പുരാതന ബൈബിള്‍ പ്രതി കണ്ടെടുത്തു

പത്താം നൂറ്റാണ്ടില്‍ എഴുതപ്പെട്ട അമൂല്യ തിരുവെഴുത്തുകളുടെ ശേഖരം കണ്ടെത്തി. ഇപ്പോഴത്തെ എബ്രായ ബൈബിളിന്റെ ഏറ്റവും പുരാതനമായ പതിപ്പ് ആണിതെന്ന് കരുതപ്പെടുന്നു.

പണ്ഡിതന്മാർക്കിടയില്‍  കോഡക്സ് L17 (Codex L17) എന്നറിയപ്പെടുന്ന ഈ പുസ്തകത്തില്‍ തിരുവചനത്തിലെ ജോഷ്വ, ന്യായാധിപർ, 1 ശമൂവേൽ, 2 ശമൂവേൽ, 1 രാജാക്കന്മാർ, 2 രാജാക്കന്മാർ എന്നിവ മാത്രമേ ഉള്ളു. ഗ്രന്ഥകർത്താവ് “യാക്കോബിന്റെ പുത്രനായ ശമുവേൽ” എന്നര്‍ത്ഥം വരുന്ന  ശമുവേൽ ബെൻ ജേക്കബ് AD 975 എഴുതിയതാണെന്ന് ഗവേഷകനായ കിം ഫിലിപ്സ് പറയുന്നു.

എബ്രായ ബൈബിളിന്റെ ഏറ്റവും പുരാതന പതിപ്പ് എന്ന് കരുതപ്പെട്ടിരുന്ന ലെനിൻഗ്രാഡ് കോഡെക്സ് എഴുതിയതും ശമുവേൽ ബെൻ ജേക്കബ് ആണ്. AD 1008 –ലാണ്‌ അതിന്റെ പരിഭാഷ കഴിഞ്ഞത്. ആധുനികകാലത്തെ പുതിയ വിവർത്തനങ്ങൾ ലെനിൻഗ്രാഡ് കോഡെക്സ് തിരുവേഴുത്തിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.

 

-ADVERTISEMENT-

-ADVERTISEMENT-

You might also like