വ്യാജ സുവിശേഷകരെ തിരിച്ചറിയാനുള്ള മൂന്നു അടയാളങ്ങള്‍

ദൈവമക്കള്‍ എപ്പോളും വ്യാജ സുവിശേഷകരെ കുറിച്ചും സുവിശേഷത്തെ കുറിച്ചും ബോധ്യമുള്ളവര്‍ ആയിരിക്കേണം. എന്നാല്‍ പലപ്പോഴും വ്യാജന്മാരും തിരുവചനത്തിലെ വാക്യങ്ങള്‍ തന്നെയാണു അവരുടെ വാദം സ്ഥാപിക്കാനും ഉപയോഗിക്കുന്നത്. അതുകൊണ്ട് ഇവരെ പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കണം എന്നില്ല.

post watermark60x60

വ്യാജ സുവിശേഷകരെ തിരിച്ചറിയാന്‍ ഉതകുന്ന മൂന്നു എളുപ്പ വഴികള്‍ ചുവടെ:

കർത്താവായ യേശുക്രിസ്തുവിന്റെ ദൈവത്വവും മനുഷ്യത്വവും നിരസിക്കുന്നവര്‍

Download Our Android App | iOS App

യേശു ക്രിസ്തു പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനും ആണെന്ന് ബൈബിള്‍ പഠിപ്പിക്കുന്നു. “യേശു ക്രിസ്തു ദൈവത്തിന്റെ ഏകജാത പുത്രനാണ്. പ്രവചന നിവര്‍ത്തിക്കായ് അവൻ കന്യകയായ സ്ത്രീയുടെ ഉദരത്തില്‍ നിന്നും ജനിച്ചു. തന്‍റെ പരസ്യ ശുശ്രൂക്ഷ ആരംഭിക്കുന്നത് വരെ അവന്‍ മാതാപിതാക്കള്‍ക്ക് കീഴ്പ്പെട്ടു ഒരു സാധാരണ മനുഷ്യനായ് വളര്‍ന്നു. അവന്‍റെ ശുശ്രൂക്ഷ സാത്താന്റെ സാമ്രാജ്യം തകര്‍ക്കുന്നതായിരുന്നു. യേശുവിന്‍റെ ജനനവും, ജീവിതവും, മരണവും, ഉയര്‍ത്തെഴുനെല്പ്പും സാത്താന്റെ സാമ്രാജ്യത്തിന്‍റെ പരാജയത്തിനു കാരണമായി തീര്‍ന്നു. ഇത് വിശ്വസിക്കാത്തവർ വ്യാജ സുവിശേഷകര്‍ ആകുന്നു.

അവർ “മറ്റൊരു യേശുവിനെ” പ്രസംഗിക്കുന്നു

അപ്പോസ്തോലനായ പൌലോസ് ഇതിനെക്കുറിച്ച് സഭയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇത്തരക്കാര്‍ യേശുവിനെ പ്രസംഗിക്കുന്നവര്‍ ആയിരിക്കും. പക്ഷെ ബൈബിള്‍ പറഞ്ഞിരിക്കുന്ന യേശുവിനെ അല്ല എന്ന് മാത്രം. വചന സത്യങ്ങളെ തങ്ങളുടെ സുഖ സൌകര്യങ്ങള്‍ക്ക് വേണ്ടി വളച്ചൊടിക്കാന്‍ ഇത്തരക്കാര്‍ക്ക് ഒരു മടിയുമില്ല. യേശുവിന്‍റെ നാമത്തില്‍ പലപ്പോഴും ഇവര്‍ അത്ഭുതം ചെയ്തെന്നും വരാം. പക്ഷെ ദൈവത്തിന്‍റെ വചനത്തില്‍ നില്‍ക്കാത്ത ആരും ദൈവത്തിനുള്ളവര്‍ അല്ല. ഇങ്ങനെയുള്ളവരെ  വിട്ടോഴിഞ്ഞിരിക്കനാണ് അപ്പോസ്തലനായ പൌലോസ് ഉപദേശിക്കുന്നത്.

ജീവിതം ഇല്ലാത്ത പ്രസംഗം നടത്തുന്നവര്‍

വളരെ ശക്തിയോടും ധീരതയോടും സുവിശേഷം പ്രസംഗിക്കുന്നവര്‍ ആണെങ്കിലും ജീവിതത്തില്‍ യേശുവിന്‍റെ വചനങ്ങള്‍ക്ക് ഇക്കൂട്ടര്‍ പ്രാധാന്യം നല്‍കുന്നില്ല. ശക്തിയും ദൂതുമെല്ലാം പുള്‍-പിറ്റില്‍ മാത്രം ഇവര്‍ ഒതുക്കി നിര്‍ത്തുന്നു. സഭയിലോ ദേശത്തോ ഇവര്‍ക്ക് സാക്ഷ്യം ഉണ്ടാകില്ല. ലളിതമായി പറഞ്ഞാൽ, അവർ പ്രസംഗിക്കുന്ന കാര്യങ്ങൾ അല്ല അവർ പ്രാവർത്തികമാക്കുന്നത്. അവര്‍ ഒന്ന് പ്രസംഗിക്കുന്നു മറ്റൊന്ന് ചെയ്യുന്നു.

ഭക്തിയുടെ വേഷം ധരിച്ചു അതിന്റെ ശക്തി ത്യജിക്കുന്ന ഇക്കൂട്ടരെ ഒഴിവാക്കാന്‍ (2 തിമൊഥെയൊസ് 3: 1-5) പൌലോസ് ഉപദേശിക്കുന്നു. കര്‍ത്താവായ യേശുക്രിസ്തുവും ഇത്തരക്കാര്‍ക്കെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട് (മത്തായി 7: 15-20).

-ADVERTISEMENT-

You might also like