സാത്താന്‍റെ ഏറ്റവും വിജയകരമായ പദ്ധതി എന്താണ്?; ഡോ. ബില്ലിഗ്രഹാമിന്‍റെ മറുപടി

ഒരു വായനക്കാരന്‍ ഡോ. ബില്ലി ഗ്രഹാമിനോട് എഴുതി ചോദിച്ചു സാത്താന്റെ ഏറ്റവും വിജയകരമായ പദ്ധതി എന്താണെന്നാണ് താങ്കള്‍ വിശ്വസിക്കുന്നത്?. ഡോ. ബില്ലി ഗ്രഹാമിന്റെ മറുപടി കരിസ്മ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സാത്താന്‍ ഒരു സത്യമാണ്, നമ്മെ വഞ്ചിച്ചെടുത്ത് ദൈവത്തിൽനിന്ന് നമ്മെ അകറ്റാൻ ദൈവം കഴിയുന്നതെല്ലാം അവന്‍ ചെയ്യും. ബൈബിള്‍ പറയുന്നത് ശ്രദ്ധിക്കുക, “ സാത്താന്‍ നമ്മെ തോല്പ്പിക്കരുത്; അവന്‍റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ (2 കൊരി. 2:11).”

ഒരു ദൈവ പൈതലിനെ തകര്‍ക്കാന്‍ സാത്താനു പല വിധത്തിലുള്ള തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനമായത് സാത്താന്‍ ഒരു യാഥാര്‍ത്ഥ്യം അല്ല എന്ന് വിശ്വസിപ്പിക്കാനാണ്.

അവന്‍ രണ്ടു തരത്തില്‍ ഇതില്‍ വിജയിക്കാറുണ്ട്. ചിലര്‍ സാത്താന്‍ ഉണ്ടെന്നു വിശ്വസിക്കുന്നു, പക്ഷെ തിന്മയുടെ ശക്തിയും, ദൈവ സന്നിധിയില്‍ നിന്നും അകറ്റി കളയുന്നതും സാത്താന്‍ ആണെന്ന് ചിലര്‍ വിശ്വസിക്കുന്നില്ല.  മറ്റു ചിലരേ അവന്‍ ഒരു ചുവന്ന സ്യൂട്ടും പിച്ച്ഫോർക്കുമൊക്കെയുള്ള ഒരു മാരകമായ കാർട്ടൂൺ ക്യാരക്റ്ററിലേക്ക് അവനെ മാറ്റി പിശാചിന്റെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച് മനുഷ്യരില്‍ തെറ്റുദ്ധാരണ ഉളവാക്കുന്നു. കാര്‍ട്ടൂണില്‍ കാണുന്ന കഥാപാത്രമല്ല സാത്താന്‍. ദൈവ വചനം അവനെ കുറിച്ച് പറയുന്നത്, “അവൻ ആദിമുതൽ കുലപാതകൻ ആയിരുന്നു; അവനിൽ സത്യം ഇല്ല “(യോഹന്നാൻ 8:44).”.

അഹങ്കാരം, മോഹം, ഊർജ്ജം, നിരുത്സാഹം, സംശയം, പണം, എന്നിവയിലൂടെ നമ്മെ പരീക്ഷിക്കാൻ സാത്താന്‍ എപ്പോളും പുതിയ വഴികൾ തേടുന്നു. ദൈവത്തിന്‍റെ വൃതന്മാരെ വല്ലവിധേനയും തെറ്റിച്ചു കളയുവാന്‍ എപ്പോളും അവന്‍ ഊടാടി സഞ്ചരിക്കുന്നുവെന്നാണ് തിര്‍ചുവചനം നമ്മെ പഠിപ്പിക്കുന്നത്‌.

പക്ഷെ ഒരു നല്ല വാര്‍ത്ത ഉണ്ട്: സാത്താനെ കുറിച്ച് ദൈവ ജനം പരമ പ്രധാനമായ് മനസിലാക്കെന്ടിയ കാര്യം സാത്താന്‍ പരാജയപ്പെട്ട ശത്രുവാണ് എന്നതാണ്.  യേശുവിന്റെ ജനനം കൊണ്ടും, മരണം കൊണ്ടും , പുനരുദ്ധനംകൊണ്ടും ക്രിസ്തു മരണത്തെയും സാത്താനെയും കീഴടക്കി. യേശുവിന്‍റെ വിജയം ഒരിക്കലായ് പൂര്‍ത്തിയായ്. ക്രിസ്തുവിനോടുള്ള നിങ്ങളുടെ പ്രതിബദ്ധതയെപ്പറ്റി ഉറപ്പുവരുത്തുകയും എല്ലാ ദിവസവും നിങ്ങൾക്കാവശ്യമായ ശക്തി അവങ്കല്‍ നിന്നും പ്രാപിക്കുകയും ചെയ്യുന്ന ജയകരമായ ഒരു ക്രിസ്തീയ ജീവിതം നയിക്കുന്ന ക്രിസ്തു ഭക്തനെ സാത്താന്‍ ഒരിക്കലും കീഴ്പ്പെടുത്തുകയില്ല.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.