മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് ബോസ്റ്റണിൽ: റവ. ബഥേൽ ജോൺസൺ കൺവീനർ ; ബ്രദർ വെസ്ലി മാത്യു സെക്രട്ടറി

നിബു വെള്ളവന്താനം

ന്യുയോർക്ക്: 2018 ജൂലൈ 5 മുതൽ 8 വരെ ബോസ്റ്റൺ പട്ടണത്തിൽ വെച്ച് നടത്തപ്പെടുന്ന 36 മത് നോർത്ത് അമേരിക്കൻ മലയാളി പെന്തക്കോസ്തൽ കോൺഫറൻസിന്റെ (പി.സി.എൻ.എ.കെ) ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൊളംബസ് ഒഹായോ കൺവൻഷൻ സെന്ററിൽ ജൂൺ 30നു വെള്ളിയാഴ്ച നടത്തപ്പെട്ട പ്രതിനിധി സഭയിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. മസാച്ചുസെറ്റ്സ് സ്പ്രിംങ്ങ് ഫീൽഡ് മാസ് മ്യൂച്ചൽ കൺവൻഷൻ സെന്ററിലാണ് 36 മത് കോൺഫ്രൻസ് നടത്തപ്പെടുക.

post watermark60x60

നാഷണൽ കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട റവ.ബഥേൽ ജോൺസൺ ഇടിക്കുള ഇൻഡ്യാ പെന്തക്കോ സ്ത് ദൈവസഭയുടെ ആരംഭകാല പ്രവർത്തകനും സുവിശേഷകനുമായ പരേതനായ പാസ്റ്റർ ചാക്കോ ഇടിക്കുളയുടെ (പുനലൂർ ഇടിക്കുള സാർ) മകനാണ്.1983 ൽ അമേരിക്കയിൽ കുടുംബമായി എത്തിയ പാസ്റ്റർ ജോൺസൺ കാൽനൂറ്റാണ്ടിലധികമായി ബോസ്റ്റൺ ക്രിസ്ത്യൻ അസംബ്ലി സഭയുടെ സീനിയർ ശുശ്രുഷകനായി പ്രവർത്തിക്കുന്നു. മികച്ച പ്രഭാഷകനും സംഘാടകനുമായ റവ.ബഥേൽ ജോൺസൺ ഭാരതത്തിലും ആഫ്രിക്കയിലുമുള്ള വിവിധ മിഷനറി പ്രവർത്തനങ്ങളിൽ സജീവമായി സഹകരിച്ചു വരുന്നു. പുനലൂർ സ്വദേശിയാണ്. ഭാര്യ സൂസൻ ജോൺസൺ. മക്കൾ: ജീൻ, ജൂലി, ജോവാൻ, ജെമി, ജോനാഥൻ.

നാഷണൽ സെക്രട്ടറിയായി ഐക്യകണ്ഡേന തിരഞ്ഞെടുക്കപ്പെട്ട ബ്രദർ വെസ്ലി മാത്യു ഡാളസ് ഹെബ്രോൻ ഐ.പി.സി സഭാഗമാണ്. ഗുഡ്ന്യുസ് സ്ഥാപക ചെയർമാൻ പരേതനായ വി.എം മാത്യു സാറിന്റെ മകനുമാണ്. 1998 ൽ അമേരിക്കയിൽ എത്തിയ ബ്രദർ വെസ്ലി മാത്യു 34 മത് ഡാളസ് പി.സി.എൻ. എ.കെ കോൺഫറൻസിന്റെ ലോക്കൽ കോർഡിനേറ്ററായിരുന്നു. ഐ.പി.സി മിഡ്‌വെസ്റ് റീജിയൻ കൗൺസിലംഗം, പബ്ലിസിറ്റി കൺവീനർ, ശാലേം ട്രാക്റ്റ് സൊസൈറ്റി വൈസ് പ്രസിഡന്റ്, പവർവിഷൻ യു.എസ്.എ പ്രസിഡന്റ്, പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ സേവനം അനുഷ്ഠിക്കുന്നു. ഭാര്യ: പ്രിയ വെസ്ലി. മക്കൾ: ആഞ്ജലീന മാത്യു, ആൻഡ്രു മാത്യു.

Download Our Android App | iOS App

നാഷണൽ ട്രഷറാറായി തിരഞ്ഞെടുക്കപ്പെട്ട ബാബുക്കുട്ടി ജോർജ്‌കുട്ടി ഫിലദെൽഫിയ എബനേസർ ചർച്ച് ഓഫ് ഗോഡ് സഭാഗമാണ്.1990 ൽ അമേരിക്കയിൽ എത്തി. വിവിധ പെന്തക്കോസ്ത് കോൺഫ്രൻസുകളിൽ ലോക്കൽ, നാഷണൽ തലത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ വിവിധ നിലകളിൽ സഹകരിക്കുന്ന ബാബുക്കുട്ടി തേവലക്കര സ്വദേശിയാണ്. ഭാര്യ: മോളിക്കുട്ടി, മക്കൾ: ബോബൻ ബാബു, ബ്‌ളസ്സി ബാബു, ബിൻസി ബാബു.

നാഷണൽ യൂത്ത് കോർഡിനേറ്റർ ബ്രദർ ഷോണി തോമസ് ഡാളസ് കാൽവറി പെന്തക്കോസ്തൽ സഭാംഗവും ഇന്ത്യ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയർ ശുശ്രുഷകനും മുൻ സംസ്ഥാന സെക്രട്ടറി യുമായ പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ മകനുമാണ്. ഡാളസ് പി.വൈ.സി.ഡി കോർഡിനേറ്റർ, മിഡ്‌വെസ്റ് റീജിയൻ പി.വൈ.പി.എ ട്രഷറാർ തുടങ്ങിയ നിലകളിൽ ബ്രദർ ഷോണി തോമസ് പ്രവർത്തിക്കുന്നു. യുവജന പ്രവർത്തകനും സംഘാടകനുമാണ്. ഭാര്യ: സ്റ്റെഫിൻ ഷോണി.

നാഷണൽ എക്സ്യുക്യട്ടീവ് കമ്മറ്റിയിൽ, പ്രയർ കോർഡിനേറ്ററായി ജോർജിയ ഫുൾ ഗോസ്പൽ അസംബ്ലി സഭയുടെ ശുശ്രുഷകൻ പാസ്റ്റർ റെജി ശാമുവേലും, മീഡിയ കോർഡിനേറ്ററായി ഒർലാന്റോ ഐ.പി.സി സഭാഗവും നോർത്തമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ജനറൽ സെക്രട്ടറിയുമായ നിബു വെള്ളവന്താനവും തിരഞ്ഞെടുക്കപ്പെട്ടു.

2019 ലെ പി.സി.എൻ. എ.കെ കോൺഫ്രൻസ് സൗത്ത് ഫ്ലോറിഡയിലെ മയാമിയിൽ പാസ്റ്റർ കെ.സി ജോണിന്റെ നേതൃത്വത്തിൽ നടക്കും.

-ADVERTISEMENT-

You might also like