്യങ്ങള്‍ക്ക് ഗര്‍ഭ ചിദ്രത്തിനു കാനഡയുടെ വക വന്‍ ധനസഹായം; പ്രതിക്ഷേധവുമായ് ക്രൈസ്തവ നേതാക്കന്മാര്‍

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ വികസ്വര രാജ്യങ്ങളില്‍ ഗര്‍ഭ ഭ്രൂണഹത്യ നിയമവിധേയമാക്കാൻ കാനഡ മുൻ കൈയ്യെടുക്കണമെന്ന കനേഡിയന്‍ മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. ദൈവീക വ്യവസ്ഥിതിയുടെ നഗ്നമായ ലംഘനം നീയമത്തിന്റെ രൂപത്തില്‍ നടപ്പില്‍ വരുത്തുന്നതില്‍ കാനഡ അടുത്തിടെ വലിയ ഉത്സാഹമാണ് കാണിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഗര്‍ഭം അലസിപ്പിക്കാന്‍ കാനഡ വകയിരുത്തിയ 650 മില്യൺ ഡോളറിന്റെ ധനസഹായം.

കാനഡയുടെ തീരുമാനത്തെ അപലപിച്ച് നൈജീരിയ ഒയോ രൂപത ബിഷപ്പ് ഇമ്മാനുവേൽ ബജേദോ രംഗത്ത് വന്നു. തെറ്റിനെ ന്യായീകരിക്കുന്ന പ്രവണത ശരിയല്ലായെന്നും ലൈഫ് സൈറ്റ് ന്യൂസിനു നല്കിയ പ്രസ്താവനക്കുറിപ്പിൽ അദ്ദേഹം പറഞ്ഞു. സമ്പത്തിനെ ആയുധമാക്കി ആഫ്രിക്കൻ രാഷ്ട്രങ്ങളുടെ മേൽ സ്വാധീനം ചെലുത്താന്‍ വികസിത രാജ്യങ്ങള്‍ ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്ന്നു അദ്ദേഹം പറഞ്ഞു. ഭ്രൂണഹത്യ പ്രചരിപ്പിക്കാൻ നല്കുന്ന സാമ്പത്തിക സഹായം, പ്രാഥമിക ആരോഗ്യമേഖലയിലും അടിസ്ഥാന സൗകര്യങ്ങൾക്കും, മാനവ കുലത്തിന്റെ പട്ടിണി മാറ്റനുമാണ് കാനഡ ഉപയോഗിക്കെണ്ടിയത് എന്നദ്ദേഹം പറഞ്ഞു. ആഫ്രിക്കന്‍ ജനതയുടെ സംസ്കാരത്തിന്മേലുള്ള വിദേശ ശക്തികളുടെ കടന്നു കയറ്റത്തെ പ്രോലൈഫ് സംഘടനകളുടെ സഹകരണത്തോടെ അതിജീവിക്കണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.

അതേ സമയം കാനഡയിലെ ക്രൈസ്തവ മേലദ്ധ്യക്ഷനമാരും  ഗവൺമെന്റിന്റെ ഭ്രൂണഹത്യ വിദേശനയത്തെ അപലപിച്ചു രംഗത്തെത്തിയിട്ടുണ്ട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.