അബോര്‍ഷനെതിരെ പ്രൊ-ലൈഫ് പ്രവര്‍ത്തകരുടെ കൂറ്റന്‍ റാലി

ഡബ്ലിന്‍: ഗര്‍ഭ ചിദ്രത്തെ എത്രിക്കുന്നവരുടെ കൂറ്റന്‍ റാലി അയര്‍ലണ്ടില്‍ നടന്നു. ഏകദേശം 70,000-ത്തോളം ആള്‍ക്കാര്‍ “Save the 8th”  ബാനര്‍ കയ്യിലേന്തി ഗര്‍ഭ ചിദ്രത്തിനെതിരായ് തെരുവില്‍ തടിച്ചുകൂടി. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഗര്‍ഭ ചിദ്രത്തിനെതിരെ അനുകൂല തീരുമാനം ഉണ്ടാകരുതെന്ന് സമരാനുകൂലികള്‍ പറഞ്ഞു.

അയര്‍ലണ്ടിലെ കത്തോലിക്ക സഭ കാലങ്ങളായ് അബോര്‍ഷനെതിരെ പരസ്യമായ് നിലകൊള്ളുന്നുണ്ട്. ഗര്‍ഭ ചിദ്രത്തോട് വിടപറയു  ജീവന്‍ രക്ഷിക്കു എന്ന ആഹ്വനത്തോട് അയര്‍ലണ്ട് ജനത അനുകൂലമായ് പ്രതികരിച്ചു തെരുവില്‍ ഇറങ്ങിയത്‌ അവിശ്വസനീയം ആണെന്നും പോരാടാന്‍ ഉള്ള പ്രചോദനമാണിത് നല്‍കുന്നതെന്നും പ്രൊ ലൈഫ് പ്രവര്‍ത്തകരുടെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.