ഭക്തിയുടെ മാനദണ്ഡം ഭൗതികമല്ല ശുദ്ധീകരണമാണ്: പാസ്റ്റർ കെ.ജെ.തോമസ്സ്, കുമളി

കാനഡയിൽ നടന്ന വെസ്റ്റേൺ പെന്തക്കോസ്റ്റൽ കോൺഫെറെൻസിൽ നിന്ന്

സ്വന്തം ലേഖകൻ

എഡ്മെണ്ഡൻ: ഇരുപത്തി ഒൻപതാമത് വെസ്‌റ്റേൺ പെന്തക്കോസ്തൽ കോൺഫറൻസിന്റെ കടശ്ശി സന്ദേശത്തിലാണ് മുഖ്യ പ്രാസംഗരിൽ ഒരാളായ പാസ്റ്റർ കെ.ജെ.തോമസ്സ് ദൈവമക്കളെ ഉദ്ബോധിപ്പിച്ചത്.

ദൈവവുമായുള്ള നമ്മുടെ ബദ്ധത്തിന്റെ തെളിവ് ദൈവം നമുക്ക് തന്ന ഭൗതിക നന്മകളുടെ ഏറ്റക്കുറച്ചിലല്ല, കഴുകൽ ആണ്.

ഭക്തിയുടെ അളവുകോൽ ഭൗതികമാണെന്ന് തെറ്റിദ്ധരിച്ച് മനസ്സാക്ഷിയെ വഞ്ചിച്ചും നിത്യതയെ മറന്നും ദൈവവചനത്തിന്റെ മൂല്യങ്ങളെ കാറ്റിൽ പറത്തിയും വക്രതയിലൂടെയും വഞ്ചനയിലൂടെയും എങ്ങനെയെങ്കിലും ധനം സമ്പാദിക്കാനും അതൊക്കെ ദൈവത്തെ സേവിച്ചതുകൊണ്ട് കിട്ടിയതാണെന്നും വരുത്തി തീർക്കാനുമുള്ള ഒരു വല്ലാത്ത ദുഷിച്ച കാലഘട്ടത്തിൽ അതൊക്കെ നമ്മുടെ ചിന്താമണ്ഡലങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുമ്പോൾ നാം തിരിച്ചറിയേണം ഭക്തിയുടെ മാനദണ്ഡം ഭൗതികമല്ല ശുദ്ധീകരണമാണ്. ശുദ്ധീകരണത്തിനു പകരമല്ല ഭൗതീകം.

ഉപസംഹാര പ്രസംഗത്തിൽ മറ്റൊരു മുഖ്യ പ്രാസംഗികനായ പാസ്റ്റർ ജേക്കബ് മാത്യു ഒർലാന്റോ ഉയരത്തിൽ നിന്നുള്ള ശക്തി പ്രാപിക്കുവാൻ ആഹ്വാനം ചെയ്തു. ദൈവീകശക്തി ഇല്ലാതെ യുദ്ധം ജയിക്കുവാൻ സാദ്ധ്യമല്ലാ ആയതിനാൽ കർത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടുവീൻ എന്ന് ഉദ്ബോധിപ്പിച്ചു.

പാസ്റ്റർ ജോസഫ് അലക്സാണ്ടർ സംയുക്ത ആരാധയുടെ അദ്ധ്യക്ഷനായിരുന്നു. എബിൻ അലക്സും ഡബ്ള്യൂ പി സി ക്വയറിന്റെയും നേത്രത്വത്തിൽ മലയാളത്തിലുള്ള ആരാധനയ്ക്കു ശേഷം പാസ്റ്റർ ജോസഫ് സങ്കീർത്തനത്തിൽ നിന്നും പ്രബോധിപ്പിച്ചു. പ്രെയ്സ് എബ്രഹാമിന്റെയും സാമുവൽ മാമന്റെയും നേതൃത്വത്തിൽ നടന്ന ഇംഗീഷ് ആരാധനയ്ക്കു ശേഷം പാസ്റ്റർ അനിസൺ സാമുവൽ
കർത്തൃമേശ ശുശ്രൂഷയ്ക്കു നേതൃത്വം നൽകി, ശേഷം മുഖ്യ പ്രാസംഗികർ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു.

29 വർഷത്തെ വെസ്റ്റേൺ പെന്തക്കോസ്റ്റൽ കോൺഫറൻസ് ചരിത്രത്തിലെ മഹത്തരമായ ഒരു കോൺഫറൻസ് തന്ന ദൈവത്തിനു നന്ദി പറഞ്ഞു ജനറൽ കോർഡിനേറ്റർ പാസ്റ്റർ സാം വർഗ്ഗീസ്സ് കർത്താവിന്റെ വരവ് താമസിച്ചാൽ അടുത്ത വർഷം സീയാറ്റിലിൽ വച്ച് നടത്താനിരിക്കുന്ന കോൺഫറൻസിനു ഭാവുകങ്ങൾ ആശംസിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.